scorecardresearch

അമിതമായി പുളിച്ചു പോകില്ല, അപ്പത്തിനുള്ള മാവ് ഇങ്ങനെ സൂക്ഷിക്കാം

കാലാവസ്ഥയിലെ മാറ്റം കാരണമോ അല്ലെങ്കിൽ കൂടുതൽ സമയം പുറത്തു വെക്കുന്നത് കൊണ്ടോ മാവ് വല്ലാതെ പുളിച്ചുപോകാനും അപ്പത്തിന് പുളിരുചി കൂടാനും സാധ്യതയുണ്ട്. ഇത് ഒഴിവക്കാൻ ചില പൊടിക്കൈകൾ അറിഞ്ഞിരിക്കാം

കാലാവസ്ഥയിലെ മാറ്റം കാരണമോ അല്ലെങ്കിൽ കൂടുതൽ സമയം പുറത്തു വെക്കുന്നത് കൊണ്ടോ മാവ് വല്ലാതെ പുളിച്ചുപോകാനും അപ്പത്തിന് പുളിരുചി കൂടാനും സാധ്യതയുണ്ട്. ഇത് ഒഴിവക്കാൻ ചില പൊടിക്കൈകൾ അറിഞ്ഞിരിക്കാം

author-image
WebDesk
New Update
Appam FI

അപ്പം | ചിത്രം: ഫ്രീപിക്

കേരളീയരുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ് അപ്പം. അപ്പം മൃദുവായും രുചികരമായും ലഭിക്കാൻ മാവ് കൃത്യമായി പുളിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, പലപ്പോഴും കാലാവസ്ഥയിലെ മാറ്റം കാരണമോ അല്ലെങ്കിൽ കൂടുതൽ സമയം പുറത്തു വെക്കുന്നത് കൊണ്ടോ മാവ് വല്ലാതെ പുളിച്ചുപോകാനും അപ്പത്തിന് പുളിരുചി കൂടാനും സാധ്യതയുണ്ട്. മാവ് അമിതമായി പുളിച്ചുപോകാതെ ഫ്രഷ് ആയി സൂക്ഷിക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികളുണ്ട്

Advertisment

Also Read: 5 മിനിറ്റിൽ സിംപിളായൊരു ബ്രേക്ക്ഫാസ്റ്റ്, ഇത് ഒരു തവണ​ ട്രൈ ചെയ്യൂ

ഫ്രിഡ്ജിൽ സൂക്ഷിക്കാം

മാവ് അരച്ച ശേഷം അത് പൊങ്ങാനായി പുറത്തു വെക്കാറുണ്ട്. മാവ് പാകത്തിന് പൊങ്ങിവന്നാലുടൻ അത് ഫ്രിഡ്ജിലേക്ക് മാറ്റുക. അന്തരീക്ഷതാപം കൂടുതലാണെങ്കിൽ മാവ് പെട്ടെന്ന് പുളിക്കും. അതിനാൽ മാവ് പൊങ്ങിയെന്ന് ഉറപ്പായാൽ ഉടൻ തണുപ്പിച്ചു സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.

ഉപ്പ് ചേർക്കുന്ന സമയം 

മാവ് അരച്ചു വെക്കുമ്പോൾ തന്നെ ഉപ്പ് ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഉപ്പ് ചേർക്കുന്നത് പുളിക്കൽ പ്രക്രിയയെ വേഗത്തിലാക്കിയേക്കാം (പ്രത്യേകിച്ച് ചൂടുകാലത്ത്). അതിനാൽ, മാവ് ഫ്രിഡ്ജിൽ നിന്ന് എടുത്ത് അപ്പം ചുടുന്നതിന് തൊട്ടുമുമ്പ് മാത്രം ആവശ്യത്തിന് ഉപ്പ് ചേർക്കുന്നതാണ് ഉചിതം.

Also Read: മൈദയോ മുട്ടയോ വേണ്ട, ഏവരേയും കൊതിപ്പിക്കും പൈനാപ്പിൾ കേക്ക് ഇനി ഓവനില്ലാതെ സിംപിളായി തയ്യാറാക്കാം

വായു കടക്കാത്ത പാത്രങ്ങൾ ഉപയോഗിക്കാം 

വായു കടക്കാത്ത പാത്രങ്ങളിൽ മാവ് അടച്ചു സൂക്ഷിക്കുന്നത് ഗുണകരമാണ്. ഇത് മാവിൽ മറ്റ് ഗന്ധങ്ങൾ പടരുന്നത് തടയുകയും മാവിന്റെ ഗുണനിലവാരം നിലനിർത്തുകയും ചെയ്യും.

Also Read: ചപ്പാത്തി പൊങ്ങി വരും, ഗോതമ്പ് പൊടിയിൽ ഇതു ചേർത്തു കുഴയ്ക്കൂ

ആവശ്യമുള്ളത് മാത്രം പുറത്തെടുക്കാം 

ഫ്രിഡ്ജിൽ വെച്ചിരിക്കുന്ന മുഴുവൻ മാവും പുറത്തെടുത്തു വെക്കാതെ, അപ്പത്തിന് ആവശ്യമായ അളവ് മാത്രം വേറൊരു പാത്രത്തിലേക്ക് മാറ്റാം. ബാക്കി മാവ് ഉടൻ തന്നെ തിരികെ ഫ്രിഡ്ജിൽ വെക്കണം. തണുപ്പ് മാറിയ ശേഷം വീണ്ടും ഫ്രിഡ്ജിൽ വെക്കുന്നത് മാവ് കേടാകാൻ കാരണമാകും.

തണുത്ത വെള്ളം ഉപയോഗിക്കാം 

ഗ്രൈൻഡറിലോ മിക്സിയിലോ മാവ് അരക്കുമ്പോൾ അത് ചൂടാകാൻ സാധ്യതയുണ്ട്. ഇത് മാവ് വേഗം പുളിക്കാൻ കാരണമാകും. അതിനാൽ, അരയ്ക്കുമ്പോൾ ഐസ് വാട്ടർ അല്ലെങ്കിൽ തണുത്ത വെള്ളം ഉപയോഗിക്കുന്നത് മാവിന്റെ താപനില നിയന്ത്രിക്കാൻ സഹായിക്കും.

Read More: ഒരു കപ്പ് അരി മതി, ഇനി ചായക്കൊപ്പം കഴിക്കാൻ ഒരു കിടിലൻ സ്നാക് തയ്യാറാക്കാം

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: