/indian-express-malayalam/media/media_files/2025/12/27/idli-2025-12-27-14-29-49.jpg)
ഇഡ്ഡലി | ചിത്രം: ഫ്രീപിക്
മലയാളികളുടെയും തെന്നിന്ത്യക്കാരുടെയും പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണ് ഇഡ്ഡലി. ആരോഗ്യകരവും ദഹിക്കാൻ എളുപ്പവുമാണ് എന്നതുകൊണ്ടുതന്നെ ഇഡ്ഡലിക്ക് ആരാധകരേറെയാണ്. എന്നാൽ പലപ്പോഴും വീട്ടിലുണ്ടാക്കുന്ന ഇഡ്ഡലികൾ ഹോട്ടലുകളിൽ കിട്ടുന്നതുപോലെ അത്ര മൃദുവാകാറില്ല എന്ന് തോന്നാറുണ്ടോ? ചിലപ്പോൾ ഇഡ്ഡലി കല്ലുപോലെ കട്ടിയാകുകയോ അല്ലെങ്കിൽ ശരിയായ രീതിയിൽ പൊങ്ങിവരാതിരിക്കുകയോ ചെയ്യുന്നു. നല്ല വെളുത്ത നിറത്തിലുള്ളതും പഞ്ഞിപോലെ മൃദുവായതുമായ ഇഡ്ഡലി ലഭിക്കാൻ അരിയും ഉഴുന്നും ചേർക്കുന്ന അളവിലും അത് അരച്ചെടുക്കുന്ന രീതിയിലും ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
Also Read: ഇനി ദിവസവും ഇഡ്ഡലിയുടെ രുചി കൂടും, ഇങ്ങനെ ചെയ്തു നോക്കൂ
കാലാവസ്ഥയ്ക്ക് അനുസരിച്ച് മാവ് പുളിക്കുന്നതിലും വ്യത്യാസങ്ങൾ വരാം. മാവ് അധികം പുളിച്ചുപോയാൽ ഇഡ്ഡലിക്ക് പുളിപ്പും മണവും കൂടും, എന്നാൽ പുളിച്ചില്ലെങ്കിൽ അത് കട്ടിയാവുകയും ചെയ്യും. അതിനാൽ കൃത്യമായ പാകത്തിൽ മാവ് തയ്യാറാക്കുന്നത് ഒരു കലയാണ്. അരിയും ഉഴുന്നും കുതിർക്കുന്ന സമയം മുതൽ അത് അരച്ച് പാകപ്പെടുത്തുന്നത് വരെയുള്ള ഓരോ ഘട്ടത്തിലും പുലർത്തുന്ന കൃത്യതയാണ് ഇഡ്ഡലിയുടെ ഗുണമേന്മ നിശ്ചയിക്കുന്നത്. ഹോട്ടലുകളിലെ രഹസ്യക്കൂട്ടുകൾ പോലെ, വീട്ടിലും വളരെ എളുപ്പത്തിൽ സോഫ്റ്റ് ഇഡ്ഡലി ഉണ്ടാക്കാൻ സഹായിക്കുന്ന വിദ്യ പരിചയപ്പെടം.
തയ്യാറാക്കുന്ന വിധം
- പച്ചരി- 4 കപ്പ്
- ഉഴുന്ന്- 1 കപ്പ്
- ഉലുവ- 1 ടീസ്പൂൺ
- അവൽ- ½ കപ്പ്
- ഉപ്പ്- പാകത്തിന്
- വെള്ളം- ആവശ്യത്തിന്
Also Read: ഇനി ദിവസവും ഇഡ്ഡലിയുടെ രുചി കൂടും, ഇങ്ങനെ ചെയ്തു നോക്കൂ
തയ്യാറാക്കുന്ന വിധം
- അരിയും ഉഴുന്നും ഉലുവയും നന്നായി കഴുകി വൃത്തിയാക്കുക. അരി ഒരു പാത്രത്തിലും ഉഴുന്നും ഉലുവയും കൂടി മറ്റൊരു പാത്രത്തിലും 4 മുതൽ 5 മണിക്കൂർ വരെ കുതിർക്കാൻ വെക്കാം.
- അരി അരയ്ക്കുന്നതിന് അരമണിക്കൂർ മുമ്പ് അര കപ്പ് അവൽ വെള്ളത്തിൽ കുതിർത്ത് വെക്കുക. ഇത് ഇഡ്ഡലിക്ക് നല്ല മസ്ലിൻ തുണി പോലുള്ള മൃദുത്വം നൽകും.
- ആദ്യം ഉഴുന്നും ഉലുവയും കൂടി മിക്സിയിലോ ഗ്രൈൻഡറിലോ ഇട്ട് നന്നായി അരയ്ക്കുക. അല്പം മാത്രം വെള്ളം ചേർത്ത് നല്ല വെണ്ണ പോലെ പതഞ്ഞു വരുന്നത് വരെ അരയ്ക്കണം. ഇത് ഒരു വലിയ പാത്രത്തിലേക്ക് മാറ്റാം.
- ശേഷം കുതിർത്ത അരിയും അവലും ചേർത്ത് അരയ്ക്കാം. അരി അധികം നൈസായി അരയേണ്ടതില്ല, നേരിയ തരിയോടു കൂടി അരച്ചെടുക്കുന്നത് ഇഡ്ഡലിക്ക് നല്ല ഘടന നൽകും.
- അരച്ചുവെച്ച ഉഴുന്നും അരിയും കൂടി നന്നായി കൈകൊണ്ട് യോജിപ്പിക്കുക. കൈകൊണ്ട് ഇളക്കുന്നത് മാവ് പെട്ടെന്ന് പുളിക്കാൻ സഹായിക്കും. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കാം.
- മാവ് എട്ടു മണിക്കൂറെങ്കിലും അല്ലെങ്കിൽ ഒരു രാത്രി മുഴുവൻ അടച്ചു വെച്ച് പുളിക്കാൻ അനുവദിക്കുക. തണുപ്പുള്ള സ്ഥലമാണെങ്കിൽ കൂടുതൽ സമയം വേണ്ടിവരും.
- മാവ് നന്നായി പൊങ്ങി വന്നാൽ അധികം ഇളക്കാതെ പതുക്കെ യോജിപ്പിച്ച് ഇഡ്ഡലി തട്ടിൽ ഒഴിച്ച് വേവിച്ചെടുക്കാം.
Also Read: ഒരു കപ്പ് റവ മതി, കിടില​ൻ രുചിയിൽ ബ്രേക്ക്ഫാസ്റ്റ് കഴിക്കാം
ഇക്കാര്യങ്ങൾ
- ഐസ് വാട്ടർ ഉപയോഗിച്ച് അരയ്ക്കുന്നത് മിക്സി ചൂടാകാതിരിക്കാനും മാവ് കൂടുതൽ മൃദുവാകാനും സഹായിക്കും.
- ഉഴുന്ന് നല്ല ഗുണമേന്മയുള്ളതാണെന്ന് ഉറപ്പുവരുത്തുക.
Read More: കഠിനമായ ഡയറ്റ് വേണ്ട, ശരീരഭാരം നിയന്ത്രിച്ച് ഊർജ്ജവും ഉന്മേഷവും വീണ്ടെടുക്കാൻ രാവിലെ ഇത് കഴിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us