/indian-express-malayalam/media/media_files/2026/01/19/dish-washing-fi-2026-01-19-14-48-03.jpg)
പാത്രങ്ങൾ പുതുപുത്തനായിരിക്കും | ചിത്രം: ഫ്രീപിക്
പാത്രങ്ങൾ വൃത്തിയാക്കുക എന്നത് ഒട്ടുമിക്ക വീട്ടമ്മമാർക്കും വലിയൊരു വെല്ലുവിളിയാണ്. പ്രത്യേകിച്ച് എണ്ണമയമുള്ള ഭക്ഷണങ്ങളും കരിപിടിച്ച പാത്രങ്ങളും പഴയ പരുവത്തിലാക്കാൻ മണിക്കൂറുകൾ പ്രയത്നിക്കേണ്ടി വരാറുണ്ട്. വിപണിയിൽ ഇന്ന് പലതരത്തിലുള്ള ഡിഷ് വാഷ് ലിക്വിഡുകളും സോപ്പുകളും ലഭ്യമാണെങ്കിലും അവയിൽ അടങ്ങിയിരിക്കുന്ന കഠിനമായ രാസവസ്തുക്കൾ പലപ്പോഴും നമ്മുടെ കൈകൾക്കും ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യത്തിനും ദോഷകരമായി ബാധിക്കാറുണ്ട്. സോപ്പ് ഉപയോഗിച്ച് കഴുകിയാലും പാത്രങ്ങളിലെ ഭക്ഷണത്തിന്റെ മണമോ കടുപ്പമേറിയ കറകളോ പൂർണ്ണമായും വിട്ടുമാറാത്ത സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. അതിനുള്ള പൊടിക്കൈകൾ അടുക്കളയിലുണ്ട്.
Also Read: ഒരു തവണ പാചകത്തിന് ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത്, ഇതാണ് കാരണം
വിനാഗിരി
കുറച്ച് വെള്ളത്തിലേയ്ക്ക് അൽപം വിനാഗിരി ചേർത്തിളക്കി യോജിപ്പിക്കാം.​ ഇത് ഒരു സ്പ്രേ കുപ്പിയിലേയ്ക്കു മാറ്റി പാത്രങ്ങളിൽ സ്പ്രേ ചെയ്യാം. കുറച്ചു നേരത്തിനു ശേഷം കഴുകി കളയാം.
വിനാഗിരി ചൂടുവെള്ളം
ഒരു വലിയ പാത്രത്തിൽ ചൂടുവെള്ളം ഒഴിക്കാം. അതിലേയ്ക്ക് വിനാഗിരി ചേർത്തിളക്കി യോജിപ്പിക്കാം. വൃത്തിയാക്കാനുള്ള പാത്രങ്ങൾ ഈ വെള്ളത്തിൽ കുതിർത്തു വയ്ക്കാം. 10 മുതൽ 20 മിനിറ്റിനു ശേഷം സ്ക്രബ് ചെയ്തെടുക്കാം.
Also Read: പച്ചക്കറികൾ കൂടുതൽ രുചികരമാകും, ഇങ്ങനെ ചെയ്തെടുക്കൂ
നാരങ്ങ
നാരങ്ങ മുറിച്ച് അതിൽ ഉപ്പ് പുരട്ടി പാത്രങ്ങൾ സ്ക്രബ് ചെയ്യാൻ ഉപയോഗിക്കാവുന്നതാണ്. വെള്ളത്തിൽ നാരങ്ങ നീര് കലക്കി അതിൽ പാത്രങ്ങൾ മുക്കി വയ്ക്കുന്നതും ഫലപ്രദമാണ്.
ബേക്കിങ് സോഡ
വൃത്തിയാക്കാനുള്ള പാത്രങ്ങളിൽ ബേക്കിങ് സോഡ വിതറി അൽപ സമയത്തിനു ശേഷം സ്ക്രബർ ഉപയോഗിച്ച് കഴുകിയെടുക്കാം.
Also Read: അഴുകി പോകില്ല മുളയ്ക്കില്ല, ഉരുളക്കിഴങ്ങ് കൂടുതൽ കാലം കേടാകാതിരിക്കാൻ ഇങ്ങനെ സൂക്ഷിക്കാം
ചാരം
ചാരം മികച്ച സ്ക്രബറാണ്. കാലങ്ങളായി പാത്രവും മറ്റും വൃത്തിയാക്കാൻ അത് ഉപയോഗിക്കാറുണ്ട്. ചകിരിയിലോ അല്ലെങ്കിൽ സ്ക്രബറിലോ അൽപം ചാരമെടുത്ത് പാത്രങ്ങൾ ഉരച്ചു കഴുകാം.
Read More: അഴുകില്ല പൂപ്പൽ പിടിക്കില്ല, ദിവസങ്ങളോളം വെണ്ടയ്ക്ക കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us