scorecardresearch

ഇനി വെളുത്തുള്ളി മാസങ്ങളോളം ഫ്രഷായിരിക്കും, ഈ പൊടിക്കൈ പ്രയോഗിക്കൂ

വെളുത്തുള്ളിക്ക് സ്വാഭാവികമായ ഒരു ഈർപ്പമുണ്ട്. ഈ ഈർപ്പം കൂടുന്നതും കുറയുന്നതും അതിന്റെ ഗുണനിലവാരത്തെയും ആയുസ്സിനെയും ബാധിക്കും

വെളുത്തുള്ളിക്ക് സ്വാഭാവികമായ ഒരു ഈർപ്പമുണ്ട്. ഈ ഈർപ്പം കൂടുന്നതും കുറയുന്നതും അതിന്റെ ഗുണനിലവാരത്തെയും ആയുസ്സിനെയും ബാധിക്കും

author-image
WebDesk
New Update
Garlic Storage FI

വെളുത്തുള്ളി സൂക്ഷിക്കാനുള്ള പൊടിക്കൈകൾ | ചിത്രം: ഫ്രീപിക്

ഏത് വിഭവങ്ങൾക്കും രുചിയും മണവും നൽകാൻ വെളുത്തുള്ളിയോളം കഴിവുള്ള മറ്റെന്താണുള്ളത്? കറികൾ മുതൽ അച്ചാറുകൾ വരെ, വെളുത്തുള്ളി ഇല്ലാത്ത ഒരു അടുക്കളയെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലുമാകില്ല. ആരോഗ്യപരമായ ഗുണങ്ങൾ കാരണം ഇതിനെ 'സൂപ്പർഫുഡ്' ആയും കണക്കാക്കുന്നു. എന്നാൽ, വെളുത്തുള്ളി വാങ്ങി വീട്ടിലെത്തിയാൽ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയുണ്ട് അത് പെട്ടെന്ന് മുളയ്ക്കുകയോ ചീഞ്ഞുപോകുകയോ ചെയ്യുന്നത് എങ്ങനെ തടയും എന്നതാണ്.

Advertisment

Also Read: അഴുകി പോകില്ല മുളയ്ക്കില്ല, ഉരുളക്കിഴങ്ങ് കൂടുതൽ കാലം കേടാകാതിരിക്കാൻ ഇങ്ങനെ സൂക്ഷിക്കാം

വെളുത്തുള്ളിക്ക് സ്വാഭാവികമായ ഒരു ഈർപ്പമുണ്ട്. ഈ ഈർപ്പം കൂടുന്നതും കുറയുന്നതും അതിന്റെ ഗുണനിലവാരത്തെയും ആയുസ്സിനെയും ബാധിക്കും. ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ മുളയ്ക്കുന്നതും, പുറത്ത് വെക്കുമ്പോൾ ഉണങ്ങി പോകുന്നതും സാധാരണമാണ്. വെളുത്തുള്ളി കൂടുതൽ അളവിൽ വാങ്ങുമ്പോൾ, അത് ദീർഘകാലത്തേക്ക് എങ്ങനെ ഫ്രഷ് ആയി നിലനിർത്താമെന്ന് നാം അറിഞ്ഞിരിക്കണം. അതിന് സഹായകരമായ ചില പൊടിക്കൈകൾ പരിചയപ്പെടാം.

Also Read: ഒരു തവണ പാചകത്തിന് ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത്, ഇതാണ് കാരണം

ഉണങ്ങിയെടുക്കാം

വെളുത്തുള്ളി വെയിലത്തു വച്ച് ഉണങ്ങിയെടുക്കാം. ഇത് ഈർപ്പവും വായുവും കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.

വെളുത്തുള്ളി ഒലിവ് എണ്ണ

വെളുത്തുള്ളി അല്ലികൾ തൊലി കളഞ്ഞ് കഴുകി തുടച്ചെടുക്കാം. ഇതി ഒലിവ് എണ്ണയിലേയ്ക്കു ചേർത്ത് ഒരു ഭരണിയിൽ സൂക്ഷിക്കാം. ആവശ്യാനുസരണം ഉപയോഗിക്കാം.

Also Read: മാങ്ങകൾ മാസങ്ങളോളം കേടുകൂടാതിരിക്കും, ഇങ്ങനെ ചെയ്തു സൂക്ഷിക്കാം

വെളുത്തുള്ളിപ്പൊടി

നന്നായി ഉണങ്ങിയ വെളുത്തുള്ളി പൊടിച്ചെടുത്ത് മസാല പാത്രത്തിൽ സൂക്ഷിക്കാം. ഈർപ്പം കടക്കാത്ത പാത്രം വേണം ഇതിനായി ഉപയോഗിക്കാൻ.

വെളുത്തുള്ളി പേസ്റ്റ്

വെളുത്തുള്ളി അരച്ചെടുത്താണ് മിക്ക കറികളിലും ചേർക്കാറുള്ളത്. അതിനാൽ അൽപം എണ്ണ ചേർത്ത് വെളുത്തുള്ളി അരച്ചെടുക്കാം. അത് വൃത്തിയുള്ള ഒരു പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം.

Read More: മാറ്റി നിർത്തേണ്ട, മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഇവയാണ്

Food Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: