/indian-express-malayalam/media/media_files/2025/10/30/remove-rust-from-knife-fi-2025-10-30-14-24-40.jpg)
തുരുമ്പിച്ച കത്തികൾ ഇനി പുതുപുത്തനാക്കാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/10/30/remove-rust-from-knife-3-2025-10-30-14-25-06.jpg)
ഒരു ഉരുളക്കിഴങ്ങ് നെടുകെ മുറിച്ച് അതിൽ അൽപം ഡിഷ് സോപ്പ് പുരട്ടാം. ഈ ഉരുളക്കിഴങ്ങ് കഷ്ണം ഉപയോഗിച്ച് തുരുമ്പിച്ച ഭാഗത്ത് ശക്തിയായി ഉരസുക. ഉരുളക്കിഴങ്ങിലെ ഓക്സാലിക് ആസിഡ് തുരുമ്പിനെതിരെ പ്രവർത്തിക്കും.
/indian-express-malayalam/media/media_files/2025/10/30/remove-rust-from-knife-1-2025-10-30-14-25-06.jpg)
വിനാഗിരി
ഒരു ഗ്ലാസ് പാത്രത്തിൽ വെളുത്ത വിനാഗിരി എടുക്കാം. തുരുമ്പെടുത്ത കത്തി ഏകദേശം 4-5 മണിക്കൂർ വിനാഗിരിയിൽ മുക്കിവെക്കാം. ഇതിനുശേഷം പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് തുരുമ്പ് ഭാഗം ഉരസി മാറ്റുക. വിനാഗിരിയിലെ അസിഡിറ്റി തുരുമ്പിനെ അലിയിക്കാൻ സഹായിക്കും.
/indian-express-malayalam/media/media_files/2025/10/30/remove-rust-from-knife-2-2025-10-30-14-25-06.jpg)
കാർബണേറ്റഡ് പാനീയങ്ങൾ
ഒരു പാത്രത്തിൽ കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സ് (ഉദാഹരണത്തിന് കോള) എടുത്ത് കത്തി അതിൽ മുക്കിവെക്കാം. ഈ പാനീയങ്ങളിലെ സിട്രിക് ആസിഡ് തുരുമ്പിനെ അഴിച്ചുവിടാൻ സഹായിക്കും. കുറച്ച് മണിക്കൂറുകൾക്കു ശേഷം കഴുകി വൃത്തിയാക്കാം.
/indian-express-malayalam/media/media_files/2025/10/30/remove-rust-from-knife-4-2025-10-30-14-25-06.jpg)
നാരങ്ങയും ഉപ്പും
കത്തിയുടെ തുരുമ്പെടുത്ത ഭാഗത്ത് ഉപ്പ് നന്നായി വിതറുക. അതിനു മുകളിൽ നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കാം. ഈ മിശ്രിതം 1-2 മണിക്കൂർ വെച്ചതിനുശേഷം, തുരുമ്പ് നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു പരുപരുത്ത തുണിയോ സ്പോഞ്ചോ ഉപയോഗിച്ച് തുടയ്ക്കാം.
/indian-express-malayalam/media/media_files/2025/10/30/remove-rust-from-knife-5-2025-10-30-14-25-06.jpg)
ബേക്കിംഗ് സോഡ
കുറച്ച് ബേക്കിംഗ് സോഡ എടുത്ത്, അതിൽ വെള്ളം ചേർത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് കത്തിയിലെ തുരുമ്പിച്ച ഭാഗത്ത് നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിനുശേഷം ഒരു സ്ക്രബ് പാഡ് ഉപയോഗിച്ച് ഉരസി വൃത്തിയാക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us