scorecardresearch

മുട്ടയിലേയ്ക്ക് ഈ മസാലപ്പൊടി കൂടി ചേർത്ത് കഴിച്ചു നോക്കൂ, നാവിൽ കപ്പലോടുന്ന രുചിയാണ്

ചൂടു ചോറിനൊപ്പമോ അല്ലെങ്കിൽ വൈകുന്നേരങ്ങളിൽ ഒരു ലഘുഭക്ഷണമായോ ഇത് കഴിക്കാവുന്ന സിംപിൾ ഡിഷാണിത്

ചൂടു ചോറിനൊപ്പമോ അല്ലെങ്കിൽ വൈകുന്നേരങ്ങളിൽ ഒരു ലഘുഭക്ഷണമായോ ഇത് കഴിക്കാവുന്ന സിംപിൾ ഡിഷാണിത്

author-image
WebDesk
New Update
Curryleaves Podi Mutta

കറിവേപ്പില പൊടി മുട്ട

കേരളീയ പാചകരീതിയിൽ കറിവേപ്പിലയില്ലാത്ത ഒരു വിഭവത്തെക്കുറിച്ച് ചിന്തിക്കാൻ പോലും നമുക്കാവില്ല. കറികൾക്ക് മണവും രുചിയും നൽകുന്നതിലുപരി ആരോഗ്യഗുണങ്ങളുടെ ഒരു കലവറ കൂടിയാണ് കറിവേപ്പില. എന്നാൽ പലപ്പോഴും കറികളിലെ കറിവേപ്പില നമ്മൾ എടുത്തു മാറ്റുകയാണ് പതിവ്. കറിവേപ്പിലയുടെ ഗുണങ്ങൾ പൂർണ്ണമായും ശരീരത്തിലെത്താൻ അത് പൊടി രൂപത്തിൽ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം.

Advertisment

Also Read: ദഹനാരോഗ്യം മെച്ചപ്പെടുത്താം, ഊണിനൊപ്പം ഇതൊരു സ്പൂൺ വച്ചോളൂ

അത്തരത്തിൽ കറിവേപ്പിലയും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് തയ്യാറാക്കുന്ന ഒരു പ്രത്യേക മസാലപ്പൊടിയിൽ മുട്ട പുരട്ടി എടുത്താലോ? കേൾക്കുമ്പോൾ തന്നെ നാവിലൂറുന്ന ഈ വിഭവമാണ് 'കറിവേപ്പിലപ്പൊടി മുട്ട'. സാധാരണ മുട്ട ഫ്രൈയിൽ നിന്ന് ഇത് തീർത്തും വ്യത്യസ്തമാണ്. ജഗ്ഗൂസ് കഫെ എന്ന ഇൻസ്റ്റഗ്രാം പേജാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

ചേരുവകൾ

  • പുഴുങ്ങിയ മുട്ട - ആവശ്യത്തിന്
  • കുരുമുളക് - 2 ടേബിൾസ്പൂൺ
  • പെരുംജീരകം - 1.5 ടേബിൾസ്പൂൺ
  • ജീരകം - 1 ടീസ്പൂൺ
  • മല്ലി - 2 ടേബിൾസ്പൂൺ
  • വെളുത്തുള്ളി - 5-6 അല്ലി
  • കപ്പലണ്ടി - 1/4 കപ്പ്
  • കറിവേപ്പില - 15 തണ്ട്
  • കല്ലുപ്പ് - 1.5 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ

Also Read: ബാക്കി വന്ന ചപ്പാത്തി വീണ്ടും ചൂടാക്കേണ്ട, പകരം ഇങ്ങനെ ചെയ്തു നോക്കൂ

Also Read: തേങ്ങ ചിരകി അരച്ച് സമയം കളയേണ്ട, മുട്ട കൈയ്യിലുണ്ടെങ്കിൽ ഇനി ദോശയ്ക്ക് ചമ്മന്തി റെഡി

തയ്യാറാക്കുന്ന വിധം

  • ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ കുരുമുളക്, പെരുംജീരകം, ജീരകം, മല്ലി എന്നിവ ചേർത്ത് നന്നായി വറുക്കാം.
  • ഇതിലേക്ക് വെളുത്തുള്ളി അല്ലികൾ, കപ്പലണ്ടി, കറിവേപ്പില എന്നിവ ചേർക്കുക. കറിവേപ്പില നന്നായി മൊരിഞ്ഞ് ക്രിസ്പി ആകുന്നത് വരെ ചെറിയ തീയിൽ വറുത്തെടുക്കാം.
  • മസാലകൾ വറുത്തു കഴിഞ്ഞാൽ കല്ലുപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കാം. ഇത് ചൂടാറാൻ അനുവദിക്കാം. ശേഷം മിക്സിയിൽ ഇട്ട് തരിതരിപ്പായി പൊടിച്ചെടുക്കാം.
  • പുഴുങ്ങി വെച്ചിരിക്കുന്ന മുട്ടകൾ പാതിയായി മുറിക്കുകയോ വരയുകയോ ചെയ്യാം. ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് മുട്ടകൾ വറുത്തെടുക്കാം.
  • വറുത്ത മുട്ടകളിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന കറിവേപ്പിലപ്പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. മസാല മുട്ടയിൽ നന്നായി പിടിച്ചു കഴിയുമ്പോൾ അടുപ്പിൽ നിന്ന് മാറ്റാം.

Read More: ഭക്ഷണത്തിൻ്റെ രുചി വർദ്ധിപ്പിക്കാൻ ഇതാ ചില പാചക വിദ്യകൾ

Food Egg Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: