scorecardresearch

മൂർച്ച കുറഞ്ഞ കത്രിക ഇനി വെറുതെ കളയേണ്ട, ഇങ്ങനെ ചെയ്തെടുക്കൂ

മൂർച്ച കുറഞ്ഞ കത്രിക ഉപയോഗശൂന്യമെന്ന പേരിൽ കളയാറാണോ പതിവ്? എന്നാൽ ഇനി അതിനു പകരം ഇങ്ങനെ ചെയ്തു നോക്കൂ

മൂർച്ച കുറഞ്ഞ കത്രിക ഉപയോഗശൂന്യമെന്ന പേരിൽ കളയാറാണോ പതിവ്? എന്നാൽ ഇനി അതിനു പകരം ഇങ്ങനെ ചെയ്തു നോക്കൂ

author-image
WebDesk
New Update
Sharpen Scissor

മൂർച്ച കുറഞ്ഞ കത്രിക ഇനി കളയേണ്ട | ചിത്രം: ഫ്രീപിക്

നമ്മുടെ അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണങ്ങളാണ് കത്തിയും കത്രികയും. ദിവസേനയുള്ള പാചകത്തിൽ പച്ചക്കറികൾ അരിയുന്നതിനും മീൻ വൃത്തിയാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി ഇവ നിരന്തരം ഉപയോഗിക്കുന്നു.

Advertisment

Also Read: മാങ്ങകൾ മാസങ്ങളോളം കേടുകൂടാതിരിക്കും, ഇങ്ങനെ ചെയ്തു സൂക്ഷിക്കാം

എന്നാൽ കുറച്ചുനാൾ ഉപയോഗിക്കുമ്പോൾ ഇവയുടെ മൂർച്ച കുറയുന്നത് സ്വാഭാവികമാണ്. മൂർച്ചയില്ലാത്ത കത്തി ഉപയോഗിച്ച് പച്ചക്കറികൾ അരിയുന്നത് പാചകത്തിന്റെ വേഗത കുറയ്ക്കുമെന്ന് മാത്രമല്ല, കൈ മുറിയാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കത്രികയുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. മൂർച്ച കുറയുമ്പോൾ തുണിയോ പേപ്പറോ മുറിക്കാൻ പ്രയാസകരമാകും. സാധാരണയായി മൂർച്ച കൂട്ടാൻ നമ്മൾ കടകളെയാണ് ആശ്രയിക്കാറുള്ളത്, അല്ലെങ്കിൽ പുതിയത് വാങ്ങാൻ മുതിരും. എന്നാൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ മിനിറ്റുകൾക്കുള്ളിൽ കത്തിയും കത്രികയും മൂർച്ച കൂട്ടാൻ സാധിക്കുമെന്ന് പലർക്കും അറിയില്ല.

Also Read: ഒരു തവണ പാചകത്തിന് ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത്, ഇതാണ് കാരണം

കത്തിയുടെയും കത്രികയുടെയും മൂർച്ച വീണ്ടെടുക്കാൻ സഹായിക്കുന്ന ചില ലളിതമായ വഴികൾ പരിചയപ്പെടാം:

  • അടുക്കളയിലെ സെറാമിക് കപ്പുകൾ കഴ്ത്തി വെക്കുക. ഇതിന്റെ അടിഭാഗത്തെ പരുക്കൻ വശത്ത് കത്തി 20 ഡിഗ്രി കോണിൽ വെച്ച് ഇരുവശത്തേക്കും ഉരസാം. ഏതാനും മിനിറ്റുകൾ ഇങ്ങനെ ചെയ്യുന്നത് കത്തിക്ക് നല്ല മൂർച്ച നൽകും.
  • കുറച്ച് അലുമിനിയം ഫോയിൽ എടുത്ത് അത് പലതവണ മടക്കി ഒരു കട്ടിയുള്ള പാളിയാക്കുക. അതിനുശേഷം കത്രിക ഉപയോഗിച്ച് ഈ ഫോയിൽ പലതവണ മുറിക്കുക. ഇത് കത്രികയുടെ ബ്ലേഡുകൾ തമ്മിലുള്ള ഘർഷണം വർദ്ധിപ്പിക്കുകയും മൂർച്ച കൂട്ടുകയും ചെയ്യും.
  • ഒരു പാത്രത്തിൽ അല്പം കല്ലുപ്പ് എടുക്കുക. മൂർച്ച കുറഞ്ഞ കത്തി ഈ ഉപ്പിലേക്ക് ഇറക്കി വെച്ച് വേഗത്തിൽ ഉരസുക. കല്ലുപ്പിന്റെ പരുക്കൻ സ്വഭാവം കത്തിയുടെ വായ്ത്തല മിനുസപ്പെടുത്താൻ സഹായിക്കും.

Also Read: അഴുകി പോകില്ല മുളയ്ക്കില്ല, ഉരുളക്കിഴങ്ങ് കൂടുതൽ കാലം കേടാകാതിരിക്കാൻ ഇങ്ങനെ സൂക്ഷിക്കാം

  • വീട്ടിൽ സാൻഡ് പേപ്പർ ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് കത്രികയും കത്തിയും ഉരസുന്നത് വളരെ ഫലപ്രദമാണ്. കത്രിക കൊണ്ട് മണൽ പേപ്പർ മുറിക്കുന്നതും മൂർച്ച വർദ്ധിപ്പിക്കാൻ സഹായിക്കും.
  • പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്റ്റീൽ വയർ സ്ക്രബ്ബർ ഉപയോഗിച്ച് കത്രിക കൊണ്ട് മുറിക്കുന്നത് പോലെ ചെയ്യുക. ഇത് കത്രികയിലെ തുരുമ്പ് മാറാനും ബ്ലേഡുകൾക്ക് മൂർച്ച ലഭിക്കാനും സഹായിക്കും.

Read More: ഒരു സ്പൂൺ കാപ്പിപ്പൊടി മതി, ഇനി ദിവസങ്ങളോളം അടുക്കള സുഗന്ധപൂരിതമായിരിക്കും

Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: