scorecardresearch

കൈയ്യിൽ കറ പിടിക്കാതെ കൂർക്കയുടെ തൊലി കളയാം, ഈ വിദ്യ പ്രയോഗിക്കൂ

പോഷകങ്ങളാൽ സമ്പന്നമാണ് കൂർക്ക. എന്നാൽ അത് വൃത്തിയാക്കിയെടുക്കാനുള്ള ബുദ്ധിമുട്ടുകാരണം പലപ്പോഴും ഉപയോഗിക്കാൻ മടിക്കാറുണ്ട്. ഇനി കൈയ്യിൽ കറ പറ്റാതെ കൂർക്ക വൃത്തിയാക്കിയെടുക്കാം, ഈ പൊടിക്കൈകൾ ഓർത്തോളൂ

പോഷകങ്ങളാൽ സമ്പന്നമാണ് കൂർക്ക. എന്നാൽ അത് വൃത്തിയാക്കിയെടുക്കാനുള്ള ബുദ്ധിമുട്ടുകാരണം പലപ്പോഴും ഉപയോഗിക്കാൻ മടിക്കാറുണ്ട്. ഇനി കൈയ്യിൽ കറ പറ്റാതെ കൂർക്ക വൃത്തിയാക്കിയെടുക്കാം, ഈ പൊടിക്കൈകൾ ഓർത്തോളൂ

author-image
WebDesk
New Update
Koorkka Cleaning FI

കൂർക്ക വൃത്തിയാക്കാൻ പൊടിക്കൈകൾ | ചിത്രം: ഫ്രീപിക്

കൂർക്കയിൽ നാരുകൾ, വിറ്റാമിൻ സി, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കാനും, കൊളസ്ട്രോൾ നിയന്ത്രിക്കാനും, പ്രതിരോധശേഷി വർധിപ്പിക്കാനും, ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Advertisment

Also Read: ദിവസങ്ങളോളം അടുക്കള സുഗന്ധപൂരിതമായിരിക്കും, ഒരു തവണ ഇത് ഉപയോഗിക്കൂ

ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, അവ ദഹനത്തെ സുഗമമാക്കാനും മലബന്ധം പോലുള്ള പ്രശ്നങ്ങൾ തടയാനും സഹായിക്കുന്നു.ഒപ്പം കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇതിലുള്ള പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിച്ചു നിർത്തുന്നു. വിറ്റാമിൻ സി പോലുള്ള ആൻ്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും കൂർക്ക ഉത്തമമാണ്. 

Also Read: 5 മിനിറ്റ് മതി, വെളുത്തുള്ളിയുടെ തൊലി കളയാൻ ഇനി എളുപ്പമാണ്

പോഷകങ്ങൾ കൊണ്ട് സമ്പന്നമായ കൂർക്ക ഏവർക്കും പ്രിയപ്പെട്ടതാണ്. എന്നാൽ അത് വൃത്തിയാക്കാൻ എടുക്കുന്ന സമയവും, കൈയ്യിൽ കറ പറ്റിപ്പിടിക്കുന്നതും പലപ്പോഴും ഏറെ ബുദ്ധിമുട്ടിക്കാറുണ്ട്.  ഇനി കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കാം, ഈ​ പൊടിക്കൈകൾ പ്രയോഗിക്കൂ

Advertisment

Also Read: ഒരു നുള്ള് ഉപ്പ് മതി, ഇനി അടുക്കള എന്നും പുതുപുത്തനായിരിക്കും

  • കൂർക്ക വൃത്തിയായി കഴുകി മണ്ണും ചെളിയും കളഞ്ഞെടുക്കാം. കഴുകിയെടുത്ത കൂർക്ക ഒരു പ്രഷർ കുക്കറിലേയ്ക്കു മാറ്റി ആവശ്യത്തിനു വെള്ളം ഒഴിച്ച് ഒന്നോ രണ്ടോ വിസിൽ വരെ അടച്ചു വച്ച് വേവിക്കാം.പ്രഷർ പോയതിനു ശേഷം വെള്ളം കളഞ്ഞ് ഉരുളക്കിഴങ്ങിൻ്റെ തൊലി കളഞ്ഞെടുക്കാം. 
  • കൂർക്ക വെള്ളത്തിൽ കുതിർത്തെടുക്കാം. ഇനി ബ്രഷ് ഉപയോഗിച്ച് ഉരച്ച കൂർക്കയുടെ തൊലി കളയാം. 
  • കൂർക്ക കട്ടിയുള്ള ഒരു കവറിലാക്കാം. ശേഷം കട്ടിയുള്ള ഒരു പ്രതലത്തിൽ വച്ച് കൈകൾ ഉപയോഗിച്ച് തിരുമ്മിയെടുക്കാം. വളരെ വേഗം തൊലി ഉരിഞ്ഞുപോകും. 
  • കൂർക്കയുടെ കറ കൈകളിൽ പറ്റിപ്പിടിക്കാതിരിക്കാൻ വൃത്തിയാക്കുമ്പോൾ ഒരു ഗ്ലൗസോ അല്ലെങ്കിൽ കവറോ ധരിക്കാം.

Read More: സോപ്പ് വേണ്ട, കൈയ്യിലെ മീൻ മണം കളയാൻ കാപ്പിപ്പൊടി മതി

Food Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: