scorecardresearch

അരിപ്പൊടിയിൽ ഇത് ചേർത്ത് കുഴയ്ക്കൂ, രാവിലെ ബ്രേക്ക്ഫാസ്റ്റിന് സോഫ്റ്റ് ഇടിയപ്പം കിട്ടും

കല്ലുപോലെ ഇരുന്നാൽ ഇടിയപ്പം കഴിക്കാൻ ഏറെ പ്രയാസമായിരിക്കും. പകരം മാവ് കുഴയ്ക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ

കല്ലുപോലെ ഇരുന്നാൽ ഇടിയപ്പം കഴിക്കാൻ ഏറെ പ്രയാസമായിരിക്കും. പകരം മാവ് കുഴയ്ക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ

author-image
WebDesk
New Update
Idiyappam Recipe

ഇടിയപ്പം | ചിത്രം: ഫ്രീപിക്

ഇടിയപ്പവും മുട്ടക്കറിയും മലയാളികൾക്ക് ഏറെ പ്രിയമാണ്. എന്നാൽ മുട്ടക്കറിയ്ക്ക് ഒപ്പം മാത്രമല്ല, കടലക്കറി, ചിക്കൻ കറി, വെജിറ്റബിൾ കുറുമ എന്നിവയ്ക്ക് ഒപ്പവും ചേർന്നുപോവുന്ന ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് ഇടിയപ്പം. പ്രഭാത ഭക്ഷണമായി പലരും വീടുകളിൽ ഇടിയപ്പം തയ്യാറാക്കാറുണ്ട്. അരിപ്പൊടി ഉപയോഗിച്ചാണ് പൊതുവേ ഇടിയപ്പം തയ്യാറാക്കാറുള്ളത്. 

Advertisment

Also Read: ഇനി ദിവസവും ഇഡ്ഡലിയുടെ രുചി കൂടും, ഇങ്ങനെ ചെയ്തു നോക്കൂ

അരിപ്പൊടി ചൂടുവെള്ളത്തിൽ കുഴച്ചാണ് ഇടിയപ്പത്തിനുള്ള മാവ് തയ്യാറാക്കുന്നത്. എന്നാലിനി അരിപ്പൊടി ഇല്ലെന്നത് ഒരു പ്രശ്നമല്ല. വേവിച്ച ചോറ് കുറച്ച് ബാക്കിയുണ്ടെങ്കിൽ തയ്യാറാക്കാം സോഫ്റ്റും രുചികരവുമായ ഇടിയപ്പം മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം.

Also Read: ഒരു കപ്പ് റവ മതി, കിടില​ൻ രുചിയിൽ ബ്രേക്ക്ഫാസ്റ്റ് കഴിക്കാം

ചേരുവകൾ

  • ചോറ്- 2 1/2 കപ്പ്
  • അരിപ്പൊടി- 1 1/2 കപ്പ്
  • വെള്ളം–ഒരു കപ്പ് 
  • വെളിച്ചെണ്ണ– 2 ടീസ്പൂൺ 

Also Read: പഞ്ഞിക്കെട്ടു പോലുള്ള കേക്കിന് ഇനി ഓവൻ വേണ്ട, ഇഡ്ഡലി പാത്രത്തിൽ തയ്യാറാക്കാം

തയ്യാറാക്കുന്ന വിധം

  • രണ്ടര കപ്പ് വേവിച്ച ചോറിലേയ്ക്ക് പച്ചവെള്ളവും ഒഴിച്ച് അരച്ചെടുക്കാം.
  • അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും ഒന്നര കപ്പ് അരിപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. 
  • ഇഡ്ഡലി പാത്രത്തിൽ വെള്ളം എടുത്ത് അടുപ്പിൽ വച്ച് ചൂടാക്കാം.
  • ഇതേ സമയം സേവനാഴിയിൽ മാവ് എടുത്ത് പ്രസ് ചെയ്ത് ഇടിയപ്പത്തട്ടിലേയ്ക്കു മാറ്റാം.
  • ശേഷം ആവയിൽ വേവിച്ചെടുക്കാം. ഇടിയപ്പം തയ്യാറായിരിക്കുന്നു. 

Read More: 5 മിനിറ്റിൽ തയ്യാറാക്കാം രുചികരമായ ചിക്കൻ കറി, ഈ മസാലക്കൂട്ട് മാത്രം മതി

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: