ഇനി പാചകം എളുപ്പത്തിൽ ചെയ്യാം, ഈ പൊടിക്കൈകള്‍ പരീക്ഷിക്കൂ

പച്ചക്കറികൾ മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇത് പാചകം എളുപ്പത്തിലാക്കും

vegetables, fruits, ie malayalam

ജോലിയുളള ദിവസങ്ങളിൽ ഭക്ഷണം പാചകം ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നുതന്നെയാണ്. ഈ സമയത്ത് പാചകം എളുപ്പത്തിൽ ചെയ്യാൻ സഹായിക്കുന്ന ചില പൊടിക്കൈകളുണ്ട്. വളരെ കുറഞ്ഞ സമയത്തുനുളളിൽ പ്രഭാത ഭക്ഷണമോ ഉച്ച ഭക്ഷണമോ നിങ്ങൾക്ക് തയ്യാറാക്കാനാവും. ഫുഡ് തെറാപ്പിസ്റ്റ് റിയ ബാനർജി അങ്കോള പാചകം എളുപ്പത്തിൽ ചെയ്യാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ പങ്കുവച്ചിട്ടുണ്ട്.

  • ദോശയ്ക്കുളള മാവ് അരച്ച് ഉപ്പ് ചേർക്കാതെ ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഒരാഴ്ചയോളം ഇത് ഉപയോഗിക്കാനാവും
  • തേങ്ങ ചിരകി ഫ്രിഡ്ജിൽ സൂക്ഷിക്കുക. തേങ്ങാ ചട്നി എളുപ്പത്തിൽ തയ്യാറാക്കാൻ ഇത് സഹായിക്കും
  • ഉച്ചഭക്ഷണത്തിനായി എപ്പോഴും വീട്ടിൽ തയ്യാറാക്കിയ അച്ചാറുകളോ നെയ്യോ സൂക്ഷിക്കുക
  • പച്ചക്കറികൾ മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇത് പാചകം എളുപ്പത്തിലാക്കും
  • എപ്പോഴും വേണ്ടിവരുന്ന സുഗന്ധവ്യജ്ഞനങ്ങൾ കയ്യിൽ എത്താവുന്ന ദൂരത്തിൽ വയ്ക്കുക
  • പാതി വേവിച്ച റൊട്ടിയോ, ചപ്പാത്തിയോ, പൊറോട്ടയോ സൂക്ഷിക്കുക. ആവശ്യമുള്ളപ്പോൾ ഇവ ചൂടാക്കി പെട്ടെന്ന് ഭക്ഷണം തയ്യാറാക്കാം
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക
  • തണ്ണിമത്തൻ, ആപ്പിൾ, ഓറഞ്ച്, പപ്പായ, പേരക്ക തുടങ്ങിയ പഴങ്ങൾ സൂക്ഷിക്കുക. നല്ലൊരു ലഘുഭക്ഷണമാണിവ
  • കുറച്ച് തൈര് ഫ്രിഡ്ജിൽ സൂക്ഷിക്കുക.
  • ഓംലെറ്റ് പോലെ പെട്ടെന്നുളള പ്രഭാതഭക്ഷണം തയ്യാറാക്കാൻ ആവശ്യമായ മുട്ട പോലുളളവ സൂക്ഷിക്കുക

Read More: ഉള്ളി പാചകം ചെയ്യുമ്പോൾ ഓർമ്മിക്കേണ്ട ചില കാര്യങ്ങൾ

Get the latest Malayalam news and Food news here. You can also read all the Food news by following us on Twitter, Facebook and Telegram.

Web Title: These easy food hacks will help make cooking a breeze

Next Story
വെറും 10 മിനിറ്റിൽ മാവ് അരച്ച് നല്ല മൊരിഞ്ഞ ദോശ ഉണ്ടാക്കാംdosa, food, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X