വിവാഹ പാർട്ടികളിലെയും ജ്യൂസ് കടകളിലെയുമെല്ലാം താരമായി മാറി കൊണ്ടിരിക്കുകയാണ് തമ്പുരാൻ ജ്യൂസ്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കുന്ന ആരോഗ്യകരമായൊരു പാനീയമാണിത്.
ചേരുവകൾ:
- ബീറ്റ്റൂട്ട്- 2
- ഇഞ്ചി- 1 കഷ്ണം
- പഞ്ചസാര- 2 ടേബിൾ സ്പൂൺ
- വാനില എസെൻസ്- 1 ടീസ്പൂൺ
- വിപ്പിംഗ് ക്രീം- 3 ടേബിൾ സ്പൂൺ
- മിൽക്ക് മെയ്ഡ്- 2 ടേബിൾ സ്പൂൺ
- തിളപ്പിക്കാത്ത പാൽ- അര കപ്പ്
- ഐസ് ക്യൂബ്സ്-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
- കഴുകി കഷ്ണങ്ങളാക്കിയ ബീറ്റ് റൂട്ട് കുക്കറിൽ ആവശ്യത്തിന് വെള്ളം ചേർത്ത് വേവിച്ചെടുക്കുക. രണ്ടു വിസിൽ വരുന്നതുവരെ വേവിച്ചാൽ മതിയാകും.
- വേവിച്ച ബീറ്റ്റൂട്ട്, ഐസ് ക്യൂബ്, ഒരു കഷ്ണം ഇഞ്ചി, പഞ്ചസാര, വാനില എസെൻസ്, വിപ്പിംഗ് ക്രീം, മിൽക്ക് മെയ്ഡ്, തിളപ്പിക്കാത്ത പാൽ എന്നിവ മിക്സിയിൽ അടിച്ചെടുക്കുക. സ്വാദിഷ്ടമായ തമ്പുരാൻ ജ്യൂസ് റെഡി.
- ജ്യൂസ് ഗ്ലാസിലേക്ക് പകരുന്ന സമയത്ത് ഗ്ലാസ്സിന്റെ മുകൾവശത്ത് ഉപ്പുതരികൾ വിതറി ഡെക്കറേറ്റ് ചെയ്തും സെർവ് ചെയ്യാം.