ദക്ഷിണേന്ത്യക്കാരുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണങ്ങളിലൊന്നാണ് ദോശ. സാമ്പാർ, തേങ്ങ ചട്ണി എന്നിവയാണ് സാധാരണ ദോശക്കൊപ്പം വിളമ്പുക. ദോശ മാവ് എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. ഇതിനുള്ള മൂന്നു സിപിംൾ ടിപ്സ് പങ്കുവയ്ക്കുകയാണ് പാചക വിദഗ്ധ ഉമ രഘുരാമൻ.
ഉമ നിർദേശിച്ച സിംപിൾ ടിപ്സുകളിലൂടെ തയ്യാറാക്കിയ മാവ് ഉപയോഗിച്ച് ദോശ മാത്രമല്ല ഊത്തപ്പം, പനിയാരം, ഇഡ്ഡലിയും ഉണ്ടാക്കാം. രഘുരാമന്റെ ടിപ്സുകൾ എന്തൊക്കെയെന്ന് നോക്കാം.
ശരിയായ രീതിയിൽ കഴുകുക
അരിയും ഉഴുന്നും ഒന്നിലധികം തവണ കഴുകിയെന്ന് ഉറപ്പാക്കുക
ശരിയായ രീതിയിൽ കുതിർക്കുക
രാത്രി മുഴുവൻ അല്ലെങ്കിൽ കുറഞ്ഞത് 4-5 മണിക്കൂർ കുതിർക്കുക
ശരിയായ രീതിയിൽ അരയ്ക്കുക
അരിയും ഉഴുന്നും വെവ്വേറെ അരയ്ക്കുക. കുതിർക്കാൻ ഉപയോഗിച്ച വെള്ളം അരയ്ക്കാൻ ഉപയോഗിക്കുക
ശരിയായ രീതിയിൽ മിക്സ് ചെയ്യുക
വലിയൊരു പാത്രത്തിലേക്ക് മാവ് മാറ്റുക. ഇതിൽ ആവശ്യത്തിന് ഉപ്പ് ചേർക്കുക. 2 ടീസ്പൂൺ എള്ളെണ്ണയും ചേർക്കുക. (എള്ളെണ്ണ ഇഷ്ടമുണ്ടെങ്കിൽ ചേർക്കുക, അത് ദോശയുടെ രുചി വർധിപ്പിക്കും). 3-4 മിനിറ്റെങ്കിലും കൈ കൊണ്ട് ബാറ്റർ മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്തുകഴിഞ്ഞാൽ, മൂടി 6-8 മണിക്കൂർ വിശ്രമിക്കാൻ അനുവദിക്കുക. തണുത്ത കാലാവസ്ഥയിൽ ഇത് കൂടുതൽ സമയം എടുക്കും.
നല്ല മൊരിഞ്ഞ പേപ്പർ റോസ്റ്റ് ദോശ ഉണ്ടാക്കാൻ മാവ് അൽപ്പം നേർപ്പിക്കാമെന്ന് അവർ നിർദേശിച്ചു.
Read More: ദോശക്കല്ലിൽ നല്ല മൊരിഞ്ഞ ദോശ ഉണ്ടാക്കാം, ഇതാ മൂന്നു വഴികൾ