/indian-express-malayalam/media/media_files/2025/12/29/get-rid-of-rust-from-vessels-fi-2025-12-29-17-17-17.jpg)
തുരുമ്പ് പിടിച്ച പാത്രങ്ങൾ ഇനി പുതുപുത്തനായിരിക്കും | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/12/29/get-rid-of-rust-from-vessels-1-2025-12-29-17-17-27.jpg)
നാരങ്ങാനീരും ഉപ്പും
തുരുമ്പിച്ച ഭാഗത്ത് അല്പം ഉപ്പ് വിതറാം. അതിനുശേഷം അതിനു മുകളിലായി നാരങ്ങാനീര് ഒഴിക്കാം. ഏകദേശം 2-3 മണിക്കൂർ ഇത് മാറ്റിവെക്കാം. ശേഷം നാരങ്ങയുടെ തൊലി ഉപയോഗിച്ച് തന്നെ നന്നായി ഉരച്ചു കഴുകാം. നാരങ്ങയിലെ സിട്രിക് ആസിഡും ഉപ്പും ചേരുമ്പോൾ തുരുമ്പ് വേഗത്തിൽ ഇളകിപ്പോരും.
/indian-express-malayalam/media/media_files/2025/12/29/get-rid-of-rust-from-vessels-2-2025-12-29-17-17-27.jpg)
ബേക്കിംഗ് സോഡ പേസ്റ്റ്
ബേക്കിംഗ് സോഡയിൽ അല്പം വെള്ളം ചേർത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കാം. ഇത് തുരുമ്പുള്ള ഭാഗങ്ങളിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് നന്നായി ഉരയ്ക്കാം. കടുപ്പമേറിയ തുരുമ്പ് മാറ്റാൻ ഈ രീതി വളരെ ഫലപ്രദമാണ്.
/indian-express-malayalam/media/media_files/2025/12/29/get-rid-of-rust-from-vessels-3-2025-12-29-17-17-27.jpg)
വിനാഗിരി
തുരുമ്പ് പിടിച്ച ചെറിയ പാത്രങ്ങളോ കത്തികളോ ആണെങ്കിൽ അവ ഒരു പാത്രത്തിലെ വിനാഗിരിയിൽ മുക്കിവെക്കാം. വലിയ പാത്രമാണെങ്കിൽ വിനാഗിരിയിൽ മുക്കിയ തുണി തുരുമ്പുള്ള ഭാഗത്ത് പൊതിഞ്ഞു വെക്കാം. ഒരു രാത്രി മുഴുവൻ ഇങ്ങനെ വെച്ചാൽ പിറ്റേദിവസം തുരുമ്പ് എളുപ്പത്തിൽ തുടച്ചുമാറ്റാൻ സാധിക്കും.
/indian-express-malayalam/media/media_files/2025/12/29/get-rid-of-rust-from-vessels-4-2025-12-29-17-17-27.jpg)
ഉരുളക്കിഴങ്ങും ഡിഷ് സോപ്പും
ഉരുളക്കിഴങ്ങ് പകുതിയായി മുറിച്ച് അതിന്റെ മുറിഞ്ഞ ഭാഗത്ത് അല്പം ഡിഷ് വാഷ് ലിക്വിഡ് അല്ലെങ്കിൽ സോപ്പ് പുരട്ടുക. ഇത് തുരുമ്പുള്ള ഭാഗത്ത് വെച്ച് നന്നായി ഉരയ്ക്കുക. ഉരുളക്കിഴങ്ങിലെ ഓക്സാലിക് ആസിഡ് തുരുമ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു.
/indian-express-malayalam/media/media_files/2025/12/29/get-rid-of-rust-from-vessels-5-2025-12-29-17-17-27.jpg)
തേയില വെള്ളം
കടുപ്പമേറിയ ചായ തിളപ്പിച്ച് ആ വെള്ളം തണുത്ത ശേഷം തുരുമ്പിച്ച പാത്രങ്ങൾ അതിൽ മുക്കിവെക്കാം. തേയിലയിലെ ടാനിക് ആസിഡ് തുരുമ്പിനെ അലിയിച്ചു കളയാൻ സഹായിക്കും. കുറഞ്ഞത് 1-2 മണിക്കൂർ മുക്കിവെച്ച ശേഷം കഴുകി ഉണക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us