scorecardresearch

പൂപോലുള്ള അപ്പം വേണോ? മാവ് അരയ്ക്കുമ്പോൾ ഇത് ഒരു കപ്പ് ചേർത്താൽ മതി

ചേരുവകളുടെ അളവും മാവ് അരയ്ക്കുന്ന രീതിയും പാലപ്പം സോഫ്റ്റാകാൻ സഹായിക്കും. അതിന് ഇങ്ങനെ ചെയ്തു നോക്കൂ

ചേരുവകളുടെ അളവും മാവ് അരയ്ക്കുന്ന രീതിയും പാലപ്പം സോഫ്റ്റാകാൻ സഹായിക്കും. അതിന് ഇങ്ങനെ ചെയ്തു നോക്കൂ

author-image
WebDesk
New Update
Soft Appam FI

അപ്പം | ചിത്രം: ഫ്രീപിക്

അപ്പം എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് അകമേ മൃദുവും അരികുകൾ ക്രിസ്പിയായിരിക്കുന്നതുമാണ്. എന്നാൽ വീട്ടിലുണ്ടാക്കുമ്പോൾ അപ്പം മൃദുവായി വരില്ല. അതിനുള്ള പ്രധാന കാരണം മാവ് ശരിയായ രീതിയിൽ അരച്ചെടുക്കുന്നില്ല എന്നതാണ്. എന്നാൽ അതിന് സഹായിക്കുന്ന ഒരു റെസിപ്പി പരിചയപ്പെടാം. വളരെ എളുപ്പത്തിൽ എങ്ങനെ മൃദുവും രുചികരവുമായി അപ്പം ചുട്ടെടുക്കാം?

Advertisment

Also Read: കുറച്ച് എണ്ണയിൽ കൂടുതൽ ക്രിസ്പിയായി ഉള്ളിവട വറുത്തെടുക്കാം, ട്രൈ ചെയ്തു നോക്കൂ

ചേരുവകൾ

  • ബ്രൗൺ റൈസ്- 1 കപ്പ്
  • പച്ചരി- 1/4 കപ്പ്
  • തേങ്ങ- 1 കപ്പ്
  • പഞ്ചസാര- 1 ടീസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • ബേക്കിംഗ് സോഡ- ആവശ്യത്തിന്

Also Read: ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഹെൽത്തി ഇഡ്ഡലി, മാവ് ഇങ്ങനെ അരച്ചെടുക്കൂ

Advertisment

Also Read: അസാധ്യ രുചിയിൽ പഞ്ഞിപോലുള്ള വട്ടയപ്പം കഴിക്കാം, അരിപ്പൊടിയിൽ ഇവ ചേർത്ത് മാവ് തയ്യാറാക്കൂ

തയ്യാറാക്കുന്ന വിധം

  • ഒരു കപ്പ് ബ്രൗൺ റൈസും ഒരു കപ്പ് പച്ചരിയും നന്നായി കഴുകി 5 മണിക്കൂറെങ്കിലും കുതിർത്തു വയ്ക്കാം. അല്ലെങ്കിൽ രാത്രി മുഴുവൻ ഇവ കുതിർക്കാൻ വയ്ക്കാം. 
  • കുതിർത്ത അരിയിലേയ്ക്ക് ഒരു കപ്പ് തേങ്ങ ചിരകിയതു ചേർക്കാം. ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇത് അരച്ചെടുക്കാം.
  • അരച്ചെടുത്ത മാവിൽ നിന്നും ഒരു കപ്പെടുത്ത് അതിലേയ്ക്ക് ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി ഇളക്കാം.
  • ശേഷം ഈ മിശ്രിതം ഇടത്തരം തീയിൽ വേവിക്കാം. കുട്ടിയുള്ള പേസ്റ്റ് രൂപത്തിലാകുന്നതു വരെ ഇളക്കാം. ഇത് തണുക്കാൻ മാറ്റി വയ്ക്കാം.
  • ഇത് ബാക്കിയുള്ള മാവിലേയ്ക്ക് ചേർക്കാം. ഒപ്പം ഒരു ടീസ്പൂൺ പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.
  • ഈ മാവ് ഏകദേശം 8 മണിക്കൂറെങ്കിലും പുളിക്കാൻ മാറ്റിവയ്ക്കാം.
  • മാവ് പുളിച്ചതിനു ശേഷം അതിൽ നിന്നും ആവശ്യത്തിനെടുക്കാം.
  • അപ്പ ചട്ടി അടുപ്പിൽ വയ്ക്കാം. ഇതിലേയ്ക്ക് ഒരു തവി മാവ് ഒഴിച്ച് അപ്പം ചുട്ടെടുക്കാം. മാവ് പുളിച്ചില്ലെങ്കിൽ ഒരു നുള്ള് ബേക്കിംഗ് സോജ ചേർക്കാവുന്നതാണ്. 

Read More: ഇത് ഒരു തുള്ളി മതി, ചപ്പാത്തി പഞ്ഞി പോലെ സോഫ്റ്റാകും പൊങ്ങി വരും

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: