scorecardresearch
Latest News

ഗ്രാമ്പൂവിൽ മായം കലർന്നിട്ടുണ്ടോയെന്ന് കണ്ടുപിടിക്കാൻ എളുപ്പ വഴി

ഇതിനു രണ്ടു ഗ്ലാസ് വെള്ളവും കുറച്ച് ഗ്രാമ്പൂവും മതിയാകും

cloves, food, ie malayalam

അടുക്കളയിൽ മികച്ച ഗുണനിലവാരമുള്ള ചേരുവകൾ ഉപയോഗിക്കേണ്ടതുണ്ട്. ചിലപ്പോഴൊക്കെ സുഗന്ധവ്യഞ്ജനങ്ങളിലും പലവ്യഞ്ജനങ്ങളിലും ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന രാസവസ്തുക്കളാൽ മായം കലരാനുള്ള സാധ്യതയുണ്ട്. ഗ്രാമ്പൂവിൽ മായം കലർന്നിട്ടുണ്ടോയെന്ന് കണ്ടുപിടിക്കാൻ എളുപ്പ വഴി പങ്കുവച്ചിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേസ് അതോറിറ്റി ഓഫ് ഇന്ത്യ.

ഇതിനു രണ്ടു ഗ്ലാസ് വെള്ളവും കുറച്ച് ഗ്രാമ്പൂവും മതിയാകും. രണ്ടു ഗ്ലാസിലും കുറച്ച് ഗ്രാമ്പൂ ഇടുക. മായം കലരാത്തതാണെങ്കിൽ ഗ്രാമ്പൂ മുഴുവനും വെള്ളത്തിന് അടിയിലായിരിക്കും. മായം കലർന്ന ഗ്രാമ്പൂ വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കും.

ഇതിനു മുൻപു മഞ്ഞൾപൊടിയിൽ മായം കലർന്നിട്ടുണ്ടോയെന്ന് കണ്ടുപിടിക്കാനുള്ള എളുപ്പ വഴിയും എഫ്എസ്എസ്എഐ ഷെയർ ചെയ്തിരുന്നു.

Read More: മുളകു പൊടിയിൽ മായം കലർന്നിട്ടുണ്ടോ? കണ്ടുപിടിക്കാൻ എളുപ്പ വഴി

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: This simple test will help identify adulterated cloves