/indian-express-malayalam/media/media_files/2025/09/29/tomatoes-fresh-for-long-fi-2025-09-29-11-00-17.jpg)
തക്കാളി സൂക്ഷിക്കാനുള്ള വിദ്യകൾ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/09/29/tomatoes-fresh-for-long-1-2025-09-29-11-00-43.jpg)
താപനില
തക്കാളി വാങ്ങിയ ഉടൻ ഫ്രിഡ്ജിൽ വച്ചാൽ അതിൻ്റെ സ്വാദും ഘടനയും നഷ്ടപ്പെടാൻ സാധ്യതയുണ്ട് അതു കൊണ്ട് തക്കാളി മുറിയിലെ സാധാരണ താപനിലയിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. തക്കാളി എഥിലീൻ ഗ്യാസ് പുറത്തു വിടുന്നതിനാൽ, മറ്റ് പച്ചക്കറികൾക്കൊപ്പം വയ്ക്കാതെ മാറ്റി സൂക്ഷിക്കാം.
/indian-express-malayalam/media/media_files/2025/09/29/tomatoes-fresh-for-long-2-2025-09-29-11-00-58.jpg)
തക്കാളി ഒരിക്കലും പാത്രത്തിലാക്കി അടച്ചു വയ്ക്കരുത്. വായു സഞ്ചാരമുള്ള ഇടങ്ങളിലോ പാത്രത്തിലോ സൂക്ഷിക്കാം.
/indian-express-malayalam/media/media_files/2025/09/29/tomatoes-fresh-for-long-3-2025-09-29-11-01-08.jpg)
പേപ്പർ ബാഗിലാക്കി തക്കാളി വയ്ക്കുന്നത് അത് പെട്ടെന്ന് കേടാകാതിരിക്കാൻ സഹായിക്കും.
/indian-express-malayalam/media/media_files/2025/09/29/tomatoes-fresh-for-long-4-2025-09-29-11-01-16.jpg)
പേപ്പറിൽ പൊതിയാം
പൂർണ്ണമായി പഴുക്കാത്ത തക്കാളിയാണ് കൈവശമുള്ളതെങ്കിൽ, ഓരോന്നും ന്യൂസ് പേപ്പറിൽ അല്ലെങ്കിൽ പേപ്പർ ബാഗുകളിൽ പൊതിഞ്ഞ് തണുപ്പുള്ളതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കാം. ഇത് പഴുക്കുന്നത് സാവധാനത്തിലാക്കുകയും കൂടുതൽ കാലം കേടാകാതെ ഇരിക്കാൻ സഹായിക്കുകയും ചെയ്യും.
/indian-express-malayalam/media/media_files/2025/09/29/tomatoes-fresh-for-long-5-2025-09-29-11-01-26.jpg)
ഫ്രീസിങ് രീതികൾ
ഒരുപാട് തക്കാളി ഉണ്ടെങ്കിൽ, കേടാകുന്നതിനു മുമ്പ് അവയെ പ്യൂരി ആക്കി മാറ്റാം. തക്കാളി നന്നായി കഴുകി, തൊലി കളഞ്ഞ്, തിളപ്പിച്ച് ഉടച്ചെടുക്കാം. ഈ തക്കാളി പ്യൂരി എയർടൈറ്റ് കണ്ടെയ്നറുകളിൽ ആക്കി ഫ്രീസറിൽ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം. കറികളിൽ ചേർക്കുന്നതിനായി ചെറുതായി അരിഞ്ഞ തക്കാളി കഷ്ണങ്ങൾ ഒരു ട്രേയിൽ വെച്ച് ഫ്രീസു ചെയ്ത ശേഷം, ഒരു കണ്ടെയ്നറിലേക്ക് മാറ്റിയും സൂക്ഷിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.