/indian-express-malayalam/media/media_files/2025/12/02/get-rid-of-fishy-smell-from-hands-fi-2025-12-02-11-03-19.jpg)
ഇനി കൈകളിലെ മീൻ മണം അകറ്റി സുഗന്ധപൂരിതമാക്കാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/12/02/get-rid-of-fishy-smell-from-hands-6-2025-12-02-11-03-28.jpg)
മീൻ കറി വെക്കുകയോ, വൃത്തിയാക്കുകയോ ചെയ്ത ശേഷം നമ്മുടെ കൈകളിൽ ആ മണം കുറച്ചു നേരത്തേക്ക് തങ്ങിനിൽക്കുന്നത് ഒരു സാധാരണ അനുഭവമാണ്. എത്ര സോപ്പ് ഉപയോഗിച്ച് കഴുകിയാലും ചിലപ്പോൾ ഈ 'മീൻ ഗന്ധം' പൂർണ്ണമായി മാറാറില്ല. മീനിലെ ചില പ്രത്യേകതരം എണ്ണകളും സംയുക്തങ്ങളുമാണ് ഈ ദുർഗന്ധത്തിന് കാരണം. ഇത് പലർക്കും അസ്വസ്ഥത ഉണ്ടാക്കുകയും അടുക്കള ജോലികൾക്കു ശേഷം ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. നിങ്ങളുടെ കൈകളിൽ നിന്ന് ഈ മീൻ മണം ഫലപ്രദമായി നീക്കം ചെയ്യാൻ സഹായിക്കുന്ന ചില ലളിതമായ വീട്ടുവൈദ്യങ്ങളും എളുപ്പവഴികളും ഉണ്ട്. രാസവസ്തുക്കൾ ഉപയോഗിക്കാതെ, അടുക്കളയിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഈ പ്രശ്നം നമുക്ക് പരിഹരിക്കാൻ സാധിക്കും.
/indian-express-malayalam/media/media_files/2025/12/02/get-rid-of-fishy-smell-from-hands-1-2025-12-02-11-03-46.jpg)
കാപ്പിപ്പൊടി
മീൻ കഴുകിയ ശേഷം കൈകളിൽ അൽപം കാപ്പിപ്പൊടി എടുത്ത് ഉരസിയാൽ മതി.
/indian-express-malayalam/media/media_files/2025/12/02/get-rid-of-fishy-smell-from-hands-3-2025-12-02-11-03-46.jpg)
നാരങ്ങ
നാരങ്ങയുടെ നീര് പിഴിഞ്ഞ ശേഷം തൊണ്ട് കൊണ്ട് കൈയ്യിൽ നന്നായി ഉരസിയാൽ മീൻ മണം മാറിക്കിട്ടും.
/indian-express-malayalam/media/media_files/2025/12/02/get-rid-of-fishy-smell-from-hands-4-2025-12-02-11-03-46.jpg)
കുടംപുളി
കുടംപുളി വെള്ളത്തിലിട്ട് കുതിർത്ത ശേഷം അത് കൊണ്ട് കൈയ്യിൽ തിരുമ്മി കഴുകിയാലും മതി.
/indian-express-malayalam/media/media_files/2025/12/02/get-rid-of-fishy-smell-from-hands-5-2025-12-02-11-03-46.jpg)
പുതിന ഇല
പുതിയ ഇല കൈയ്യിലെടുത്ത് തിരുമ്മിയാൽ ദുർഗന്ധം അതിവേഗം ഇല്ലാതാക്കാം.
/indian-express-malayalam/media/media_files/2025/12/02/get-rid-of-fishy-smell-from-hands-2-2025-12-02-11-03-46.jpg)
വെളിച്ചെണ്ണ
സോപ്പിട്ട് കഴുകിയ ശേഷം വെളിച്ചെണ്ണ കയ്യിൽ പുരട്ടി ടിഷ്യൂ പേപ്പർ ഉപയോഗിച്ച് തുടയ്ക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us