/indian-express-malayalam/media/media_files/2026/01/08/get-rid-of-fishy-smell-fi-2026-01-08-14-07-02.jpg)
കൈയ്യിലെ മീൻ മണം മാറാൻ ഇതാ പൊടിക്കൈ | ചിത്രം: ഫ്രീപിക്
മീൻ കറി വെക്കുകയോ, വൃത്തിയാക്കുകയോ ചെയ്ത ശേഷം നമ്മുടെ കൈകളിൽ ആ മണം കുറച്ചു നേരത്തേക്ക് തങ്ങിനിൽക്കുന്നത് ഒരു സാധാരണ അനുഭവമാണ്. എത്ര സോപ്പ് ഉപയോഗിച്ച് കഴുകിയാലും ചിലപ്പോൾ ഈ 'മീൻ ഗന്ധം' പൂർണ്ണമായി മാറാറില്ല.
Also Read: പാത്രങ്ങളിലെ തുരുമ്പ് കറ ഇനി ഞൊടിയിടയിൽ അകറ്റാം, ഇത്രമാത്രം ചെയ്താൽ മതി
മീനിലെ ചില പ്രത്യേകതരം എണ്ണകളും സംയുക്തങ്ങളുമാണ് ഈ ദുർഗന്ധത്തിന് കാരണം. ഇത് പലർക്കും അസ്വസ്ഥത ഉണ്ടാക്കുകയും അടുക്കള ജോലികൾക്കു ശേഷം ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. നിങ്ങളുടെ കൈകളിൽ നിന്ന് ഈ മീൻ മണം ഫലപ്രദമായി നീക്കം ചെയ്യാൻ സഹായിക്കുന്ന ചില ലളിതമായ വീട്ടുവൈദ്യങ്ങളും എളുപ്പവഴികളും ഉണ്ട്. രാസവസ്തുക്കൾ ഉപയോഗിക്കാതെ, അടുക്കളയിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഈ പ്രശ്നം നമുക്ക് പരിഹരിക്കാൻ സാധിക്കും.
Also Read: മുട്ട നല്ലതോ ചീത്തയോ എന്ന് അറിയാൻ ഇതാ ചില പൊടിക്കൈകൾ
കാപ്പിപ്പൊടി
മീൻ കഴുകിയ ശേഷം കൈകളിൽ അൽപം കാപ്പിപ്പൊടി എടുത്ത് ഉരസിയാൽ മതി.
നാരങ്ങ
നാരങ്ങയുടെ നീര് പിഴിഞ്ഞ ശേഷം തൊണ്ട് കൊണ്ട് കൈയ്യിൽ നന്നായി ഉരസിയാൽ മീൻ മണം മാറിക്കിട്ടും.
കുടംപുളി
കുടംപുളി വെള്ളത്തിലിട്ട് കുതിർത്ത ശേഷം അത് കൊണ്ട് കൈയ്യിൽ തിരുമ്മി കഴുകിയാലും മതി.
Also Read: അടുക്കള കീഴടക്കിയ കുഞ്ഞൻ ഉറുമ്പുകളെ ഞൊടിയിടയിൽ തുരത്താം, ഒരു സ്പൂൺ കുരുമുളക് മതി
പുതിന ഇല
പുതിയ ഇല കൈയ്യിലെടുത്ത് തിരുമ്മിയാൽ ദുർഗന്ധം അതിവേഗം ഇല്ലാതാക്കാം.
വെളിച്ചെണ്ണ
സോപ്പിട്ട് കഴുകിയ ശേഷം വെളിച്ചെണ്ണ കയ്യിൽ പുരട്ടി ടിഷ്യൂ പേപ്പർ ഉപയോഗിച്ച് തുടയ്ക്കാം.
Read More: അഴുകില്ല വാടിപോകില്ല, വെളുത്തുള്ളി ഇനി മാസങ്ങളോളം കേടുകൂടാതിരിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us