scorecardresearch

ഒരു പച്ചമാങ്ങ മതി, കൊതിപ്പിക്കും രുചിയിൽ അച്ചാർ തയ്യാറാക്കാം 5 മിനിറ്റിൽ

ഉച്ചയൂണിന് ഇനി അധികം കറിയൊന്നും തയ്യാറാക്കാൻ സമയമില്ലെങ്കിൽ ഒരു പച്ചമാങ്ങ ഇങ്ങനെ ചെയ്തെടുക്കൂ

ഉച്ചയൂണിന് ഇനി അധികം കറിയൊന്നും തയ്യാറാക്കാൻ സമയമില്ലെങ്കിൽ ഒരു പച്ചമാങ്ങ ഇങ്ങനെ ചെയ്തെടുക്കൂ

author-image
WebDesk
New Update
Mango Pickle Recipe FI

മാങ്ങ അച്ചാർ

ചോറിനൊപ്പം അൽപം അച്ചാറ് കൂടി ചേർന്നാൽ അടിപൊളി രുചിയാണ്. അതിൽ തന്നെ പച്ചമാങ്ങ അച്ചാറുണ്ടെങ്കിൽ പ്രിയമേറും. തയ്യാറാക്കി ദീർഘനാൾ സൂക്ഷിക്കാം എന്നതാണ് ഇതിൻ്റെ ഗുണം. ഉപ്പിലിട്ടും, ഉണക്കിയും, വരട്ടിയും അങ്ങനെ പലതരത്തിൽ മാങ്ങ ഉപയോഗിച്ച് ആച്ചാർ തയ്യാറാക്കാൻ​ സാധിക്കും. വിപണിയിലും വ്യത്യസ്ത രുചിയിൽ ഇത് ലഭ്യമാണ്. അച്ചാർ തയ്യാറാക്കാൻ അധികം സമയം ചിലവഴിക്കാനില്ല എങ്കിൽ ഒരു ഇൻസ്റ്റൻ്റ്  റെസിപ്പി പരീക്ഷിച്ചു നോക്കൂ. അക്ഷദ ദേശായി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ സിംപിൾ അച്ചാർ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.

Advertisment

Also Read: മാവ് കുഴച്ചും പരത്തിയും സമയം കളയേണ്ട, ഇനി രണ്ട് കപ്പ് അരിപ്പൊടിയിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം

ചേരുവകൾ

  • പച്ചമാങ്ങ
  • എണ്ണ
  • കടുക്
  • ഉപ്പ്
  • മഞ്ഞൾപ്പൊടി
  • മുളകുപൊടി
  • മല്ലിപ്പൊടി

Also Read: ശരീരഭാരം മാത്രമല്ല ബ്ലഡ് ഷുഗറും നിയന്ത്രിക്കാം, ഗോതമ്പ് പൊടിക്ക് പകരം ചപ്പാത്തി തയ്യാറാക്കാൻ ഇത് ഉപയോഗിക്കൂ

Advertisment

Also Read: അരി കുതിർക്കേണ്ട, ചോറും വേണ്ട; ഇനി പഞ്ഞിപോലുള്ള അപ്പം ചുട്ടെടുക്കാൻ ഇതാ പൊടിക്കൈ

തയ്യാറാക്കുന്ന വിധം

  • ഒരു പച്ചമാങ്ങ നന്നായി കഴുകിയെടുക്കാം. അൽപം പോലും ഈർപ്പമില്ലാതെ അത് നന്നായി തുടച്ചെടുക്കാം. ശേഷം തൊലി കളയാതെ തന്നെ അത് ചെറിയ കഷ്ണങ്ങളാക്കാം. 
  • മാങ്ങ കഷ്ണത്തിലേയ്ക്ക് മഞ്ഞൾപ്പൊടി, ഉപ്പ്, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്തിളക്കാം. 
  • അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് എണ്ണയൊഴിക്കാം. 
  • എണ്ണ ചൂടായി കഴിയുമ്പോൾ തീ കുറച്ചു വയ്ക്കാം. ഇതിലേയക്ക് കടുകും ഉലുവയും ചേർത്തു പൊട്ടിക്കാം. 
  • ഈ താളിപ്പ് മാങ്ങയിലേയ്ക്ക് ചേർത്തിളക്കിയെടുക്കാം. അഞ്ച് മിനിറ്റിൽ മാങ്ങ അച്ചാർ റെഡി. 
  • ചൂട് ചോറിലേയ്ക്ക് മോര് കറി ഒഴിച്ച് ഒപ്പം ഈ അച്ചാറും കഴിച്ചു നോക്കൂ. 

Read More: മാവ് അരയ്‌ക്കേണ്ട, പഞ്ഞിപോലുള്ള ദോശ 5 മിനിറ്റിൽ ചുട്ടെടുക്കാൻ ഇതാ ഒരു പൊടിക്കൈ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: