ലോക്ക്ഡൗൺ കാലത്ത് തന്റെ യൂട്യൂബ് വ്ലോഗുമായി സജീവമാണ് റിമി ടോമി. ഇപ്പോഴിതാ, വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു സ്പെഷൽ ചിക്കൻ ബിരിയാണി പരിചയപ്പെടുത്തുകയാണ് റിമി ടോമി.
തമിഴ്നാട് സ്റ്റൈൽ ബിരിയാണി ആണ് തലപ്പാക്കട്ടി. ഡിണ്ടിഗലിലെ തലപ്പാക്കട്ടി ബിരിയാണിയൊക്കെ ഭക്ഷണപ്രേമികൾക്കിയിൽ സ്ഥാനം പിടിച്ച വിഭവമാണ്.
ചേരുവകൾ
- ബിരിയാണി റൈസ്- 1 കിലോ
- ചിക്കൻ- 1 കിലോ
- തൈര്- 200 ഗ്രാം
- പുതിനയില- ഒരു പിടി
- മല്ലിയില- ഒരു പിടി
- ഇഞ്ചി- 80 ഗ്രാം
- വെളുത്തുള്ളി- 80 ഗ്രാം
- സവാള- 50 ഗ്രാം
- ചെറിയ ഉള്ളി- 150 ഗ്രാം
- പച്ചമുളക്- 10 എണ്ണം
- തക്കാളി- 1
- മല്ലിപ്പൊടി- 1 ടേബിൾ സ്പൂൺ
- മുളകുപൊടി- 1 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ
- ജീരകം- 1 ടേബിൾ സ്പൂൺ
- ഗ്രാമ്പൂ- 10 എണ്ണം
- കറുവപ്പട്ട- 30 ഗ്രാം
- ഏലം- കുറച്ച്
- ബിരിയാണി ലീഫ് (കറുവപ്പട്ടയുടെ ഇല)- കുറച്ച്
- വെളിച്ചെണ്ണ- 100 മി. ഗ്രാം
തയ്യാറാക്കുന്ന വിധം
- ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ അരച്ചെടുക്കുക
- ഗ്രാമ്പൂ, കറുവപ്പട്ട, ഏലം, ബിരിയാണി ലീഫ് (കറുവപ്പട്ടയുടെ ഇല) എന്നിവ പൊടിച്ചെടുക്കുക
- ബിരിയാണി റൈസ് ഒന്ന് തിളപ്പിച്ചു ഊറ്റി മാറ്റി വയ്ക്കുക
- പാൻ എടുത്ത് അടുപ്പത്ത് വച്ച് ചൂടാക്കുക. അതിലേക്ക് എണ്ണ ഒഴിച്ച് പെരുംജീരകം, കറുവപ്പട്ട, ഏലയ്ക്ക എന്നിവ ഇട്ട് മൂപ്പിക്കുക. ശേഷം സവാള ചേർത്ത് വഴറ്റുക.
- പാത്രത്തിലേക്ക് പേസ്റ്റാക്കി വച്ച ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് തക്കാളി കൂടി ചേർത്ത് ഇളക്കുക. ശേഷം കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മുളകുപൊടി, മല്ലിപൊടി, മഞ്ഞിൾപ്പൊടി എന്നിവയ്ക്ക് ഒപ്പം മുൻപ് തയ്യാറാക്കി വച്ച പട്ട- ഗ്രാമ്പൂ- ഏലയ്ക്ക കൂട്ട് (ഒരു ടീസ്പൂൺ) കൂടി ചേർക്കുക. മല്ലിയില, പുതിനയില, ഉപ്പ് എന്നിവ കൂടി ചേർത്തിളക്കുക. തൈര് കൂടി ചേർത്ത് ചിക്കനിൽ മസാല പിടിക്കുന്ന രീതിയിൽ നന്നായി ഇളക്കി യോജിപ്പിക്കുക.
- ഒരു കപ്പ് ബിരിയാണി അരിക്ക് രണ്ടു കപ്പ് വെള്ളം എന്ന കണക്കിന് വെള്ളം പാത്രത്തിലേക്ക് ഒഴിക്കുക. അടച്ചുവച്ച് 10 മിനിറ്റ് വേവിക്കുക
- ഇതിലേക്ക് പാതി വേവിച്ചു വച്ച ബിരിയാണി അരി ചേർക്കാം. മല്ലിയില, പുതിനയില, ഒരു പകുതി നാരങ്ങാനീര് എന്നിവ കൂടി ചേർക്കുക. നന്നായി ഇളക്കി അഞ്ചു മിനിറ്റ് വേവിക്കുക.
- ഒന്നു തിളച്ചു വരുമ്പോൾ പട്ട- ഗ്രാമ്പൂ- ഏലയ്ക്ക കൂട്ട് ഒരു ടീസ്പൂൺ കൂടി ചേർത്ത് 10 മിനിറ്റ് കൂടി വേവിക്കുക. വെള്ളം വറ്റുന്നതോടെ ബിരിയാണി തയ്യാർ.
Read more Recipes:
- അസാധ്യരുചിയുമായി കബാലി ചിക്കൻ; റെസിപ്പി
- റസ്റ്ററന്റ് സ്റ്റൈൽ ഫ്രഞ്ച് ഫ്രൈസ് വീട്ടിൽ തയ്യാറാക്കാം
- സ്വാദിഷ്ടമായ റമ്പൂട്ടാൻ അച്ചാർ തയ്യാറാക്കാം
- മീൻ ഇങ്ങനെ വറുത്തുനോക്കൂ; ഗോവൻ സ്പെഷൽ റവ ഫ്രൈ
- തനിനാടൻ രുചിയിൽ ചിക്കൻ പെരളൻ തയ്യാറാക്കാം; വീഡിയോ
- അരിയും ഉഴുന്നും അരക്കാതെ 10 മിനിറ്റിൽ നല്ല സോഫ്റ്റ് ദോശ തയ്യാറാക്കാം
- 3 ചേരുവകൾ മാത്രം; രുചികരമായ സ്പാനിഷ് ഓംലെറ്റ് തയ്യാറാക്കാം