/indian-express-malayalam/media/media_files/2025/11/20/eliminate-flies-from-kitchen-fi-2025-11-20-15-51-23.jpg)
ഈച്ചയെ തുരത്താൻ പൊടിക്കൈ | ചിത്രം: ഫ്രീപിക്
നമ്മുടെ വീടിനകത്തെ സ്വസ്ഥത കെടുത്തുന്ന പ്രധാന ശല്യക്കാരിൽ ഒന്നാണ് ഈച്ചകൾ. ഈ ചെറിയ ജീവികൾ കേവലം ശല്യക്കാർ മാത്രമല്ല, പലതരം രോഗാണുക്കളെ വഹിക്കുകയും അവ നമ്മുടെ ഭക്ഷണത്തിലും പ്രതലങ്ങളിലും നിക്ഷേപിക്കുകയും ചെയ്യുന്നു.
Also Read: അരിയിൽ ഒളിച്ചിരിക്കുന്ന ഇത്തിരി കുഞ്ഞൻ ചെള്ളിനെ തുരത്താൻ അടുക്കളയിലുണ്ട് വഴി
ഈച്ചകളെ അകറ്റാൻ രാസവസ്തുക്കൾ ഉപയോഗിക്കുന്നതിനോട് പലർക്കും താൽപര്യമുണ്ടാകില്ല. പ്രത്യേകിച്ച് കുട്ടികളും വളർത്തുമൃഗങ്ങളും ഉള്ള വീടുകളിൽ ഇത് ദോഷകരമാവുകയും ചെയ്യാം. ഇവിടെയാണ് പ്രകൃതിദത്തമായ പ്രതിവിധികൾ പ്രസക്തമാകുന്നത്. നമ്മുടെ അടുക്കളയിൽ എപ്പോഴും ലഭ്യമായ ചില വസ്തുക്കളും പൊടിക്കൈകളും ഉപയോഗിച്ച് ഈച്ചകളെ ഫലപ്രദമായി തുരത്താൻ സാധിക്കും.
വിനാഗിരി
ഒരു ചെറിയ പാത്രത്തിൽ അൽപം ആപ്പിൾ സിഡർ വിനാഗിരി എടുക്കുക. ഇതിലേക്ക് ഒരു തുള്ളി ഡിഷ് വാഷിംഗ് ലിക്വിഡ് ചേർക്കാം. ഈ പാത്രം ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് അടച്ച്, ഈച്ചകൾക്ക് കടക്കാൻ കഴിയുന്നത്ര ചെറിയ ദ്വാരങ്ങൾ ഇടുക. വിനാഗിരിയുടെ ഗന്ധം കാരണം ഈച്ചകൾ ദ്വാരം വഴി അകത്ത് കടക്കുകയും ഡിഷ് ലിക്വിഡ് കാരണം ലായനിയിൽ കുടുങ്ങുകയും ചെയ്യും.
കർപ്പൂരവും തുളസിയും
അടുക്കളയിലും മറ്റ് മുറികളിലും കർപ്പൂരം കത്തിക്കുന്നത് ഈച്ചകളെ അകറ്റാൻ സഹായിക്കും. അതുപോലെ, ജനലുകൾക്കരികിലോ വാതിലുകൾക്കരികിലോ തുളസിയില വയ്ക്കുന്നത് ഈച്ചകൾ വീടിനകത്തേക്ക് പ്രവേശിക്കുന്നത് തടയാൻ സഹായിക്കും. തുളസിയുടെ ഗന്ധം ഈച്ചകൾക്ക് അസഹനീയമായി മാറും.
Also Read: ദുർഗന്ധമില്ലാതെ അടുക്കള എപ്പോഴും ഫ്രഷായിരിക്കണോ? എങ്കിൽ ഇതിലൊന്ന് ട്രൈ ചെയ്തു നോക്കൂ
/filters:format(webp)/indian-express-malayalam/media/media_files/2025/11/20/eliminate-flies-from-kitchen-1-2025-11-20-15-55-00.jpg)
നാരങ്ങയും ഗ്രാമ്പൂവും
ഒരു നാരങ്ങ രണ്ടായി മുറിക്കാം. മുറിച്ച നാരങ്ങയുടെ പകുതികളിൽ അഞ്ചോ ആറോ ഗ്രാമ്പൂ കുത്തിവയ്ക്കാം. ഇത് ഈച്ചകൾ അധികമുള്ള സ്ഥലങ്ങളിൽ വയ്ക്കാം. നാരങ്ങയുടെയും ഗ്രാമ്പൂവിന്റെയും ഗന്ധം ഈച്ചകൾക്ക് അസഹനീയമാണ്.
Also Read:ഒറ്റ രാത്രി കൊണ്ട് പാറ്റകളെ തുരത്താം, ഇതുപയോഗിച്ചു നോക്കൂ
ശുചിത്വം പ്രധാനം
ഈച്ചശല്യം പൂർണ്ണമായും ഒഴിവാക്കാൻ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷ്യവസ്തുക്കൾ തുറന്നു വയ്ക്കാതിരിക്കുക. മാലിന്യം കൃത്യമായി നിർമാർജ്ജനം ചെയ്യണം. ഇവയൊക്കം ഈച്ച ശല്യം കുറയ്ക്കാൻ സഹായിക്കും.
Read More: ഒരു നുള്ള് ഉപ്പ് മതി, അടുക്കളയിൽ ഇനി ഉറുമ്പ് ശല്യമുണ്ടാകില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us