/indian-express-malayalam/media/media_files/2025/11/29/dosa-recipe-fi-2025-11-29-12-53-52.jpg)
ദോശ | ചിത്രം: ഫ്രീപിക്
നമ്മുടെയെല്ലാം ഇഷ്ട വിഭവമാണ് മൊരിഞ്ഞ, നേർത്ത ദോശ. കൃത്യമായി പുളിച്ച ദോശമാവ് ഉണ്ടെങ്കിൽ പോലും, പലപ്പോഴും ദോശ ഉണ്ടാക്കുമ്പോൾ അത് കല്ലിൽ ഒട്ടിപ്പിടിക്കുക, ശരിയായ ആകൃതിയിൽ പരത്താൻ കഴിയാതെ വരിക, അല്ലെങ്കിൽ മൊരിഞ്ഞ് കിട്ടാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എത്ര ശ്രമിച്ചാലും കട്ടി കുറഞ്ഞ, മൊരിഞ്ഞ ദോശ വീട്ടിൽ ഉണ്ടാക്കാൻ കഴിയുന്നില്ല എന്ന സങ്കടം നിങ്ങൾക്കുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
Also Read: തേങ്ങ ചിരകിയെടുക്കണ്ട അരയ്‌ക്കേണ്ട, ഇഡ്ഡലിക്കും ദോശയ്ക്കും ഇനി ചമ്മന്തി ഇങ്ങനെ തയ്യാറാക്കാം
ദോശ ചുടുന്നതിനു മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
- ദോശക്കല്ല് അടുപ്പിൽ വച്ച് നന്നായി ചൂടാക്കാം. കുറച്ച് വെള്ളത്തിൽ അൽപം എണ്ണ ചേർത്ത് യോജിപ്പിക്കാം. ഇത് ചൂടായ കല്ലിൽ തളിച്ചു കൊടുക്കാം.
- ശേഷം ഇടത്തരം തീയിലേയ്ക്കു മാറ്റാം.
- മറ്റൊരു കോട്ടൺ തുണിയിൽ വാളൻപുളി പൊതിഞ്ഞെടുക്കാം.
- അതുപയോഗിച്ച് ദോശക്കല്ല് തുടച്ച് മാവ് ഒഴിച്ച് തുല്യമായി പരത്താം.
- മാവ് നന്നായി വെന്തു വരുന്നതു വരെ കാത്തിരിക്കാം.
- ശേഷം മറിച്ചിടാം. ഇരു വശങ്ങളും ഇടത്തരം തീയിൽ വേവിച്ചെടുക്കാം.
Also Read: ഗോതമ്പോ മൈദയോ വേണ്ട, ഇനി ചപ്പാത്തി സോഫ്റ്റും രുചികരവുമാക്കാൻ ഇത് ഒരു കപ്പ് മതി
ദോശ മാവ് പെർഫക്ടായി കിട്ടാൻ ഇവ ശ്രദ്ധിക്കാം
അരിപ്പൊടി
ദോശമാവ് അമിതമായി പുളിച്ചു പോയെങ്കിൽ അതിലേയ്ക്ക് കുറച്ച് അരിപ്പൊടി വെള്ളത്തിൽ കലർത്തി ചേർക്കാവുന്നതാണ്.
താപനില
അമിതമായ ചൂട് മാവ് പെട്ടെന്ന് പുളിച്ചു പോകുന്നതിനു കാരണമാകും. ഒരു പാത്രത്തിൽ വെള്ളം നിറച്ച് മാവ് അതിൽ ഇറക്കി വയ്ക്കുകയോ അല്ലെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കയോ ആവാം.
Also Read: കുറച്ച് എണ്ണയിൽ കൂടുതൽ ക്രിസ്പിയായി പൂരി വറുത്തെടുക്കാം, മാവ് തയ്യാറാക്കാൻ ഇത് ഉപയോഗിക്കൂ
ഉഴുന്നും ഉലുവയും
ഉഴുന്നും ഉലുവയും അമിതമായി പോയാൽ മാവ് അമിതമായി പുളിച്ചു പോകും. അതിനാൽ ഇവ ചേർക്കുമ്പോൾ അളവ് ശ്രദ്ധിക്കാം.
പഞ്ചസാര
മാവ് അമിതമായി പുളിച്ചെന്നു തോന്നിയാൽ കുറച്ച് പഞ്ചാസാര അതിലേയ്ക്കു ചേർക്കാം. ഇത് പുളി രുചി കുറയ്ക്കാൻ സഹായിക്കും.
മാവ് സൂക്ഷിക്കുന്ന പാത്രം
വൃത്തിയായി കഴുകി ഉണക്കിയെടുത്ത പാത്രത്തിൽ മാവ് ഒഴിച്ചു വയ്ക്കാൻ ശ്രദ്ധിക്കാം.
Also Read: പഞ്ഞിപോലുള്ള രാമശ്ശേരി ഇഡ്ഡലി ഇനി സിംപിളായി വീട്ടിൽ ഉണ്ടാക്കാം
ഇക്കാര്യങ്ങൾ മറക്കരുത്
കൂടിയ തീയിൽ ദോശ ചുടരുത്
കല്ല് ചൂടായൽ ഇടത്തരം തീയിലേയക്കു മാറ്റാം. ശേഷം മാവ് ഒഴിച്ചു പരത്താം.
ശേഷം ഒരു പാത്രം ഉപയോഗിച്ച് മൂടി വയ്ക്കാം. ഇത് വേഗത്തിലും തുല്യമായും ദോശ വെന്തു കിട്ടുന്നതിനു സഹായിക്കും.
ദോശ മറിച്ചിടുന്നതിനു മുമ്പ് മുകളിൽ കുറച്ച് എണ്ണ പുരട്ടുകയോ ഒഴിക്കുകയോ ചെയ്യാം.
ദോശ ചുട്ടുകഴിഞ്ഞാൽ കല്ല അടുപ്പിൽ നിന്നും മാറ്റി വയ്ക്കാം.
കല്ല് തണുത്തതിനു ശേഷം മാത്രം അത് കഴുകി വയ്ക്കാം.
കഴുകിയില്ലെങ്കിൽ തുടച്ചു വയ്ക്കാൻ മറക്കരുത്.
Read More: 5 മിനിറ്റിൽ ബ്രേക്ക്ഫാസ്റ്റ്, ഒരു കപ്പ് ഗോതമ്പ് പൊടി മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us