പഴവും അവലും ഇരിപ്പുണ്ടോ? ചായക്ക് കിടിലനൊരു സ്നാക്ക് ഉണ്ടാക്കാം

പഴവും അവലും ഇരിപ്പുണ്ടെങ്കിൽ ഇനി ഒട്ടും താമസിപ്പിക്കേണ്ട. ഈ പലഹാരം ഒന്നു ട്രൈ ചെയ്ത് നോക്കുക

Pazham Avil Sugiyan, food, ie malayalam

നിങ്ങളെപ്പോഴെങ്കിലും പഴം അവൽ സുഖിയൻ കഴിച്ചിട്ടുണ്ടോ?. ചായക്കൊപ്പം കഴിക്കാൻ നല്ലൊരു പലഹാരമാണിത്. പഴവും അവലും ഇരിപ്പുണ്ടെങ്കിൽ ഇനി ഒട്ടും താമസിപ്പിക്കേണ്ട. ഈ പലഹാരം ഒന്നു ട്രൈ ചെയ്ത് നോക്കുക.

ചേരുവകൾ

  • അവൽ- 1 കപ്പ്
  • ശർക്കര- അര കപ്പ്
  • തേങ്ങ ചിരകിയത്- മുക്കാൽ കപ്പ്
  • നേന്ത്രപ്പഴം- 2-4 എണ്ണം
  • ഏലയ്ക്ക പൊടി- അര ടീസ്പൂൺ
  • നെയ്യ്- ഒരു ടീസ്പൂൺ
  • മൈദ- 1 കപ്പ്
  • വെളിച്ചെണ്ണ

Read More: രുചികരമായ ഉഴുന്നുവട എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കം

തയ്യാറാക്കുന്ന വിധം

  • ഒരു പാത്രത്തിൽ നെയ്യൊഴിച്ച് അതിലേക്ക് അവൽ ഇട്ടു കൊടുക്കുക
  • അവൽ ഫ്രൈയാകുമ്പോൾ അതിലേക്ക് തേങ്ങ ചിരകിയത് ചേർക്കുക. നന്നായി ഇളക്കുക. ഏലയ്ക്ക പൊടി ചേർക്കുക
  • ഇതിലേക്ക് പഴം മുറിച്ചത് ചേർക്കുക. ശർക്കര ചേർക്കുക. കുറച്ചു വെളളം ചേർക്കുക. എല്ലാം നന്നായി മിക്സ് ആയശേഷം അടുപ്പത്തുനിന്നു മാറ്റുക
  • തണുത്ത ശേഷം ചെറിയ ഉരുളകളാക്കുക
  • ഒരു പാത്രത്തിൽ മൈദയും ഇതിലേക്ക് കുറച്ചു മഞ്ഞൾപൊടിയും ചേർത്ത് വെളളം ഒഴിച്ച് കലക്കുക
  • ഒരു പാത്രത്തിൽ എണ്ണ ചൂടാക്കുക. ഇതിലേക്ക് ഓരോ ഉരുളയും മാവിൽ മുങ്ങി ഇടുക്കുക. നന്നായി വെന്തു കഴിയുമ്പോൾ എണ്ണയിൽനിന്നും കോരി മാറ്റുക

Get the latest Malayalam news and Food news here. You can also read all the Food news by following us on Twitter, Facebook and Telegram.

Web Title: Tea time banana snack pazham avil sugiyan516399

Next Story
രുചികരമായ ഉഴുന്നുവട എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കംuzhunnu vada, food, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com