/indian-express-malayalam/media/media_files/2025/07/24/easily-remove-sticky-stickers-fi-2025-07-24-17-09-59.jpg)
പാത്രങ്ങളിൽ വില രേഖപ്പെടുത്തിയിരിക്കുന്ന സ്റ്റിക്കറുകൾ ഇനി അതിവേഗം നീക്കം ചെയ്യാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/07/24/easily-remove-sticky-stickers-1-2025-07-24-17-10-45.jpg)
വിനാഗിരി
ഒരു തുണിയോ പേപ്പർ ടവ്വലോ വിനാഗിരിയിൽ മുക്കിയെടുക്കാം. അത് സ്റ്റിക്കറിനു മുകളിൽ വയ്ക്കാം. 30 മിനിറ്റിനു ശേഷം അതേ തുണി ഉപയോഗിച്ച് തുടച്ചെടുക്കാം.
/indian-express-malayalam/media/media_files/2025/07/24/easily-remove-sticky-stickers-2-2025-07-24-17-10-45.jpg)
ചൂടുള്ള സോപ്പ് വെള്ളം
ലിക്വിഡ് ഡിറ്റർജൻ്റ് കലർത്തിയ വെള്ളം ചൂടാക്കാം. അതിലേയ്ക്ക് സ്റ്റിക്കറുള്ള പാത്രം കുതിർക്കാൻ വയ്ക്കാം. അതിലേയ്ക്ക് കുറച്ച് വിനാഗിരിയും ചേർക്കാം. 30 മിനിറ്റിനു ശേഷം പുറത്തെടുത്ത് കഴുകി കളയാം.
/indian-express-malayalam/media/media_files/2025/07/24/easily-remove-sticky-stickers-3-2025-07-24-17-10-45.jpg)
ആൽക്കഹോൾ
ആൽക്കഹോളിൽ തുണി മുക്ക് സ്റ്റിക്കറിൽ മൃദുവായി ഉരസാം. ഇത് സ്റ്റിക്കർ നീക്കം ചെയ്യുന്നതിന് സഹായിക്കും.
/indian-express-malayalam/media/media_files/2025/07/24/easily-remove-sticky-stickers-4-2025-07-24-17-10-45.jpg)
വെളിച്ചെണ്ണ
ഏറ്റവും അധികം ആളുകളും പരീക്ഷിക്കുന്ന നുറുങ്ങു വിദ്യയാണിത്. സ്റ്റിക്കറുള്ള ഇടങ്ങളിൽ വെളിച്ചെണ്ണ പുരട്ടി 15 മിനിറ്റ് മാറ്റി വയ്ക്കാം. ഇത് ഒട്ടിപിടിച്ചിരിക്കുന്ന സ്റ്റിക്കർ വിട്ടു പോരുന്നതിന് സഹായിക്കും.
/indian-express-malayalam/media/media_files/2025/07/24/easily-remove-sticky-stickers-5-2025-07-24-17-10-45.jpg)
പാത്രം ചൂടാക്കാം
ഇത് വളരെ സൂക്ഷമതയോടെ ചെയ്യേണ്ട കാര്യമാണ്. ഒരു തവണ ശ്രമിച്ചിട്ടും ഫലപ്രദമായില്ലെങ്കിൽ മറ്റ് വഴികൾ തേടാവുന്നതാണ്. സ്റ്റിക്കറുള്ള ഭാഗം തീയുടെ മുകളിൽ വയ്ക്കാം. ഒട്ടിപിടിച്ചിരിക്കുന്ന സ്റ്റിക്കർ വിട്ടുപോരുന്നതിന് ഇത് സഹായിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.