/indian-express-malayalam/media/media_files/2026/01/19/storing-ladys-finger-fi-2026-01-19-10-33-33.jpg)
വെണ്ടയ്ക്ക കേടുകൂടാതെ സൂക്ഷിക്കാം | ചിത്രം: ഫ്രീപിക്
നമ്മുടെ അടുക്കളകളിൽ നിത്യവും ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഒന്നാണ് വെണ്ടയ്ക്ക. രുചികരവും പോഷകഗുണങ്ങൾ നിറഞ്ഞതുമാണെങ്കിലും, വെണ്ടയ്ക്ക പെട്ടെന്ന് വാടിപ്പോകാനോ അഴുകിപ്പോകാനോ സാധ്യതയുള്ള ഒരു പച്ചക്കറിയാണ്. പലപ്പോഴും കടയിൽ നിന്ന് വാങ്ങുന്നവ രണ്ട് ദിവസം കഴിയുമ്പോഴേക്കും കറുത്ത നിറം വരികയോ ചീത്തയാകുകയോ ചെയ്യുന്നത് വലിയൊരു തലവേദനയാണ്. ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഇതിലെ ഈർപ്പം കാരണം പൂപ്പൽ പിടിക്കാനും സാധ്യതയുണ്ട്.
Also Read: ഒരു തവണ പാചകത്തിന് ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത്, ഇതാണ് കാരണം
എന്നാൽ ചില ലളിതമായ മുൻകരുതലുകൾ എടുത്താൽ വെണ്ടയ്ക്കയുടെ ഫ്രഷ്നസ് ദിവസങ്ങളോളം നിലനിർത്താൻ സാധിക്കും. കഴുകി വൃത്തിയാക്കുന്നത് മുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് വരെയുള്ള കാര്യങ്ങളിൽ ചില പ്രത്യേക രീതികൾ പിന്തുടരേണ്ടതുണ്ട്.
Also Read: പച്ചക്കറികൾ കൂടുതൽ രുചികരമാകും, ഇങ്ങനെ ചെയ്തെടുക്കൂ
വെണ്ടയ്ക്കയിലെ ഈർപ്പം പൂർണ്ണമായും നീക്കം ചെയ്യുന്നതും വായു സഞ്ചാരമില്ലാത്ത പാത്രങ്ങളിൽ സൂക്ഷിക്കുന്നതും ഇതിന്റെ ആയുസ്സ് വർദ്ധിപ്പിക്കും. കൂടാതെ, കൂടുതൽ ദിവസത്തേക്ക് സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ബ്ലാൻഞ്ചിംഗ് പോലുള്ള വിദ്യകളും പരീക്ഷിക്കാവുന്നതാണ്. വെണ്ടയ്ക്ക ഒട്ടും അഴുകാതെയും ഗുണമേന്മ നഷ്ടപ്പെടാതെയും ദീർഘകാലം സൂക്ഷിക്കാനുള്ള പ്രായോഗികമായ ചില പൊടിക്കൈകൾ പരിചയപ്പെടാം,
Also Read: അഴുകി പോകില്ല മുളയ്ക്കില്ല, ഉരുളക്കിഴങ്ങ് കൂടുതൽ കാലം കേടാകാതിരിക്കാൻ ഇങ്ങനെ സൂക്ഷിക്കാം
- വാങ്ങിയ ഉടനെ വെണ്ടയ്ക്ക് കഴുകി വൃത്തിയാക്കാം. ശേഷം തുണിയോ പേപ്പർ ടവ്വലോ ഉപയോഗിച്ച് നനവ് പൂർണമായും തുടച്ചെടുക്കാം.
- ഈർപ്പം തുടച്ചെടുത്തതിനു ശേഷം വായു സഞ്ചാരമില്ലാത്ത പാത്രത്തിലാക്കി വെണ്ടയ്ക്ക് സൂക്ഷിക്കാം.
- ഓരോ വെണ്ടയ്ക്കയും പേപ്പർ ടവ്വലിൽ പൊതിഞ്ഞ് കുറച്ച് ദ്വാരങ്ങൾ ഉള്ള പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിക്കാം.
- വെണ്ടക്ക കൂടുതൽ കാലം കേടുകൂടാതെയിരിക്കാൻ അതിന്റെ അറ്റങ്ങൾ മുറിക്കുകയോ കഷണങ്ങളാക്കുകയോ ചെയ്യാതെ മുഴുവനായിത്തന്നെ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.
- കഴുകി വൃത്തിയാക്കിയ വെണ്ടക്ക 2-3 മിനിറ്റ് തിളച്ച വെള്ളത്തിൽ ഇട്ട്, ഉടൻ തന്നെ ഐസ് വെള്ളത്തിലേക്ക് മാറ്റാം. നന്നായി വെള്ളം കളഞ്ഞ്, വെണ്ടക്ക കഷണങ്ങളാക്കി എയർടൈറ്റ് ഫ്രീസർ ബാഗുകളിൽ ആക്കി ഫ്രീസറിൽ സൂക്ഷിക്കുക.
Read More: വലിയ വില കൊടുത്ത് മായം കലർന്നവ വാങ്ങേണ്ട, വെളിച്ചെണ്ണ ശുദ്ധമാണോ എന്ന് അറിയാൻ ഇതാ പൊടിക്കൈകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us