/indian-express-malayalam/media/media_files/2026/01/05/cleaning-fridge-fi-2026-01-05-15-35-27.jpg)
ഫ്രിഡ്ജിലെ ദുർഗന്ധം അകറ്റാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2026/01/05/cleaning-fridge-1-2026-01-05-15-35-42.jpg)
ഫ്രിഡ്ജ് എത്ര വൃത്തിയാക്കി വെച്ചാലും ചിലപ്പോൾ ഉള്ളിൽ അരോചകമായ മണം അനുഭവപ്പെടാറുണ്ട്. ഭക്ഷണസാധനങ്ങൾ തുറന്നുവെക്കുന്നതോ കേടാകുന്നതോ ആണ് ഇതിന് പ്രധാന കാരണം. വിപണിയിൽ കിട്ടുന്ന കൃത്രിമ എയർ ഫ്രഷ്നറുകൾക്ക് പകരം വീട്ടിലുള്ള പ്രകൃതിദത്തമായ സാധനങ്ങൾ ഉപയോഗിച്ച് ഫ്രിഡ്ജ് വൃത്തിയാക്കാം.
/indian-express-malayalam/media/media_files/2026/01/05/cleaning-fridge-2-2026-01-05-15-35-42.jpg)
ബേക്കിംഗ് സോഡ
ദുർഗന്ധം മാറ്റാൻ ഏറ്റവും ഫലപ്രദമായ മാർഗമാണിത്. ഒരു ചെറിയ പാത്രത്തിലോ ബോക്സിലോ അല്പം ബേക്കിംഗ് സോഡ നിറച്ച് ഫ്രിഡ്ജിന്റെ ഒരു കോണിൽ വെക്കാം. ഇത് മാസത്തിലൊരിക്കൽ മാറ്റുന്നത് നന്നായിരിക്കും. കടുത്ത ഗന്ധം മാറ്റാൻ ബേക്കിംഗ് സോഡ വെള്ളത്തിൽ കലക്കി ഫ്രിഡ്ജിന്റെ പ്രതലം തുടയ്ക്കാവുന്നതാണ്.
/indian-express-malayalam/media/media_files/2026/01/05/cleaning-fridge-3-2026-01-05-15-35-42.jpg)
കാപ്പിപ്പൊടി
പുതിയതോ ഉപയോഗിച്ചതോ ആയ കാപ്പിപ്പൊടി ഒരു ബൗളിൽ എടുത്ത് ഫ്രിഡ്ജിൽ വെക്കാം. ഇത് ദുർഗന്ധം ഇല്ലാതാക്കുക മാത്രമല്ല, നേരിയ കാപ്പിഗന്ധം ഫ്രിഡ്ജിനുള്ളിൽ നൽകുകയും ചെയ്യും.
/indian-express-malayalam/media/media_files/2026/01/05/cleaning-fridge-4-2026-01-05-15-35-42.jpg)
വിനാഗിരി
വെള്ളവും വിനാഗിരിയും സമമെടുത്ത് മിശ്രിതമുണ്ടാക്കി ഫ്രിഡ്ജിലെ തട്ടുകൾ തുടയ്ക്കുന്നത് അണുക്കളെ നശിപ്പിക്കാനും മണം മാറാനും സഹായിക്കും. ഒരു ബൗളിൽ അല്പം വിനാഗിരി ഫ്രിഡ്ജിനുള്ളിൽ വെക്കുന്നതും നല്ലതാണ്.
/indian-express-malayalam/media/media_files/2026/01/05/cleaning-fridge-5-2026-01-05-15-35-42.jpg)
പഴയ പത്രങ്ങൾ
പത്രക്കടലാസുകൾ ഗോളാകൃതിയിൽ ചുരുട്ടി ഫ്രിഡ്ജിനുള്ളിൽ വെച്ചാൽ അവ ദുർഗന്ധം വലിച്ചെടുക്കും. ഈ പേപ്പർ ബോളിന് മുകളിൽ അല്പം വാനില എസൻസ് കൂടി തളിച്ചാൽ നല്ല മണം ലഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us