കടുത്ത ചൂടു കാരണം വലയുകയാണ് മലയാളികൾ. വെയിലിന്റെ കാഠിന്യം കാരണം പുറത്തിങ്ങാൻ കഴിയാത്ത അവസ്ഥ. ഇതിൽ നിന്ന് രക്ഷ നേടാനായി ശരീരം തണുപ്പിക്കുന്ന പലവിധത്തിലുള്ള പരീക്ഷണങ്ങളും ചെയ്തിട്ടുണ്ടാകും. തണ്ണിമത്തൻ, പൊട്ടുവെള്ളരി തുടങ്ങിയ പഴങ്ങൾ കഴിക്കുക, തണുത്ത വെള്ളത്തിൽ മുഖം സ്ഥിരമായി കഴുകുക തുടങ്ങിയ കാര്യങ്ങൾ ചെയ്ത് ചൂടിൽ നിന്ന് രക്ഷ നേടാൻ ശ്രമിക്കുന്നു. സ്ഥിരമായി ഒരേ രീതിയിലുള്ള തണുത്ത പാനീയങ്ങൾ കുടിച്ച് മടുത്തെങ്കിൽ തയാറാക്കി നോക്കാവുന്ന ഒരു വെറൈറ്റി ഡ്രിങ്ക് പരിചയപ്പെടുത്തുകയാണ് ഷമീസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനൽ.
ചേരുവകൾ:
- കസ്കസ്
- പഞ്ചസാര
- പുതിനയില
- പച്ച നാരങ്ങ
- ജീരകം പൊടിച്ചത്
- കുരുമുളക് പൊടി
- വിനാഗിരി
- ഉപ്പ്
ചേരുവകൾ ആവശ്യാനുസരണം ഉപയോഗിക്കാം.
പാകം ചെയ്യുന്ന വിധം:
- രണ്ടു ടേബിൾ സ്പൂൺ കസ്കസിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക
- സ്പൂൺ ഉപയോഗിച്ച് ചെറുതായി ഇളക്കിയ ശേഷം മാറ്റിവയ്ക്കാം
- ഇതിനു ശേഷം ഒരു ലിറ്റർ വെള്ളത്തിലേക്ക് പഞ്ചസാര ചേർത്ത് ഇളക്കാം
- പഞ്ചസാര വെള്ളത്തിലേക്ക് ഒരു കപ്പ് ഫ്രെഷ് പുതിനയിലയും ചേർക്കാവുന്നതാണ്
- പച്ച നാരങ്ങയുടെ തൊലി ഗ്രേറ്റ് ചെയ്ത് വെള്ളത്തിൽ ചേർക്കാം
- ശേഷം ഈ മിശ്രിതം നല്ലവണ്ണം തിളപ്പിക്കുക
- തിളച്ച ശേഷം ചൂടു മാറാനായി മാറ്റിവയ്ക്കാം
- സിറപ്പ് ഉണ്ടാക്കുന്നതിനായി ഒരു കപ്പ് പഞ്ചസാരയിലേക്ക് രണ്ടു കപ്പ് വെള്ളം, ജീരകം പൊടിച്ചത്, കുരുമുളക് പൊടി, ഉപ്പ്, വിനാഗിരി എന്നിവ ചേർക്കാം
- ഡ്രിങ്കിന് നിറം വേണമെന്നുള്ള അഭിപ്രായമുണ്ടെങ്കിൽ ഫുഡ് കളർ ചേർത്തു കൊടുക്കാവുന്നതാണ്
- ഇവയെല്ലാം ഒന്നിച്ച് ചേർത്ത ശേഷം തിളപ്പിച്ചെടുക്കാം
- അരിച്ചു വച്ച പുതിനയില വെള്ളത്തിലേക്ക് നാരങ്ങാ നീര്, കസ്കസ്, സിറപ്പ് എന്നിവ ചേർത്ത് ഇളക്കുക
- സെർവ് ചെയ്യുന്നതിനു മുൻപ് ഐസ് ക്യൂബ്സ്, പുതിനയില എന്നിവ ചേർക്കാം.