scorecardresearch

അടുക്കളയിൽ ഒളിച്ചിരിക്കുന്ന പാറ്റകളെ തുരത്താം ഞൊടിയിടയിൽ, ഇതാ പൊടിക്കൈ

കെമിക്കൽ റിപ്പല്ലൻ്റുകൾ ഉപയോഗിക്കുന്നതിനു പകരം പാറ്റകളെ തുരത്താൻ അടുക്കളയിൽ തന്നെയുള്ള പൊടിക്കൈകൾ പ്രയോഗിച്ചു നോക്കൂ

കെമിക്കൽ റിപ്പല്ലൻ്റുകൾ ഉപയോഗിക്കുന്നതിനു പകരം പാറ്റകളെ തുരത്താൻ അടുക്കളയിൽ തന്നെയുള്ള പൊടിക്കൈകൾ പ്രയോഗിച്ചു നോക്കൂ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Prevent Cockroaches  FI

ഇനി പാറ്റകൾ ശല്യമാകില്ല | ചിത്രം: ഫ്രീപിക്

വീടുകളിൽ, പ്രത്യേകിച്ച് അടുക്കളകളിൽ പാറ്റകളുടെയും പല്ലികളുടെയും ശല്യം പലപ്പോഴും വലിയൊരു വെല്ലുവിളിയാണ്. ഇവ വൃത്തിഹീനമായ സാഹചര്യം സൃഷ്ടിക്കുക മാത്രമല്ല, രോഗങ്ങൾ പടർത്താൻ കാരണമാവുകയും ചെയ്യുന്നു.

Advertisment

വിപണിയിൽ ലഭ്യമായ പല കെമിക്കൽ സ്പ്രേകളും പെട്ടെന്ന് ഫലം നൽകുമെങ്കിലും അവ ശ്വസിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ യാതൊരു പാർശ്വഫലങ്ങളുമില്ലാതെ ഈ ശല്യക്കാരെ തുരത്താം.

Also Read: ചോറ് കുഴഞ്ഞു പോകില്ല ഒട്ടിപ്പിടിക്കില്ല, വേവിക്കുമ്പോൾ ഇങ്ങനെ ചെയ്യാം

നിങ്ങളുടെ വീട്ടിൽ നിന്ന് പാറ്റകളെയും പല്ലികളെയും അകറ്റി നിർത്താൻ പ്രധാനപ്പെട്ടതും ലളിതവുമായ വഴികളിതാ:

കുരുമുളക് സ്പ്രേ

കറുത്ത കുരുമുളക് പൊടി ശക്തമായ ഒരു പ്രകൃതിദത്ത കീടനാശിനിയാണ്. ഇത് ഒരു സ്പ്രേ കുപ്പിയിൽ വെള്ളത്തിൽ കലർത്തി പല്ലിയുടെയും പാറ്റകളുടെയും ശല്യമുള്ള ഇടങ്ങളിൽ സ്പ്രേ ചെയ്യാം. കുരുമുളകിന്റെ രൂക്ഷഗന്ധം പല്ലികൾക്കും പാറ്റകൾക്കും അസഹനീയമാണ്.

Also Read: അടുക്കള തിളക്കമുള്ളതും സുഗന്ധപൂരിതവുമാകാൻ ഗ്രാമ്പൂ, ഇങ്ങനെ ഉപയോഗിക്കൂ

ഉള്ളിയും വെളുത്തുള്ളിയും

പാറ്റകളെ അകറ്റാൻ ഉള്ളിയും വെളുത്തുള്ളിയും ഏറ്റവും നല്ല പ്രതിവിധികളാണ്. പാറ്റ ശല്യം അമിതമായ ഇടങ്ങളിൽ ഒരു കഷണം ഉള്ളിയോ വെളുത്തുള്ളിയോ വയ്ക്കാം. പല്ലികൾക്ക് ഈ ഗന്ധം അസഹനീയമാണ്.

കാപ്പിപ്പൊടിയും പുകയിലയും

കാപ്പിപ്പൊടിയും പുകയിലയും ചെറിയ ഉരുളകളാക്കി പല്ലികൾ വരുന്ന വഴികളിൽ വയ്ക്കാം. ഈ മിശ്രിതത്തിന്റെ ഗന്ധം പല്ലികൾക്ക് അസഹനീയമാണ്.
കാക്കകളെ അകറ്റാനുള്ള പ്രകൃതിദത്ത വഴികൾ.

Also Read: പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന 6 ചേരുവകൾ ഇവയാണ്

മുട്ടത്തോടുകൾ

മുട്ടത്തോടുകൾ പല്ലികളിൽ ഒരുതരം അലർജി ഉണ്ടാക്കും. അതിനാൽ, പല്ലികളുടെയും പാറ്റകളുടെയും ശല്യമുള്ള ഇടങ്ങളിൽ മുട്ടത്തോടുകൾ വയ്ക്കാം. 

നാഫ്തലീൻ ഗുളികകൾ

വസ്ത്രങ്ങളിലെ പ്രാണികളെ മാത്രമല്ല, പല്ലികളെയും പാറ്റകളെയും അകറ്റാൻ നാഫ്തലീൻ ഗുളികകൾ ഉപയോഗിക്കാം. കുട്ടികളുടെ ശ്രദ്ധയിൽപ്പെടാത്ത ഇടങ്ങളിൽ വേണം ഇവ വയ്ക്കാൻ.

Read More: സോപ്പോ ഹാൻഡ് വാഷോ വേണ്ട, കൈയ്യിലെ മീൻ മണം കളയാൻ അടുക്കളയിലുണ്ട് പൊടിക്കൈ

Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: