scorecardresearch

അടുക്കള തിളക്കമുള്ളതും സുഗന്ധപൂരിതവുമാകാൻ ഗ്രാമ്പൂ, ഇങ്ങനെ ഉപയോഗിക്കൂ

അടുക്കളയിലെ സ്ഥിരം ശല്യമായ ഉറുമ്പുകളെയും മറ്റും അകറ്റി തിളക്കവും സുഗന്ധവും നിലനിർത്താൻ വീട്ടിലുണ്ട് പൊടിക്കൈ

അടുക്കളയിലെ സ്ഥിരം ശല്യമായ ഉറുമ്പുകളെയും മറ്റും അകറ്റി തിളക്കവും സുഗന്ധവും നിലനിർത്താൻ വീട്ടിലുണ്ട് പൊടിക്കൈ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kitchen Cleaning Hacks FI

ഇനി അടുക്കള എന്നും ഫ്രഷായിരിക്കും | ചിത്രം: ഫ്രീപിക്

അടുക്കളയിലെ ഒരു സ്ഥിരം ശല്യക്കാരാണ് ഉറുമ്പുകൾ. എത്രയൊക്കെ വൃത്തിയായി സൂക്ഷിച്ചാലും മധുരമുള്ളതോ എണ്ണമയമുള്ളതോ ആയ ഭക്ഷണസാധനങ്ങൾ തേടി ഉറുമ്പുകൾ കൂട്ടമായി എത്തുന്നത് സാധാരണമാണ്. രാസവസ്തുക്കൾ ഉപയോഗിച്ച് ഇവയെ തുരത്തുന്നത് പലപ്പോഴും ആരോഗ്യത്തിന് ദോഷകരമായേക്കാം. എന്നാൽ, തികച്ചും പ്രകൃതിദത്തമായ രീതിയിൽ ഉറുമ്പുകളെ അകറ്റാൻ നമ്മുടെ അടുക്കളയിലുള്ള ഒരു സാധനം മതി - അതാണ് ഗ്രാമ്പൂ.

Advertisment

Also Read: തേയില 2 സ്പൂൺ മതി, ഇനി അടുക്കളയിൽ ഒളിഞ്ഞിരിക്കുന്ന പാറ്റകളെയും പല്ലികളെയും തുരത്താം

മസാലകളുടെ രാജാവായ ഗ്രാമ്പൂവിന് ഉറുമ്പുകളെ തുരത്താനുള്ള ശക്തിയുണ്ട്. ഗ്രാമ്പൂവിന്റെ ശക്തമായ സുഗന്ധമാണ് ഇതിന് കാരണം. ഉറുമ്പുകൾക്ക് ഈ മണം ഒട്ടും ഇഷ്ടമല്ല. ഉറുമ്പുകൾ സഞ്ചരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ ഗന്ധം ഇല്ലാതാക്കാൻ ഗ്രാമ്പൂവിന് സാധിക്കും.

Also Read: ഒരു നുള്ള് ഉപ്പ് മതി, അടുക്കളയിൽ ഇനി ഉറുമ്പ് ശല്യമുണ്ടാകില്ല

ഗ്രാമ്പൂ ഉപയോഗിക്കേണ്ട വിധം

പഞ്ചസാര പാത്രത്തിൽ: ഉറുമ്പ് ശല്യം ഏറ്റവും കൂടുതലുള്ളത് പഞ്ചസാര പാത്രങ്ങളിലാണ്. ഉറുമ്പ് കയറുന്നത് തടയാനായി രണ്ടോ മൂന്നോ ഉണങ്ങിയ ഗ്രാമ്പൂ എടുത്ത് പഞ്ചസാര പാത്രത്തിനുള്ളിൽ ഇട്ടു വെക്കാം. ഗ്രാമ്പൂവിന്റെ മണം കാരണം ഉറുമ്പുകൾ പാത്രത്തിനകത്തേക്ക് കടക്കില്ല.

Also Read: പാത്രങ്ങളിലെ തുരുമ്പ് കറ ഇനി ഞൊടിയിടയിൽ അകറ്റാം, ഇത്രമാത്രം ചെയ്താൽ മതി

ഉറുമ്പ് വരുന്ന വഴികളിൽ: ഉറുമ്പുകൾ നിരയായി വരുന്ന വഴികളിലും മൂലകളിലും ഏതാനും ഗ്രാമ്പൂ വയ്ക്കാം. അല്ലെങ്കിൽ ഗ്രാമ്പൂ ചെറുതായി പൊടിച്ച് ഈ സ്ഥലങ്ങളിൽ വിതറുക.

ഗ്രാമ്പൂ വെള്ളം: ഗ്രാമ്പൂ പൊടിച്ച് വെള്ളത്തിൽ കലക്കി, ഉറുമ്പ് വരുന്ന വഴികളിൽ സ്പ്രേ ചെയ്യുന്നതും ഫലപ്രദമാണ്. ഇത് ഉറുമ്പുകളെ എളുപ്പത്തിൽ അകറ്റും.

വൃത്തിയാക്കുമ്പോൾ: അടുക്കള സ്ലാബും തറയും തുടയ്ക്കുന്ന വെള്ളത്തിൽ അൽപം ഗ്രാമ്പൂ ഓയിൽ (ലഭ്യമെങ്കിൽ) ചേർക്കുന്നത് ഉറുമ്പിൻ്റെ ശല്യം കുറയ്ക്കാൻ സഹായിക്കും.

Read More: സോപ്പോ ഹാൻഡ് വാഷോ വേണ്ട, കൈയ്യിലെ മീൻ മണം കളയാൻ അടുക്കളയിലുണ്ട് പൊടിക്കൈ

Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: