/indian-express-malayalam/media/media_files/2025/11/13/over-cooked-rice-fi-2025-11-13-11-06-34.jpg)
ചോറ് അമിതമായി വെന്തു പോകാതാരിക്കാനുള്ള വിദ്യകൾ | ചിത്രം: ഫ്രീപിക്
മലയാളികളുടെ ഭക്ഷണത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരവിഭാജ്യ ഘടകമാണ് ചോറ്. ഒരു ദിവസത്തെ പ്രധാന ഊർജ്ജസ്രോതസ്സ് എന്നതിലുപരി, നമ്മുടെ സാംസ്കാരിക പാരമ്പര്യത്തിൽ അതിന് വലിയ സ്ഥാനമുണ്ട്. എന്നാൽ, ചിലപ്പോൾ കഞ്ഞിവെള്ളം ഊറ്റിയെടുത്തതിന് ശേഷവും ചോറ് പാകത്തിന് വേവാതെ കുഴഞ്ഞുപോവുകയോ അല്ലെങ്കിൽ ആവശ്യത്തിലധികം വെന്ത് ഒട്ടിപ്പിടിക്കുകയോ ചെയ്യാറുണ്ട്. ഇങ്ങനെ സംഭവിച്ചാൽ ഭക്ഷണത്തിന്റെ രുചിയും ഗുണവും കുറയുകയും അത് കഴിക്കാനുള്ള താത്പര്യം നഷ്ടപ്പെടുകയും ചെയ്യും.
Also Read: അരിയിൽ ഒളിച്ചിരിക്കുന്ന ഇത്തിരി കുഞ്ഞൻ ചെള്ളിനെ തുരത്താൻ അടുക്കളയിലുണ്ട് വഴി
ചോറ് കുഴഞ്ഞുപോകാതിരിക്കാൻ വീട്ടമ്മമാർ പലപ്പോഴും ബുദ്ധിമുട്ടാറുണ്ട്. പലപ്പോഴും തികച്ചും ലളിതമെന്ന് തോന്നാമെങ്കിലും, ചോറ് പാകത്തിന് വേവിച്ചെടുക്കുന്നതിൽ ചെറിയൊരു പാചക വൈദഗ്ധ്യം ആവശ്യമാണ്. അരിയുടെ തരം, ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ്, തീയുടെ നിയന്ത്രണം എന്നിവയെല്ലാം ചോറിൻ്റെ ഗുണനിലവാരത്തെ നേരിട്ട് ബാധിക്കുന്ന ഘടകങ്ങളാണ്.
അരി
വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് തിരഞ്ഞെടുക്കുന്ന അരി. ചെറിയ അരി ആണെങ്കിൽ അത് പരസ്പരം ഒട്ടിപിടിച്ചിരിക്കും. നീളമുള്ള അരിയാണെങ്കിൽ ഈ സാധ്യത കുറവാണ്. വെളുത്തതും ചെറുതുമായ അരിയിൽ അന്നജം കൂടുതലായതിനാൽ അവ പരസ്പരം ഒട്ടിപിടിച്ചിരിക്കും. ബസ്മതി പോലെ നീളമുള്ള അരിയിൽ അന്നജം കുറവുമായിരിക്കും.
Also Read: ദുർഗന്ധമില്ലാതെ അടുക്കള എപ്പോഴും ഫ്രഷായിരിക്കണോ? എങ്കിൽ ഇതിലൊന്ന് ട്രൈ ചെയ്തു നോക്കൂ
വെള്ളം
ഒരു ഏകദേശ കണക്ക് എന്നതിനപ്പുറം ഒന്നര കപ്പ് വെള്ളത്തിന് ഒരു കപ്പ് അരി എന്ന് ഓർമയിൽ സൂക്ഷിക്കാം. ഓവനിലാണെങ്കിൽ വെള്ളം രണ്ട് കപ്പ് എന്ന അളവിലേയ്ക്കു മാറും.
വേവിക്കുന്നത്
കലത്തിലാണ് അരി വേവിക്കുന്നതെങ്കിൽ ഒരു കപ്പ് അരിയിലേയ്ക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കാം. ശേഷം തീ കുറച്ച് 2 മുതൽ 3 മിനിറ്റ് വരെ അടുപ്പിൽ വയ്ക്കാം. മുക്കാൽ ഭാഗവും വെന്തതിനു ശേഷം അടുപ്പണച്ച് രണ്ട് മിനിറ്റ് അടച്ചു വയ്ക്കാം. ശേഷം വെള്ളം അരിച്ചു കളഞ്ഞ് അതേ കലത്തിൽ തന്നെ ചോറ് അടച്ചു വയ്ക്കാം.
Also Read: സമയം കളയേണ്ട, ഉള്ളിയുടെ തൊലി കളയാം ഞൊടിയിടയിൽ
പെർഫക്ട് റൈസ്
കലത്തിൽ വെള്ളമെടുത്ത് അടുപ്പിൽ വച്ച് തിളപ്പിക്കാം. ഇതിലേയ്ക്ക് കഴുകിയെടുത്ത അരി ചേർക്കാം. അടച്ചു വച്ച് കുറച്ചു സമയം വേവിക്കാം. ശേഷം ഒരു തവി ഉപയോഗിച്ച് അൽപം ചോറെടുത്ത് അമർത്തി നോക്കാം. ഇത് അരിയുടം കൃത്യമായ വേവ് മനസ്സിലാക്കാൻ സഹായിക്കും.
പ്രഷർ കുക്കറിൽ പാകം ചെയ്യുമ്പോൾ
ബസ്മതി പോലെയുള്ള അരി പ്രഷർ കുക്കറിൽ വേവിക്കുന്നതിനു മുമ്പ് അതിൽ അൽപം നെയ്യ് തടവി കൊടുക്കാം. ഇത് ചോറ് ഒട്ടിപ്പിടിക്കാതിരിക്കാൻ സഹായിക്കും.
Read More: അടുക്കളയിൽ പാചകം എളുപ്പമാക്കാൻ ഉറപ്പായും ഇക്കാര്യങ്ങൾ അറിയണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us