/indian-express-malayalam/media/media_files/2025/11/29/get-rid-of-onion-smell-fi-2025-11-29-14-28-02.jpg)
ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/11/29/get-rid-of-onion-smell-1-2025-11-29-14-28-25.jpg)
സ്റ്റീൽ വസ്തുക്കൾ ഉപയോഗിക്കുക
കൈകളിൽ സ്റ്റീൽ (സ്റ്റീൽ സ്പൂൺ അല്ലെങ്കിൽ സ്റ്റീൽ പൈപ്പ്) നന്നായി ഉരസാം. തണുത്ത വെള്ളം തുറന്ന് വിട്ട് അതിന്റെ അടിയിൽ വെച്ച് വേണം ഇങ്ങനെ ചെയ്യാൻ. സ്റ്റീലിലെ തന്മാത്രകൾ സൾഫർ സംയുക്തങ്ങളുമായി പ്രവർത്തിച്ച് മണം ഇല്ലാതാക്കാൻ സഹായിക്കുന്നു.
/indian-express-malayalam/media/media_files/2025/11/29/get-rid-of-onion-smell-2-2025-11-29-14-28-25.jpg)
നാരങ്ങ നീരും ഉപ്പും
നാരങ്ങയുടെ ആസിഡ് ഗുണങ്ങൾ ഉള്ളിയുടെ മണം നീക്കം ചെയ്യാൻ ഉത്തമമാണ്. അൽപം നാരങ്ങാനീര് എടുത്ത് അതിൽ കുറച്ച് ഉപ്പ് ചേർത്ത് കൈകളിൽ നന്നായി തിരുമ്മുക. ഒരു മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഉപ്പ് ഒരു സ്ക്രബ്ബറായി പ്രവർത്തിക്കുകയും മണത്തിന് കാരണമാകുന്ന കണികകളെ നീക്കം ചെയ്യുകയും ചെയ്യും.
/indian-express-malayalam/media/media_files/2025/11/29/get-rid-of-onion-smell-3-2025-11-29-14-28-25.jpg)
വിനാഗിരി
ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ കുറച്ച് വെള്ള വിനാഗിരി ചേർക്കാം. ഉള്ളിയുടെ മണമുള്ള കൈകൾ ഈ ലായനിയിൽ ഒരു മിനിറ്റ് മുക്കി വെച്ച ശേഷം കഴുകി കളയാം. വിനാഗിരിയിലെ അസറ്റിക് ആസിഡ് മണം ഉണ്ടാക്കുന്ന സംയുക്തങ്ങളെ നിർവീര്യമാക്കും.
/indian-express-malayalam/media/media_files/2025/11/29/get-rid-of-onion-smell-4-2025-11-29-14-28-25.jpg)
കാപ്പിപ്പൊടി
കൈകളിൽ കുറച്ച് കാപ്പിപ്പൊടിയെടുത്ത് അതിലേയ്ക്ക് വെള്ളം ചേർക്കാതെ നന്നായി ഉരസാം. കാപ്പിക്ക് ശക്തമായ സുഗന്ധമുള്ളതിനാൽ അത് ഉള്ളി മണത്തെ വേഗത്തിൽ മറികടക്കും. അതിനുശേഷം കൈകൾ വെള്ളത്തിൽ കഴുകാം.
/indian-express-malayalam/media/media_files/2025/11/29/get-rid-of-onion-smell-5-2025-11-29-14-28-25.jpg)
ബേക്കിംഗ് സോഡ
കുറച്ച് ബേക്കിംഗ് സോഡയിൽ വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കാം. ഈ പേസ്റ്റ് കൈകളിൽ പുരട്ടി 30 സെക്കൻഡ് ഉരസിയ ശേഷം കഴുകിക്കളയാം. ബേക്കിംഗ് സോഡ ഒരു സ്വാഭാവിക ഡിയോഡറൈസറായി പ്രവർത്തിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us