scorecardresearch

അഴുകില്ല വാടിപോകില്ല, വെളുത്തുള്ളി ഇനി മാസങ്ങളോളം കേടുകൂടാതിരിക്കും

അധിക വില കൊടുത്ത് എന്നും വെളുത്തുള്ളി വാങ്ങേണ്ട, ഇങ്ങനെ സൂക്ഷിച്ചു വയ്ക്കാം

അധിക വില കൊടുത്ത് എന്നും വെളുത്തുള്ളി വാങ്ങേണ്ട, ഇങ്ങനെ സൂക്ഷിച്ചു വയ്ക്കാം

author-image
WebDesk
New Update
Garlic Storage

വെളുത്തുള്ളി സൂക്ഷിക്കേണ്ട വിധം | ചിത്രം: ഫ്രീപിക്

വെളുത്തുള്ളി നമ്മുടെ അടുക്കളയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ്. വിഭവങ്ങൾക്ക് സവിശേഷമായ രുചിയും ഗന്ധവും നൽകുന്നതിനൊപ്പം നിരവധി ആരോഗ്യഗുണങ്ങളും ഇതിനുണ്ട്. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ വെളുത്തുള്ളി വേഗത്തിൽ ചീഞ്ഞുപോകാനോ മുളയ്ക്കാനോ സാധ്യതയുണ്ട്.

Advertisment

Also Read: കറുത്തുപോകില്ല, വാഴപ്പഴം ദിവസങ്ങളോളം ഫ്രഷായിരിക്കാൻ ഇങ്ങനെ ചെയ്യൂ

പലപ്പോഴും വീട്ടമ്മമാർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് വെളുത്തുള്ളി എങ്ങനെ മാസങ്ങളോളം കേടുകൂടാതെ ഫ്രഷ് ആയി നിലനിർത്താം എന്നത്. വിപണിയിൽ വെളുത്തുള്ളിയുടെ വില കൂടുമ്പോൾ വലിയ അളവിൽ വാങ്ങി സൂക്ഷിക്കുന്നത് സാധാരണമാണ്, എന്നാൽ ഈർപ്പമോ അമിതമായ ചൂടോ തട്ടിയാൽ ഇത് പെട്ടെന്ന് ഉപയോഗശൂന്യമാകും. വെളുത്തുള്ളിയുടെ സ്വാഭാവികമായ ഗുണങ്ങളും തീക്ഷ്ണമായ ഗന്ധവും നഷ്ടപ്പെടാതെ സൂക്ഷിക്കാൻ ചില ശാസ്ത്രീയമായ വഴികളുണ്ട്.

Also Read: മാങ്ങകൾ മാസങ്ങളോളം കേടുകൂടാതിരിക്കും, ഇങ്ങനെ ചെയ്തു സൂക്ഷിക്കാം

ഉണങ്ങിയെടുക്കാം

വെളുത്തുള്ളി വെയിലച്ചു വച്ച് ഉണങ്ങിയെടുക്കാം. ഇത് ഈർപ്പവും വായുവും കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.

വെളുത്തുള്ളിപ്പൊടി

നന്നായി ഉണങ്ങിയ വെളുത്തുള്ളി പൊടിച്ചെടുത്ത് മസാല പാത്രത്തിൽ സൂക്ഷിക്കാം. ഈർപ്പം കടക്കാത്ത പാത്രം വേണം ഇതിനായി ഉപയോഗിക്കാൻ.

Also Read: മുട്ട നല്ലതോ ചീത്തയോ എന്ന് അറിയാൻ ഇതാ ചില പൊടിക്കൈകൾ

വെളുത്തുള്ളി ഒലിവ് എണ്ണ

വെളുത്തുള്ളി അല്ലികൾ തൊലി കളഞ്ഞ് കഴുകി തുടച്ചെടുക്കാം. ഇതി ഒലിവ് എണ്ണയിലേയ്ക്കു ചേർത്ത് ഒരു ഭരണിയിൽ സൂക്ഷിക്കാം. ആവശ്യാനുസരണം ഉപയോഗിക്കാം.

വെളുത്തുള്ളി പേസ്റ്റ്

വെളുത്തുള്ളി അരച്ചെടുത്താണ് മിക്ക കറികളിലും ചേർക്കാറുള്ളത്. അതിനാൽ അൽപം എണ്ണ ചേർത്ത് വെളുത്തുള്ളി അരച്ചെടുക്കാം. അത് വൃത്തിയുള്ള ഒരു പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം.

Read More: സവാള ദുർഗന്ധമില്ലാതെ കൂടുതൽ കാലം കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?

Food Safety garlic

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: