scorecardresearch

ഉറുമ്പിനെ തുരത്താം ഞൊടിയിടയിൽ, ഇത് രണ്ടെണ്ണം മതി

കെമിക്കലുകൾ അടങ്ങിയ പൊടികളോ റിപ്പല്ലൻ്റുകളോ വേണ്ട, അടുക്കളയിൽ തന്നെയുണ്ട് ഉറുമ്പിനെ തുരത്താനുള്ള വഴി

കെമിക്കലുകൾ അടങ്ങിയ പൊടികളോ റിപ്പല്ലൻ്റുകളോ വേണ്ട, അടുക്കളയിൽ തന്നെയുണ്ട് ഉറുമ്പിനെ തുരത്താനുള്ള വഴി

author-image
WebDesk
New Update
Get Rid Of Ants

ഉറുമ്പുകളെ തുരത്താൻ പൊടിക്കൈ | ചിത്രം: ഫ്രീപിക്

നമ്മുടെയെല്ലാം അടുക്കളയിലെ ഒരു വലിയ തലവേദനയാണ് പഞ്ചസാര പാത്രത്തിൽ കയറിക്കൂടുന്ന ഉറുമ്പുകൾ. മധുരത്തിന്റെ കലവറയായ പഞ്ചസാര, ഉറുമ്പുകൾക്ക് ഒരു വിരുന്നൂട്ടാണ്. പാത്രത്തിന്റെ അടപ്പ് അല്പമൊന്ന് അയഞ്ഞാലോ, അശ്രദ്ധമായി അൽപ്പം പഞ്ചസാര പുറത്തുപോയാലോ മതി, നിമിഷങ്ങൾക്കകം ഉറുമ്പുകൾ അതിൽ കയറിക്കൂടും.

Advertisment

Also Read: വെളുത്തുള്ളി അല്ലി ഒരെണ്ണം മതി, ഇനി അടുക്കളയിൽ ഒളിച്ചിരിക്കുന്ന പല്ലികളെ തുരത്താം

ഈ ചെറിയ ശല്യക്കാർ നമ്മുടെ ഭക്ഷണസാധനങ്ങളുടെ ശുചിത്വത്തെ മാത്രമല്ല ബാധിക്കുന്നത്, ഇവയെ പഞ്ചസാരയിൽ നിന്ന് നീക്കം ചെയ്യുക എന്നതും അത്ര എളുപ്പമുള്ള കാര്യമല്ല.

Also Read: ഒരു കഷ്ണം ഇഞ്ചി മതി, ഇനി അടുക്കളയിൽ എലി ശല്യം ഉണ്ടാകില്ല

പഞ്ചസാരയിൽ കയറിക്കൂടിയ ഉറുമ്പുകളെ തുരത്താനും അടുക്കളയിൽ നിന്നും അകറ്റി നിർത്താനും ഒരു പൊടിക്കൈ പരിചയപ്പെടാം.

Advertisment

Also Read: ഒരു നുള്ള് മഞ്ഞൾപ്പൊടി മതി, ഇനി അടുക്കളയിൽ ദിവസവും സുഗന്ധം നിറയും

പഞ്ചസാര പാത്രത്തിൽ കയറിക്കൂടിയ ഉറുമ്പുകളെ തുരത്താൻ വെളുത്തുള്ളി ഉപയോഗിക്കാം. വെളുത്തുള്ളിയും സ്വാഭാവിക ഗന്ധം ഉറുമ്പുകൾക്ക് അസഹനീയമായ. അതിലെ സൾഫർ സംയുക്തങ്ങൾ ഉറുമ്പുകളെ അതിജീവിക്കാൻ അനുവദിക്കില്ല. രാസവസ്തുക്കൾ ആവശ്യമില്ലാത്ത ലളിതമായ മാർഗമാണിത്. ഇതു കൂടാതെ ഉറുമ്പ് ശല്യം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്:

  • വെളുത്തുള്ളിയുടെ ഗന്ധം കുറഞ്ഞതായി തോന്നിയാൽ ഉടനടി മാറ്റി വയ്ക്കണം.
  • വെളുത്തുള്ളിയുടെ മണം പുതുമയോടെ നിലനിർത്താൻ, അത് ഇടയ്ക്കിടെ മാറ്റാം.
  • പഞ്ചസാര പാത്രം എപ്പോഴും മൂടിവയ്ക്കുന്നത് നല്ലതാണ്.
  • അരി, മാവ്, മധുരപലഹാരങ്ങൾ എന്നിവ സൂക്ഷിക്കുന്നതിനും ഇതേ രീതി പിന്തുടരാം.
  • ഉറുമ്പുകളെ തുരത്താൻ കെമിക്കൽ സ്പ്രേകളോ വിഷപ്പൊടിയോ ആവശ്യമില്ല. ഇത്തരം പൊടിക്കൈകൾ മതിയാകും. 

Read More: അരി പാത്രത്തിൽ കയറിക്കൂടിയ ഇത്തിരി കുഞ്ഞൻ ചെള്ളിനെ തുരത്താൻ അടുക്കളയിലുണ്ട് വഴി

Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: