/indian-express-malayalam/media/media_files/2026/02/05/milk-boiling-fi-2026-02-05-12-56-32.jpg)
പാൽ പുളിച്ചു പോകാതിരിക്കാനുള്ള വിദ്യ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2026/02/05/milk-boiling-1-2026-02-05-12-56-44.jpg)
വാങ്ങിയ ഉടൻ തിളപ്പിക്കാം
പാക്കറ്റ് പാൽ ആണെങ്കിലും ഫാമിൽ നിന്ന് നേരിട്ട് വാങ്ങുന്ന പാൽ ആണെങ്കിലും, വാങ്ങിയ ഉടൻ തന്നെ തിളപ്പിക്കുന്നത് ബാക്ടീരിയകളുടെ വളർച്ച തടയാൻ സഹായിക്കും. പാൽ തിളപ്പിച്ച ശേഷം തണുക്കാൻ അനുവദിക്കാം. തണുത്തിനു ശേഷം മാത്രം ഫ്രിഡ്ജിലേക്ക് മാറ്റാം.
/indian-express-malayalam/media/media_files/2026/02/05/milk-boiling-2-2026-02-05-12-56-44.jpg)
ഫ്രിഡ്ജിന്റെ ഉൾഭാഗത്ത് സൂക്ഷിക്കാം
പലരും പാൽ ഫ്രിഡ്ജിന്റെ വാതിലിലാണ് സൂക്ഷിക്കാറുള്ളത്. എന്നാൽ ഫ്രിഡ്ജ് തുറക്കുമ്പോഴെല്ലാം വാതിലിലെ താപനിലയിൽ മാറ്റമുണ്ടാകുന്നത് പാൽ പെട്ടെന്ന് കേടാകാൻ കാരണമാകും. പകരം ഫ്രിഡ്ജിന്റെ ഉൾവശത്തുള്ള തണുപ്പ് കൂടിയ ഭാഗത്ത് പാൽ പാത്രം വയ്ക്കാൻ ശ്രദ്ധിക്കാം.
/indian-express-malayalam/media/media_files/2026/02/05/milk-boiling-3-2026-02-05-12-56-44.jpg)
വൃത്തിയുള്ള പാത്രങ്ങൾ ഉപയോഗിക്കാം
പാൽ തിളപ്പിക്കാനോ സൂക്ഷിക്കാനോ ഉപയോഗിക്കുന്ന പാത്രങ്ങൾ പൂർണ്ണമായും വൃത്തിയുള്ളതായിരിക്കണം. നേരിയ തോതിൽ പഴയ പാലിന്റെ അംശമോ സോപ്പിന്റെ അംശമോ പാത്രത്തിലുണ്ടെങ്കിൽ അത് പാൽ പെട്ടെന്ന് പിരിഞ്ഞുപോകാൻ കാരണമാകും.
/indian-express-malayalam/media/media_files/2026/02/05/milk-boiling-4-2026-02-05-12-56-44.jpg)
ഇടയ്ക്കിടെ തിളപ്പിക്കാം
ഫ്രിഡ്ജ് ഇല്ലാത്ത സാഹചര്യമാണെങ്കിൽ, പാൽ ഓരോ 5-6 മണിക്കൂർ കൂടുമ്പോഴും തിളപ്പിച്ചു വയ്ക്കുന്നത് നന്നായിരിക്കും. ഇത് പാലിന്റെ ആയുസ്സ് വർധിപ്പിക്കും. എന്നാൽ ഓരോ തവണ തിളപ്പിക്കുമ്പോഴും പാൽ പാത്രം നന്നായി അടച്ചു വയ്ക്കണം.
/indian-express-malayalam/media/media_files/2026/02/05/milk-boiling-5-2026-02-05-12-56-44.jpg)
വെളിച്ചത്തിൽ നിന്നും അകറ്റി നിർത്താം
നേരിട്ടുള്ള സൂര്യപ്രകാശമോ ശക്തമായ കൃത്രിമ വെളിച്ചമോ പാലിന്റെ ഗുണമേന്മ കുറയ്ക്കാൻ സാധ്യതയുണ്ട്. വെളിച്ചം തട്ടുന്നത് പാലിന്റെ രുചി മാറാനും വിറ്റാമിനുകൾ നശിക്കാനും കാരണമാകും. അതിനാൽ പാൽ എപ്പോഴും ഇരുണ്ടതും തണുപ്പുള്ളതുമായ സ്ഥലത്ത് സൂക്ഷിക്കുക.
/indian-express-malayalam/media/media_files/2026/02/05/milk-boiling-6-2026-02-05-12-56-44.jpg)
ശ്രദ്ധിക്കുക
പാൽ തിളപ്പിക്കുമ്പോൾ അല്പം വെള്ളം ചേർക്കുന്നത് പാത്രം അടിയിൽ പിടിക്കാതിരിക്കാൻ സഹായിക്കും. പാൽ പാത്രത്തിൽ നിന്ന് എടുത്ത ശേഷം ബാക്കി വന്ന പാൽ ഒരിക്കലും തിരിച്ചു പാക്കറ്റിലേക്കോ പ്രധാന പാത്രത്തിലേക്കോ ഒഴിക്കരുത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us