scorecardresearch

അരിപ്പൊടി വേണ്ട, പൂപോലുള്ള ഇടിയപ്പം ഇങ്ങനെ തയ്യാറാക്കാം

എത്ര കഴിച്ചാലും മതിവരാത്ത പൂപോലുള്ള ഇടിയപ്പത്തിന് ഇനി അരിപ്പൊടിക്കു പകരം ഇതു ചേർത്തു മാവ് തയ്യാറാക്കി നോക്കൂ

എത്ര കഴിച്ചാലും മതിവരാത്ത പൂപോലുള്ള ഇടിയപ്പത്തിന് ഇനി അരിപ്പൊടിക്കു പകരം ഇതു ചേർത്തു മാവ് തയ്യാറാക്കി നോക്കൂ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Idiyappam FI

ഇടിയപ്പം

ഇടിയപ്പവും മുട്ടക്കറിയും മലയാളികൾക്ക് ഏറെ പ്രിയമാണ്. എന്നാൽ മുട്ടക്കറിയോടൊപ്പം മാത്രമല്ല, കടലക്കറി, ചിക്കൻ കറി, വെജിറ്റബിൾ കുറുമ എന്നിവയോടൊപ്പവും ചേർന്നുപോവുന്ന ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് ഇടിയപ്പം. പ്രഭാത ഭക്ഷണമായി പലരും വീടുകളിൽ ഇടിയപ്പം തയ്യാറാക്കാറുണ്ട്. അരിപ്പൊടിയാണ് ഇതിൻ്റെ മാവിനായി ഉപയോഗിക്കാറുള്ളത്. എന്നാൽ അരിപ്പൊടി ഇല്ലെങ്കിലും ഹെൽത്തിയായി ഇടിയപ്പം തയ്യാറാക്കാൻ റാഗി ഉപയോഗിക്കാം. ഷാഗി ഉഷകുമാർ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Advertisment

Also Read: ക്രിസ്മസ് വിരുന്നിന് മാറ്റേകാൻ ബീഫ് കട്ലറ്റ് വീട്ടിൽ ഉണ്ടാക്കാം

ചേരുവകൾ

  • റാഗി- 2 കപ്പ്
  • ഉപ്പ്- 1/2 ടീസ്പൂൺ
  • നെയ്യ്- 1 ടീസ്പൂൺ
  • വെള്ളം- 2 കപ്പ്

Also Read: ആരോഗ്യകരമായ ഈ പ്രഭാത ഭക്ഷണം കഴിക്കാൻ ആരും മടികാണിക്കില്ല

Also Read: ക്രിസ്മസിന് മധുരം പകരാൻ ഒരു സ്റ്റീം പുഡിംഗ്, 3 ചേരുവകൾ മതി

തയ്യാറാക്കുന്ന വിധം

  • ഒരു ബൗളിൽ രണ്ട് കപ്പ് റാഗിപ്പൊടിയെടുക്കാം. അതിലേയ്ക്ക് അര ടീസ്പൂൺ ഉപ്പും ഒരു ടീസ്പൂൺ നെയ്യും ചേർത്തിളക്കാം.
  • ശേഷം രണ്ട് കപ്പ് വെള്ളം കുറച്ചു വീതം ഒഴിച്ചിളക്കി മാവ് തയ്യാറാക്കാം.
    ഇത് 10മിനിറ്റ് മാറ്റി വയ്ക്കാം.
  • ഇഡ്ഡലി പാത്രത്തിൽ വെള്ളം നിറച്ച് ചൂടാക്കാം. സേവനാഴിയിൽ വെളിച്ചെണ്ണ പുരട്ടി തയ്യാറാക്കിയ മാവ് അതിലേയ്ക്കു വയ്ക്കാം.
  • ശേഷം ഇഡ്ഡലി തട്ടിലേയ്ക്കു മാറ്റി മുകളിൽ കുറച്ചു തേങ്ങ വച്ച് ആവിയിൽ വേവിക്കാം.
    റാഗിപ്പൊടിയായതു കൊണ്ട് നിറത്തിൽ ഏറെ വ്യത്യാസമുണ്ടായിരിക്കും. 

Read More: ഒരു കപ്പ് ഗോതമ്പ് പൊടി മതി, ഇനി ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ആരും മടികാണിക്കില്ല

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: