കൊതിയൂറും തേൻമിഠായി വീട്ടിലുണ്ടാക്കാം

ഉഴുന്നും ഇഡ്ഡലി അരിയും ഉപയോഗിച്ച് ഈസിയായി ഉണ്ടാക്കാവുന്ന ഒരു നാടൻ പലഹാരം

Thaen Mittai Recipe, Honey candy recipe, Easy Honey sweet Mittai recipe , തേൻ മിഠായി, Then mittayi

ഉത്സവപറമ്പുകളിൽ കിട്ടുന്ന തേൻമിഠായി പലർക്കുമൊരു നൊസ്റ്റാൾജിയ ആണ്. വീട്ടിലെ കുട്ടികുറുമ്പൻമാർക്കും മിടുക്കികൾക്കുമൊക്കെ ഈ ലോക്ക്ഡൗൺകാലത്ത് ഇതൊന്നു ഉണ്ടാക്കി നൽകി നോക്കൂ. അധികം ചേരുവകൾ ഇല്ലാതെ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ വീട്ടിൽ ഉണ്ടാക്കാവുന്ന പലഹാരമാണിത്.

ചേരുവകൾ

  • ഉഴുന്ന്- കാൽ കപ്പ്
  • ഇഡ്ഡലി അരി- 1 കപ്പ്
  • ഉപ്പ്- കാൽ സ്പൂൺ
  • റെഡ് ഫുഡ് കളർ- കാൽ ടീസ്പൂൺ
  • ബേക്കിംഗ് പൗഡർ- കാൽ ടീസ്പൂൺ
  • പഞ്ചസാര- ഒന്നര കപ്പ്
  • നാരങ്ങാനീര്- 1 ടീസ്പൂൺ
  • പഞ്ചസാര പൊടിച്ചത്- കുറച്ച്

തയ്യാറാക്കുന്ന വിധം

  • ഉഴുന്നും ഇഡ്ഡലി അരിയും പ്രത്യേകം പ്രത്യേകം ബൗളിൽ ആക്കി ആറ് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ശേഷം രണ്ടും വെവ്വേറെ അരച്ചെടുക്കുക.
  • അരച്ചെടുത്ത അരിയും ഉഴുന്നും നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ഉപ്പും റെഡ് ഫുഡ് കളറും ചേർക്കുക. കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡർ കൂടെ ചേർത്ത് മാവ് നന്നായി ഇളക്കി യോജിപ്പിക്കുക.
  • ഒന്നര കപ്പ് പഞ്ചസാരയിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് തിളപ്പിച്ച് പഞ്ചസാര സിറപ്പ് തയ്യാറാക്കുക. അതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര് ഒഴിക്കുക. സിറപ്പ് കുറുക്കിയെടുക്കുക.
  • പാൻ എടുത്ത് എണ്ണയൊഴിച്ച് ചൂടായി കഴിയുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ചെറിയ ഡ്രോപ്പുകളായി ചട്ടിയിലേക്ക് ഒഴിച്ച് ഫ്രൈ ചെയ്തെടുക്കുക. ഫ്രൈ ചെയ്ത ഈ ഉരുളകൾ പഞ്ചസാര സിറപ്പിലേക്ക് ഇടുക. മധുരം പിടിച്ചു കഴിഞ്ഞാൽ കോരി മാറ്റിവയ്ക്കുക. ശേഷം പൊടിച്ച പഞ്ചസാരയിൽ മുക്കി എടുക്കാം.

Read more: വെറും 3 ചേരുവകൾ, ഫ്രിഡ്ജ് വേണ്ട, മിക്സിയിൽ വൈറ്റ് ചോക്ലേറ്റ് ഉണ്ടാക്കാം

Get the latest Malayalam news and Food news here. You can also read all the Food news by following us on Twitter, Facebook and Telegram.

Web Title: Thaen mittai recipe honey candy easy honey mittai recipe

Next Story
വെറും 3 ചേരുവകൾ, ഫ്രിഡ്ജ് വേണ്ട, മിക്സിയിൽ വൈറ്റ് ചോക്ലേറ്റ് ഉണ്ടാക്കാംwhite choccolate, food, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com