scorecardresearch

വിലകൊടുത്തു വാങ്ങേണ്ട, തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

ഒരു തേങ്ങചിരകിയെടുത്താൽ അത് പെട്ടെന്ന് കേടാകാനുള്ള സാധ്യതയുണ്ട്. കുറഞ്ഞ സമയം മാത്രം ഫ്രഷ് ആയിരിക്കുന്ന തേങ്ങ ദിവസങ്ങളോളം, അല്ലെങ്കിൽ ആഴ്ചകളോളം എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാം എന്ന് അറിഞ്ഞിരിക്കാം

ഒരു തേങ്ങചിരകിയെടുത്താൽ അത് പെട്ടെന്ന് കേടാകാനുള്ള സാധ്യതയുണ്ട്. കുറഞ്ഞ സമയം മാത്രം ഫ്രഷ് ആയിരിക്കുന്ന തേങ്ങ ദിവസങ്ങളോളം, അല്ലെങ്കിൽ ആഴ്ചകളോളം എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാം എന്ന് അറിഞ്ഞിരിക്കാം

author-image
WebDesk
New Update
Storing Coconut FI

ചിരകിയെടുത്ത തേങ്ങ ഇനി മാസങ്ങളോളം കേടുകൂടാതിരിക്കും | ചിത്രം: ഫ്രീപിക്

അടുക്കളയിലെ പ്രധാനപ്പെട്ട ഒരു ചേരുവയാണ് തേങ്ങ. കറികൾക്ക് രുചി നൽകുന്നതിലും പലഹാരങ്ങൾ ഉണ്ടാക്കുന്നതിലും തേങ്ങയ്ക്ക് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുണ്ട്. കേരളീയ വിഭവങ്ങളിൽ തേങ്ങയുടെ പങ്ക് വളരെ വലുതാണ്. എന്നാൽ, ഒരു തേങ്ങ ഉടച്ചാൽ അല്ലെങ്കിൽ ചിരകിയെടുത്താൽ അത് പെട്ടെന്ന് കേടാകാനുള്ള സാധ്യതയുണ്ട്. കുറഞ്ഞ സമയം മാത്രം ഫ്രഷ് ആയിരിക്കുന്ന തേങ്ങ ദിവസങ്ങളോളം, അല്ലെങ്കിൽ ആഴ്ചകളോളം എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാം എന്നത് പല വീട്ടമ്മമാർക്കും ഉള്ള തലവേദനയാണ്.

Advertisment

Also Read: പൂപ്പൽ പിടിക്കില്ല, അച്ചാർ മാസങ്ങളോളം ഫ്രഷായിരിക്കാൻ ഇങ്ങനെ ചെയ്യൂ

പലപ്പോഴും, കറികൾക്കോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി തേങ്ങ ചിരകുമ്പോൾ, ബാക്കിയുള്ളവ ഫ്രിഡ്ജിൽ വെച്ചാലും പെട്ടെന്ന് പൂപ്പൽ വരികയോ നിറംമാറ്റം സംഭവിക്കുകയോ ചെയ്യാറുണ്ട്. ഇത് തേങ്ങയുടെ ഗുണമേന്മ കുറയ്ക്കുകയും ഉപയോഗശൂന്യമാക്കുകയും ചെയ്യും. പ്രത്യേകിച്ച്, ജോലിത്തിരക്കുള്ളവർക്ക് ദിവസവും തേങ്ങ ഉടച്ച് ചിരകാൻ സമയം കിട്ടണമെന്നില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിൽ, ചിരകിയ തേങ്ങയുടെ ഫ്രഷ്നസ് നഷ്ടപ്പെടാതെ കൂടുതൽ നാൾ സൂക്ഷിക്കാനുള്ള വിദ്യകൾ അറിഞ്ഞിരിക്കുന്നത് വളരെ ഉപകാരപ്രദമാണ്.

Also Read: ഭക്ഷണത്തിന് രുചിയും ഗുണവും വർധിക്കും, പാകം ചെയ്യാൻ ഇതിലൊന്ന് ഉപയോഗിക്കൂ

Advertisment

ചിരകിയ തേങ്ങ

ചിരകി എടുത്ത തേങ്ങ എയർടൈറ്റായിട്ടുള്ള പാത്രത്തിൽ അടച്ച് ഫ്രിഡ്ജിൽ വച്ചാൽ ഒരാഴ്ച വരെ കേടാകാതിരിക്കും. 

ഫ്രീസറിൽ വയ്ക്കാം

ചിരകിയെടുത്ത തേങ്ങ പരന്ന പാത്രത്തിലെടുത്ത് ഫ്രീസറിൽ വയ്ക്കാം. അത് കട്ടിയായി കഴിയുമ്പോൾ അടർത്തിയെടുത്ത് ഫ്രീസർ ബാഗിലോ മറ്റ് കണ്ടെയ്നറിലേയ്ക്കോ മാറ്റി ഫ്രീസറിൽ തന്നെ വയ്ക്കാം. ഇങ്ങനെ ചെയ്താൽ ആറ് മാസം വരെ കേടുകൂടാതെ ഇരിക്കും.

Also Read:  കരിഞ്ഞു പിടിച്ച പാത്രങ്ങൾ ഇനി പുത്തുപുത്തൻ പോലെ തിളങ്ങും, സോപ്പിനു പകരം ഇത് ഉപയോഗിച്ച് കഴുകാം

ഉണക്കി വയ്ക്കാം

തേങ്ങ അരച്ചെടുത്ത് ഒരു പരന്ന പാത്രത്തിൽ വയ്ക്കാം. ഒരു പാൻചൂടാക്കി അതിനു മുകളിലേയ്ക്ക് ഈ പാത്രം വയ്ക്കാം. തേങ്ങ പൂണമായും ഉണങ്ങിയതിനു ശേഷം ഈർപ്പമില്ലാത്ത വായു കടക്കാത്ത പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം. 

പൊട്ടിച്ച തേങ്ങ

പൊട്ടിച്ച തേങ്ങ ഉപയോഗിച്ചതിനു ശേഷം ബാക്കിയുണ്ടെങ്കിലും ഫ്രിഡ്ജിൽ വയ്ക്കുന്നത് പെട്ടെന്നു കേടാകാതിരിക്കാൻ സഹായിക്കും. 

പൊട്ടിക്കാത്ത തേങ്ങ ഫ്രിഡ്ജിൽ വയ്ക്കേണ്ടതില്ല. അത് ഗുണവും രുചിയും കുറയുന്നതിനു കാരണമായേക്കും.

Read More: കറകൾ പറ്റിപ്പിടിച്ച അടുക്കള സിങ്ക് ഇനി തിളങ്ങും, ഈ വിദ്യകൾ പരീക്ഷിക്കൂ

Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: