/indian-express-malayalam/media/media_files/2026/01/23/store-oranges-fi-2026-01-23-12-40-24.jpg)
ഓറഞ്ച് സൂക്ഷിക്കേണ്ട വിധം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2026/01/23/store-oranges-1-2026-01-23-12-40-35.jpg)
ഫ്രിഡ്ജിൽ സൂക്ഷിക്കുക
ഓറഞ്ച് കൂടുതൽ ദിവസം കേടുകൂടാതെ ഇരിക്കാൻ ഏറ്റവും നല്ല വഴി ഫ്രിഡ്ജിൽ വെക്കുക എന്നതാണ്. തണുത്ത അന്തരീക്ഷം ഓറഞ്ച് ചീഞ്ഞുപോകുന്നത് തടയുകയും അവയുടെ ജലാംശം നിലനിർത്തുകയും ചെയ്യും. ഇങ്ങനെ ചെയ്താൽ രണ്ടു മുതൽ മൂന്ന് ആഴ്ച വരെ ഓറഞ്ച് കേടാകാതെ ഇരിക്കും.
/indian-express-malayalam/media/media_files/2026/01/23/store-oranges-2-2026-01-23-12-40-35.jpg)
കഴുകിയ ശേഷം സൂക്ഷിക്കരുത്
ഓറഞ്ച് വാങ്ങി ഉടൻ തന്നെ കഴുകി വെക്കുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കുക. ഈർപ്പം തങ്ങുന്നത് ഓറഞ്ചിൽ പൂപ്പൽ വരാൻ കാരണമാകും. അതിനാൽ കഴിക്കുന്നതിന് തൊട്ടുമുമ്പ് മാത്രം കഴുകുക.
/indian-express-malayalam/media/media_files/2026/01/23/store-oranges-3-2026-01-23-12-40-35.jpg)
വായുസഞ്ചാരമുള്ള ബാഗുകൾ ഉപയോഗിക്കുക
കാറ്റ് കടക്കാത്ത പ്ലാസ്റ്റിക് കവറുകളിൽ ഓറഞ്ച് സൂക്ഷിക്കരുത്. ഇത് ഈർപ്പം തങ്ങിനിൽക്കാൻ കാരണമാകും. പകരം നെറ്റ് ബാഗുകളോ സുഷിരങ്ങളുള്ള കവറുകളോ ഉപയോഗിക്കുക.
/indian-express-malayalam/media/media_files/2026/01/23/store-oranges-4-2026-01-23-12-40-35.jpg)
മണമുള്ള ഭക്ഷണസാധനങ്ങളിൽ നിന്ന് അകറ്റി വെക്കുക
ഉള്ളി, വെളുത്തുള്ളി തുടങ്ങിയവയുടെ മണം ഓറഞ്ച് പെട്ടെന്ന് വലിച്ചെടുക്കും. ഇത് ഓറഞ്ചിന്റെ സ്വാഭാവിക ഗന്ധവും രുചിയും നഷ്ടപ്പെടുത്തും. അതിനാൽ ഫ്രിഡ്ജിലെ വെജിറ്റബിൾ ഡ്രോയറിൽ പ്രത്യേകമായി ഇവ സൂക്ഷിക്കുക.
/indian-express-malayalam/media/media_files/2026/01/23/store-oranges-5-2026-01-23-12-40-35.jpg)
പേപ്പർ ടവൽ ഉപയോഗിക്കുക
ഒരു പാത്രത്തിലാണ് ഓറഞ്ച് വെക്കുന്നതെങ്കിൽ അടിയിൽ ഒരു പേപ്പർ ടവൽ വിരിക്കുക. ഇത് അധികമുള്ള ഈർപ്പം വലിച്ചെടുക്കുകയും പൂപ്പൽ വരുന്നത് തടയുകയും ചെയ്യും. പേപ്പറിൽ നനവ് കാണുമ്പോൾ അത് മാറ്റി പുതിയത് വെക്കുക.
/indian-express-malayalam/media/media_files/2026/01/23/store-oranges-6-2026-01-23-12-40-35.jpg)
തണുപ്പുള്ള ഇരുണ്ട സ്ഥലത്ത് വെക്കുക
ഫ്രിഡ്ജിൽ വെക്കാൻ സാധിക്കില്ലെങ്കിൽ, സൂര്യപ്രകാശം നേരിട്ട് ഏൽക്കാത്ത തണുപ്പുള്ള സ്ഥലത്ത് ഓറഞ്ച് സൂക്ഷിക്കാം. അടുപ്പിന് അടുത്തോ ജനൽ പടിയിലോ വെക്കുന്നത് ഒഴിവാക്കുക. പുറത്ത് വെക്കുകയാണെങ്കിൽ ഏകദേശം ഒരാഴ്ച വരെ ഇവ ഫ്രഷ് ആയി ഇരിക്കും.
/indian-express-malayalam/media/media_files/2026/01/23/store-oranges-7-2026-01-23-12-40-35.jpg)
അടുക്കി വെക്കരുത്
ഓറഞ്ചുകൾ ഒന്നിനു മുകളിൽ ഒന്നായി ഉയരത്തിൽ അടുക്കി വെക്കുന്നത് ഒഴിവാക്കുക. ഇത് അടിയിലുള്ള ഓറഞ്ചുകൾ അമർന്ന് കേടുവരാൻ കാരണമാകും. നിരത്തി വെക്കുന്നതാണ് എപ്പോഴും നല്ലത്.
/indian-express-malayalam/media/media_files/2026/01/23/store-oranges-8-2026-01-23-12-40-35.jpg)
മറ്റ് പഴങ്ങളിൽ നിന്ന് മാറ്റി വെക്കുക
ആപ്പിൾ, നേന്ത്രപ്പഴം തുടങ്ങിയവ പുറത്തുവിടുന്ന 'എഥിലീൻ' വാതകം ഓറഞ്ച് പെട്ടെന്ന് പഴുക്കാനും ചീഞ്ഞുപോകാനും കാരണമാകും. അതിനാൽ ഇവ ഓറഞ്ചിനൊപ്പം സൂക്ഷിക്കരുത്.
/indian-express-malayalam/media/media_files/2026/01/23/store-oranges-9-2026-01-23-12-40-35.jpg)
ഫ്രീസ് ചെയ്യാം
കൈവശം കൂടുതൽ ഓറഞ്ച് ഉണ്ടെങ്കിൽ അവയുടെ തൊലിയും കുരുവും കളഞ്ഞ് കഷ്ണങ്ങളാക്കി വായു കടക്കാത്ത പാത്രത്തിൽ ഫ്രീസറിൽ വെക്കാം. പിന്നീട് ജ്യൂസ് അടിക്കാനോ സ്മൂത്തികൾ ഉണ്ടാക്കാനോ ഇത് ഉപയോഗിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us