Latest News

പഴങ്ങൾ കഴിക്കുമ്പോൾ ഓർമ്മിക്കേണ്ട മൂന്നു കാര്യങ്ങൾ

പഴങ്ങൾ എങ്ങനെ കഴിക്കണം – തൊലിയോടുകൂടിയോ അല്ലാതെയോ? മുഴുവൻ പഴമായിട്ടാണോ അതോ ജ്യൂസോ? ഏത് സമയത്താണ്?. ഇങ്ങനെ പലർക്കും നിരവധി ചോദ്യങ്ങളുണ്ടാകും

fruits, health, ie malayalam

പഴങ്ങളുടെ ആരോഗ്യഗുണങ്ങൾ കണക്കിലെടുത്ത് നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ അവ ഉൾപ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്‌ധർ നിർദേശിക്കാറുണ്ട്. എന്നാൽ അവ എങ്ങനെ കഴിക്കണം – തൊലിയോടുകൂടിയോ അല്ലാതെയോ? മുഴുവൻ പഴമായിട്ടാണോ അതോ ജ്യൂസോ? ഏത് സമയത്താണ്?. ഇങ്ങനെ പലർക്കും നിരവധി ചോദ്യങ്ങളുണ്ടാകും.

പഴങ്ങൾ കഴിക്കുമ്പോൾ ഓർമ്മിക്കേണ്ട മൂന്ന് കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് സെലിബ്രിറ്റി പോഷകാഹാര വിദഗ്ധ റുജുത ദിവേകർ. പഴങ്ങളിൽനിന്നും ആരോഗ്യപരമായ നേട്ടങ്ങൾ ലഭിക്കാൻ നിങ്ങൾ പാലിക്കേണ്ട ചില കാര്യങ്ങളുണ്ടെന്ന് അവർ പറഞ്ഞു.

  • പഴങ്ങൾ മാത്രമായി കഴിക്കുക, അവയ്ക്കൊപ്പം മറ്റൊന്നും മിക്സ് ചെയ്യരുത്
  • രാവിലെയോ ഉച്ചഭക്ഷണ സമയത്തോ അല്ലെങ്കിൽ വ്യായാമത്തിന് ശേഷമോ പഴങ്ങൾ കഴിക്കാം
  • പഴങ്ങൾ ചവച്ചരച്ച് കഴിക്കുക, ജ്യൂസായിട്ട് വേണ്ട

പഴങ്ങൾ കൈ ഉപയോഗിച്ച് കഴിക്കണമെന്നും സ്പൂൺ വേണ്ടെന്നും അവർ നിർദേശിച്ചു.

തൊലിയോടൊപ്പം കഴിക്കാവുന്ന പഴങ്ങൾ അങ്ങനെ തന്നെ കഴിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധൻ ഡോ.സിദ്ധാന്ത് ഭാർഗവ നേരത്തെ പറഞ്ഞിരുന്നു. തൊലികളിലും പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. പഴങ്ങളിലെ പോഷകഗുണത്തിന്റെ 25-30 ശതമാനം വിറ്റാമിനുകളും ധാതുക്കളും തൊലിയിൽ അടങ്ങിയിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Read More: ചില പഴങ്ങൾ തൊലിയോടെ കഴിക്കേണ്ടത് എന്തുകൊണ്ട്?

Get the latest Malayalam news and Food news here. You can also read all the Food news by following us on Twitter, Facebook and Telegram.

Web Title: Three basic rules to follow while eating fruits538339

Next Story
ഉള്ളി പാചകം ചെയ്യുമ്പോൾ ഓർമ്മിക്കേണ്ട ചില കാര്യങ്ങൾred onion, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com