അടുക്കളയിലെ ഗ്യാസ് അടുപ്പ് വൃത്തിയാക്കുക എന്നത് എല്ലാവരിലും മടുപ്പു സൃഷ്ടിച്ചേക്കാവുന്ന ഒരു കാര്യമായിരിക്കും. കാരണം എത്രയൊക്കെ വൃത്തിയാക്കാന്‍ ശ്രമിച്ചാലും അടുപ്പിനു പഴയ തിളക്കം കിട്ടി കൊള്ളണമെന്നില്ല. ഗ്യാസ് അടുപ്പ് വൃത്തിയാക്കുന്നതിനുളള എളുപ്പ വഴി പറയുകയാണ് യൂട്യൂബറായ രശ്മി.
എല്ലാ ദിവസവത്തെയും പാചകത്തിനു ശേഷം അടുപ്പ് അപ്പോള്‍ തന്നെ വൃത്തിയാക്കുകയാണെങ്കില്‍ ജോലി ഭാരം കുറയുമെന്ന് രശ്മി പറയുന്നു. എങ്ങനെയാണ് ചില പൊടിക്കൈകള്‍ ഉപയോഗിച്ച് ഗ്യാസ് അടുപ്പ് പുത്തന്‍ പോലെ തിളക്കമുളളതായി മാറ്റാമെന്നു നോക്കാം.
വെളളത്തില്‍ വിനാഗിരി, നാരങ്ങ നീര്, ബേക്കിങ്ങ് സോഡ എന്നിവ ചേര്‍ത്ത ലായനി ഉണ്ടാക്കുക. ഇതിലേയ്ക്ക് ഗ്യാസ് അടുപ്പിന്റെ ബര്‍ണര്‍ ഒരു ദിവസത്തോളം ഇട്ടുവയ്ക്കുക. ബര്‍ണറില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും സ്റ്റൈൗ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനും ഇതു സഹായിക്കുന്നു. ഒരു ദിവസത്തിനു ശേഷം ഇതു സ്‌ക്രബര്‍ ഉപയോഗിച്ച് കഴുകിയെടുക്കാവുന്നതാണ്.
ഗ്യാസ് അടുപ്പിന്റെ മുകളിലുളള സ്റ്റീല്‍ ഭാഗം വൃത്തിയാക്കുന്നതിനായി ബേക്കിങ്ങ് സോഡ, വിനാഗിരി, നാരങ്ങ നീര് എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇവയെല്ലാം ചേര്‍ത്തുണ്ടാക്കിയ മിശ്രിതം സ്റ്റീല്‍ ഭാഗത്തു ഒഴിക്കുക. 10 മിനിറ്റുകള്‍ക്കു ശേഷം കട്ടിയുളള ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കിയെടുക്കാം.
ഡെറ്റോള്‍, ഡിഷ് വാഷര്‍ എന്നിവ വെളളത്തില്‍ ചേര്‍ത്ത് ഗ്യാസ് അടുപ്പിന്റെ മുകളിലുളള ഭാഗം വൃത്തിയാക്കാവുന്നതാണ്. നാരങ്ങ നീര്‍, വിനാഗിരി എന്നിവ ഈ ഭാഗം വൃത്തിയാക്കാന്‍ ഉപയോഗിക്കരുത്.
ഈ പറയുന്ന പൊടിക്കൈകള്‍ ചെയ്താല്‍ നിങ്ങളുടെ ഗ്യാസ് അടുപ്പ് ഏറെകാലം തിളക്കത്തോടെ നിലനില്‍ക്കുമെന്നാണ് രശ്മി പറയുന്നത്.