scorecardresearch

കരിഞ്ഞുപിടിച്ച പാത്രങ്ങൾ ഇനി പുതുപുത്തനായിരിക്കും, ഇങ്ങനെ ചെയ്തു നോക്കൂ

പാത്രങ്ങൾ കരിഞ്ഞുപിടിക്കുന്നത് എല്ലാവരെയും ഒരുപോലെ അലോസരപ്പെടുത്തുന്ന കാര്യമാണ്. വളരെ ലളിതമായ ചില വിദ്യകൾ ഉപയോഗിച്ച് ഈ കറകൾ നീക്കം ചെയ്യാൻ സാധിക്കും.

പാത്രങ്ങൾ കരിഞ്ഞുപിടിക്കുന്നത് എല്ലാവരെയും ഒരുപോലെ അലോസരപ്പെടുത്തുന്ന കാര്യമാണ്. വളരെ ലളിതമായ ചില വിദ്യകൾ ഉപയോഗിച്ച് ഈ കറകൾ നീക്കം ചെയ്യാൻ സാധിക്കും.

author-image
WebDesk
New Update
Clean Burnt Utensils FI

പാത്രങ്ങളിലെ കറ നീക്കം ചെയ്യാം | ചിത്രം: ഫ്രീപിക്

അടുക്കളയിൽ പാചകം ചെയ്യുമ്പോൾ അബദ്ധവശാൽ പാത്രങ്ങൾ കരിഞ്ഞുപിടിക്കുന്നത് എല്ലാവരെയും ഒരുപോലെ അലോസരപ്പെടുത്തുന്ന കാര്യമാണ്. പാല് തിളച്ചുപോയോ കറികൾ വറ്റിയോ പാത്രത്തിന്റെ അടിഭാഗം കരിഞ്ഞുപിടിച്ചാൽ അത് കഴുകി വൃത്തിയാക്കുക എന്നത് വലിയൊരു വെല്ലുവിളിയായി മാറാറുണ്ട്. മണിക്കൂറുകളോളം പാത്രം സ്ക്രബ്ബ് ചെയ്ത് കൈ വേദന എടുക്കുന്നതിന് പകരം വളരെ ലളിതമായ ചില വിദ്യകൾ ഉപയോഗിച്ച് ഈ കറകൾ നീക്കം ചെയ്യാൻ സാധിക്കും. 

Advertisment

കഠിനമായി ഉരച്ചു കഴുകുന്നത് പാത്രത്തിന്റെ തിളക്കം നഷ്ടപ്പെടുത്താനും പോറലുകൾ വീഴാനും കാരണമാകാറുണ്ട്. എന്നാൽ നമ്മുടെ അടുക്കളയിലുള്ള സാധാരണ സാധനങ്ങൾ ഉപയോഗിച്ച് തന്നെ മിനിറ്റുകൾക്കുള്ളിൽ കരിഞ്ഞ പാത്രങ്ങളെ പുത്തൻ പോലെ തിളക്കമുള്ളതാക്കാം.

Also Read: അടുക്കള കീഴടക്കിയ കുഞ്ഞൻ ഉറുമ്പുകളെ ഞൊടിയിടയിൽ തുരത്താം, ഒരു സ്പൂൺ കുരുമുളക് മതി

വിനാ​ഗിരി

കരിപ്പിടിച്ച പാത്രത്തിൽ വെള്ളം നിറച്ച് അതിൽ അൽപം വിനാഗിരി ചേർത്ത് രാത്രി മാറ്റി വയ്ക്കാം. രാവിലെ, സാധാരണ പാത്രം കഴുകുന്ന ഡിറ്റർജെന്റ് സോപ്പ് ഉപയോഗിച്ച് പാത്രം വൃത്തിയാക്കാം. ​ഗ്യാസ് സ്റ്റൗവിലെ അഴുക്ക് നീക്കം ചെയ്യാനും വിനാ​ഗിരി സഹായകമാണ്.

ഉപ്പ്

സ്‌ക്രബിൽ അൽപം ഉപ്പ് ചേർത്ത് പാത്രം കഴികുന്നത് കരിയും അഴുക്കും നീക്കം ചെയ്യാൻ സഹായിക്കും. കറ ഇളകുന്നതിനോടൊപ്പം പാത്രം മിനുസ്സമാകുന്നതും കാണാൻ കഴിയും.

Also Read: കറുത്തുപോകില്ല, വാഴപ്പഴം ദിവസങ്ങളോളം ഫ്രഷായിരിക്കാൻ ഇങ്ങനെ ചെയ്യൂ

സവാള

സ്റ്റീൽ പാത്രത്തിനടിയിൽ കരിഞ്ഞു പിടിച്ച പാടുകൾ മാറുന്നതിനു പാത്രത്തിൽ വെള്ളമൊഴിച്ച് സവാള അതിലിട്ട് തിളപ്പിച്ചാൽ മതി. കറ നീക്കം ചെയ്യുന്നതിന് ഇത് സഹായിക്കും.

കഞ്ഞിവെള്ളം നാരങ്ങ നീര്

ചൂടുള്ള കഞ്ഞി വെള്ളത്തിൽ ഒരു നാരങ്ങ പിഴിഞ്ഞ് ഒഴിക്കാം. പാത്രങ്ങൾ 30 മിനിറ്റ് അതിൽ മുക്കി വയ്ക്കാം. ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് അത് ഉരച്ച് കഴുകാം.

Also Read: അഴുകി പോകില്ല മുളയ്ക്കില്ല, ഉരുളക്കിഴങ്ങ് കൂടുതൽ കാലം കേടാകാതിരിക്കാൻ ഇങ്ങനെ സൂക്ഷിക്കാം

ചാരം

ഏറെക്കാലങ്ങൾക്കു മുമ്പ് സോപ്പും മറ്റും വിപണയിൽ സജീവമാകുന്നതിനു മുമ്പ് ചാരം ഉപയോഗിച്ചാണ് പാത്രങ്ങൾ വൃത്തിയാക്കിയിരുന്നത്. പാത്രങ്ങൾ വെള്ളത്തിൽ കുതിർത്തു വയ്ക്കാം. ശേഷം പുറത്തെടുത്ത് അൽപം ചാരം ഒരു ചകിരിയിലെടുത്ത് നന്നായി ഉരച്ചു കഴുകാം.

Read More: ഒരു തവണ പാചകത്തിന് ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത്, ഇതാണ് കാരണം

Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: