scorecardresearch

ഇനി അടുക്കളയിൽ പാറ്റ കയറില്ല, തേയിലപ്പൊടി ഇങ്ങനെ ഉപയോഗിക്കൂ

അടുക്കള കീഴടക്കിയ പാറ്റകളെയും പല്ലികളെയും ഒരൊറ്റ പ്രയോഗത്തിലൂടെ തുരത്താൻ സഹായിക്കുന്ന ഫലപ്രദമായ ഒരു പൊടിക്കൈയാണ് ഇത്

അടുക്കള കീഴടക്കിയ പാറ്റകളെയും പല്ലികളെയും ഒരൊറ്റ പ്രയോഗത്തിലൂടെ തുരത്താൻ സഹായിക്കുന്ന ഫലപ്രദമായ ഒരു പൊടിക്കൈയാണ് ഇത്

author-image
WebDesk
New Update
Prevent Cockroaches FI

പാറ്റ ശല്യം കുറയ്ക്കാൻ പൊടിക്കൈകൾ | ചിത്രം: ഫ്രീപിക്

അടുക്കളയിലെ ശുചിത്വത്തിന് ഏറ്റവും വലിയ ഭീഷണിയുയർത്തുന്ന ഒന്നാണ് പാറ്റകളുടെ ശല്യം. ഭക്ഷണസാധനങ്ങളും എണ്ണമയവും ധാരാളമുള്ളതിനാൽ അടുക്കളയിലെ ഇടുങ്ങിയ കോണുകളിലും ഷെൽഫുകൾക്കിടയിലും ഇവ അതിവേഗം പെറ്റുപെരുകുന്നു. രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്ന ഇവ ഭക്ഷണപദാർത്ഥങ്ങളിൽ സ്പർശിക്കുന്നത് വഴി ടൈഫോയ്ഡ്, കോളറ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കും കാരണമായേക്കാം. വിപണിയിൽ ലഭ്യമാകുന്ന രാസവസ്തുക്കൾ കലർന്ന സ്പ്രേകളും മറ്റും ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന അടുക്കളയിൽ ഉപയോഗിക്കുന്നത് പലപ്പോഴും സുരക്ഷിതമല്ല. ഇവിടെയാണ് നമ്മുടെ വീട്ടിലുള്ള സാധാരണ ചേരുവകൾ ഉപയോഗിച്ചുള്ള പ്രകൃതിദത്ത പരിഹാരങ്ങളുടെ പ്രസക്തി.

Advertisment

Also Read: ഒരു നുള്ള് ഉപ്പ് മതി, അടുക്കളയിൽ ഇനി ഉറുമ്പ് ശല്യമുണ്ടാകില്ല

ചേരുവകൾ

  • തേയിലപ്പൊടി- 2 ടീസ്പൂൺ 
  • ടൂത്ത്പേസ്റ്റ്- 1 സ്പൂൺ 
  • ബേക്കിംഗ് സോഡ- 1 സ്പൂൺ 
  • ബേക്കിംഗ് പൗഡർ- 1 സ്പൂൺ

Also Read: അടുക്കള തിളക്കമുള്ളതും സുഗന്ധപൂരിതവുമാകാൻ ഗ്രാമ്പൂ, ഇങ്ങനെ ഉപയോഗിക്കൂ

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ തേയിലപ്പൊടിയെടുക്കാം. അതിലേയ്ക്ക് ഒരു സ്പൂൺ ടൂത്ത് പേസ്റ്റ്, ഒരു സ്പൂൺ ബേക്കിംഗ് സോഡ, ഒരു സ്പൂൺ ബേക്കിംഗ് പൗഡർ എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം ചെറിയ ഉരുളകളാക്കാം. ഇതിൻ്റെ മണം പല്ലികളെയും പാറ്റകളെയും ആകർഷിക്കും. എന്നാൽ അവയുടെ ദഹനവാളത്തെ നശിപ്പിക്കാൻ ഈ മിശ്രിതത്തിന് കഴിയും.

Also Read: ഒരു തവണ പാചകത്തിന് ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത്, ഇതാണ് കാരണം

ഉപയോഗിക്കേണ്ട വിധം

ചെറിയ ഉരുളകൾ അടുക്കളയിലെ ക്യാമ്പിനുകളിൽ വയ്ക്കാം. പാറ്റയും പല്ലിയും അമിതമായുള്ളിടത്തു വയ്ക്കാം. ഈ ചെറിയ ഉരുളകൾ തയ്യാറാക്കാൻ സമയമില്ലെങ്കിൽ തേയില വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ചേർത്ത് യോജിപ്പിച്ച് അരിച്ചെടുക്കാം. ഈ മിശ്രിതം ഒരു സ്പ്രേ കുപ്പിയിലേയ്ക്കു മാറ്റി ഉപയോഗിക്കാവുന്നതാണ്. ഈ മിശ്രിതം പല്ലിയുടെയും പാറ്റയുടെയും ശല്യം അമിതമായുള്ളിടത്ത് സ്പ്രേ ചെയ്യാം.

Read More: സോപ്പോ ഹാൻഡ് വാഷോ വേണ്ട, കൈയ്യിലെ മീൻ മണം കളയാൻ അടുക്കളയിലുണ്ട് പൊടിക്കൈ

Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: