/indian-express-malayalam/media/media_files/2025/12/19/slicing-cake-fi-2025-12-19-13-16-35.jpg)
അതിഥികൾക്ക് മുന്നിൽ മനോഹരമായ സ്ലൈസുകളായി ഇനി കേക്ക് വിളമ്പാം | എക്സ്‌പ്രസ് ഫൊട്ടോ: ജിതേന്ദ്ര
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ മാധുര്യം നുണയുമ്പോൾ പ്ലം കേക്കുകൾക്ക് എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ട്. മാസങ്ങളോളം ഡ്രൈ ഫ്രൂട്ട്‌സും നട്‌സും വൈനിലോ റമ്മിലോ കുതിർത്തുണ്ടാക്കുന്ന ഈ കേക്കുകൾ രുചിയിൽ മാത്രമല്ല, ഘടനയിലും ഏറെ വ്യത്യസ്തമാണ്. എന്നാൽ മനോഹരമായി ഉണ്ടാക്കിയെടുത്ത കേക്ക് കൃത്യമായി മുറിച്ചില്ലെങ്കിൽ അത് പൊടിഞ്ഞുപോകാനും അതിന്റെ ഭംഗി നഷ്ടപ്പെടാനും സാധ്യതയുണ്ട്. പലപ്പോഴും കേക്ക് സ്ലൈസ് ചെയ്യുമ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി കഷണങ്ങളാക്കുമ്പോൾ കേക്കിന്റെ ആകൃതി മാറുമോ പൊടിഞ്ഞു പോകുമോ എന്നതാണ്.
ഈ ആഘോഷവേളയിൽ അതിഥികൾക്ക് മുന്നിൽ മനോഹരമായ സ്ലൈസുകളായി കേക്ക് വിളമ്പാൻ ചില ലളിതമായ വിദ്യകളുണ്ട്. കത്തി തിരഞ്ഞെടുക്കുന്നതു മുതൽ കേക്കിന്റെ താപനില ക്രമീകരിക്കുന്നത് വരെ ഓരോ കാര്യവും ഇതിൽ പ്രധാനമാണ്. പ്ലം കേക്ക് പൊടിയാതെയും അതിന്റെ തനിമ ചോരാതെയും ഇനി സ്ലൈസ് ചെയ്യാം:
കേക്കിന്റെ താപനില
തണുത്ത കേക്ക് പെട്ടെന്ന് പൊടിഞ്ഞു പോകാനുള്ള സാധ്യത കുറവാണ്. അതിനാൽ 30 മുതൽ 60 മിനിറ്റ് വരെ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം മുറിക്കുന്നത് കേക്ക് സ്ലൈസിന് കൃത്യമായ ആകൃതി നൽകാൻ സഹായിക്കും.
Also Read: ഡ്രീം കേക്ക് ഇനി സ്വപ്നം കാണേണ്ട, വീട്ടിൽ തന്നെ തയ്യാറാക്കാം
കത്തി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം
റിച്ച് പ്ലം കേക്കിൽ ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും ധാരാളമായി ഉള്ളതുകൊണ്ട് സാധാരണ കത്തി ഉപയോഗിച്ചാൽ അത് കേക്ക് പൊടിഞ്ഞു പോകുന്നതിനു കാരണമാകും. നേർത്ത പല്ലുകളുള്ള സെറേറ്റഡ് കത്തി അല്ലെങ്കിൽ ബ്രെഡ് മുറിക്കുന്ന കത്തി ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം. ഇത് കേക്കിനുള്ളിലൂടെയും ഡ്രൈ ഫ്രൂട്ട്‌സിലൂടെയും എളുപ്പത്തിൽ കടന്നുപോകും.
/filters:format(webp)/indian-express-malayalam/media/media_files/2025/12/19/plum-cake-slicing-fi-2025-12-19-12-13-52.jpg)
കത്തിയുടെ താപനില
കേക്ക് മുറിക്കാനുള്ള കത്തി ചെറുചൂടുള്ള വെള്ളത്തിൽ മുക്കിയെടുക്കാം. ശേഷം വൃത്തിയുള്ള ഒരു കോട്ടൺ തുണിയിൽ നന്നായി തുടച്ച് വെള്ളമില്ലെന്ന് ഉറപ്പാക്കിയതിനു ശേഷം അത് കേക്ക് മുറിക്കാൻ ഉപയോഗിക്കാം. കേക്ക് പൊടിഞ്ഞു പോകാതെ സ്ലൈസ് ചെയ്യാൻ ഇത് സഹായിക്കും.
Also Read: പഞ്ഞിക്കെട്ടു പോലുള്ള കേക്കിന് ഇനി ഓവൻ വേണ്ട, ഇഡ്ഡലി പാത്രത്തിൽ തയ്യാറാക്കാം
സ്ലൈസ് ചെയ്യേണ്ട വിധം
കേക്ക് മുറിക്കുമ്പോൾ കത്തി താഴേക്ക് അമർത്തരുത്. പകരം മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ച് സാവധാനം സ്ലൈസ് ചെയ്യാം. ഇത് കേക്കിന്റെ ഘടന നിലനിർത്താൻ സഹായിക്കും.
കത്തി വൃത്തിയാക്കാം
കേക്ക് മുറിക്കുമ്പോൾ കത്തിയിൽ കേക്കിന്റെ അംശങ്ങൾ ഒട്ടിപ്പിടിക്കാറുണ്ട്. ഓരോ സ്ലൈസും മുറിച്ചതിനു ശേഷം ടിഷ്യൂ പേപ്പറോ നനഞ്ഞ തുണിയോ ഉപയോഗിച്ച് കത്തി തുടയ്ക്കാം. ഇത് അടുത്ത സ്ലൈസ് കൂടുതൽ ഭംഗിയായി ലഭിക്കാൻ സഹായിക്കും. ഒരോ തവണയും സ്ലൈസ് ചെയ്യുന്നതിനു മുമ്പ് കത്തി ചൂടു വെള്ളത്തിൽ മുക്കി കോട്ടൺ തുണിയിൽ തുടച്ചെടുക്കുന്നത് അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന എണ്ണമയം നീക്കം ചെയ്യാനും സഹായിക്കും.
ഫ്ലോസ് ട്രിക്ക്
കേക്കിന്റെ ആകൃതി ഒട്ടും മാറാതെയും വശങ്ങൾ വലിഞ്ഞുപോകാതെയും കൃത്യമായി മുറിച്ചെടുക്കാൻ നീളമുള്ള ഡെന്റൽ ഫ്ലോസോ (ഫ്ലേവർ ഇല്ലാത്തത്) അല്ലെങ്കിൽ കനം കുറഞ്ഞ നൂലോ ഉപയോഗിക്കാം. ഈ നൂൽ രണ്ടറ്റത്തും മുറുക്കിപ്പിടിച്ച് കേക്കിന് മുകളിൽ നിന്ന് നേരെ താഴേക്ക് അമർത്താം. കേക്കിന്റെ അടിഭാഗം വരെ നൂൽ എത്തിയ ശേഷം അത് തിരികെ മുകളിലേക്ക് വലിച്ചെടുക്കരുത്. പകരം, ഒരു വശത്തെ നൂലിന്റെ അറ്റം കൈവിട്ട ശേഷം മറ്റേ വശത്തുനിന്നും സാവധാനം വലിച്ചെടുക്കാം.
Also Read: മൊരിഞ്ഞ കേക്ക് തലപ്പാവ് വെച്ച തൃശൂർ ക്രിസ്മസ്, കപ്പ കൊണ്ട് കിരീടംവച്ച കോട്ടയം ക്രിസ്മസ്
സ്ലൈസുകളുടെ വലുപ്പം
പ്ലം കേക്ക് വളരെ സാന്ദ്രമായതുകൊണ്ട് പെട്ടെന്ന് പൊടിഞ്ഞു പോകാൻ സാധ്യതയുണ്ട്. ഏകദേശം അര ഇഞ്ച് കനത്തിൽ മുറിക്കുന്നത് പൊടിഞ്ഞു പോകാതെ കേക്ക് വിളമ്പാൻ സഹായിക്കും.
ചതുരാകൃതിയിൽ മുറിക്കാം
വെഡ്ജസായി പിസ്സ മുറിക്കുന്നതു പോലെ ത്രികോണാകൃതിയിലാക്കുന്നതിനു പകരം പകരം കേക്ക് ചതുരാകൃതിയിൽ നീളത്തിൽ മുറിക്കാൻ ശ്രമിക്കാം (ഏകദേശം 1 ഇഞ്ച് വീതിയിൽ). ഇവ പിന്നീട് നീളൻ കഷണങ്ങളായോ ചെറിയ വിരലിൻ്റെ വലുപ്പത്തിലോ ചതുരക്കട്ടകളായോ മുറിച്ചെടുക്കാം. ഇങ്ങനെ ചെയ്യുന്നത് കേക്ക് അമിതമായി പൊടിഞ്ഞുപോകുന്നത് കുറയ്ക്കാൻ സഹായിക്കും.
Read More: ഒരു വർഷത്തെ കാത്തിരിപ്പിലൊരുങ്ങുന്ന കേരളത്തിന്റെ കേക്ക് പെരുമ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us