New Update
/indian-express-malayalam/media/media_files/2025/01/31/4dVBm4fivmN6YSIfmwXg.jpeg)
ചിക്കൻ നുള്ളി പൊരിച്ചത്
നല്ല പൊരിച്ച ചിക്കൻ്റെ മണം... അതും നുള്ളി പൊരിച്ചതാണെങ്കിലോ? പഴം നുള്ളി പൊരിച്ചത് കഴിക്കാത്തവർ ചുരുക്കമേ കാണൂ. എന്നാൽ ഈ വിഭവം അധികം ആരും കഴിച്ചിട്ടുണ്ടാകില്ല. വേവിച്ചെടുത്ത ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി വരട്ടിയെടുക്കുന്നതാണ് ഐറ്റം. ലെജ്ന ജനാർദ്ദനൻ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Advertisment
ചേരുവകൾ
- ചിക്കൻ- 1 കിലോ
- മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
- വെള്ളം- 1/2 കപ്പ്
- സവാള- 2
- വെളുത്തുള്ളി- 5 അല്ലി
- ഇഞ്ചി- 2
- പെരുംജീരകം- 1 ടീസ്പൂൺ
- കുരുമുളകുപൊടി- 3 ടീസ്പൂൺ
- ഗരംമസാല- 1 ടീസ്പൂൺ
- കറിവേപ്പില- 2 തണ്ട്
- ചിക്കൻ ബ്രോത്ത്- 1/4 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ചിക്കൻ കഷ്ണങ്ങൾ വൃത്തിയായി കഴുകിയെടുക്കാം.
- അതിലേയ്ക്ക് മഞ്ഞൾപ്പൊടി ചേർത്ത് അര കപ്പ് വെള്ളം ഒഴിച്ച് അടച്ചു വച്ച് വേവിക്കാം.
- ശേഷം വെള്ളം അരിച്ചു മാറ്റി ചിക്കൻ കഷ്ണങ്ങൾ ചൂടാറിയതിനു ശേഷം ചെറുതാക്കി നുള്ളിയെടുക്കാം.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കി അഞ്ച് ടേബിൾസ്പൂൺ എണ്ണ ഒഴിക്കാം.
- ഇതിലേയ്ക്ക് ചെറിയ രണ്ട് സവാള അരിഞ്ഞതു ചേർത്തു വഴറ്റാം.
- സവാളയുടെ നിറം മാറി വരുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും, ഒരു ടീസ്പൂൺ പെരുംജീരകവും ചേർത്തിളക്കി യോജിപ്പിക്കാം.
- മൂന്ന് ടീസ്പൂൺ കുരുമുളകുപൊടിയും ഗരംമസാലയും ചേർക്കാം.
- ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർക്കാം.
- ഇതിലേയ്ക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്തിളക്കി യോജിപ്പിക്കാം.
- ഒപ്പം മാറ്റി വച്ച ചിക്കൻ വേവിച്ച വെള്ളം ഒഴിക്കാം.
- അടച്ചു വച്ച് തിളപ്പിച്ചെടുക്കാം. വെള്ളം വറ്റി നന്നായി വരട്ടിയെടുത്തതിനു ശേഷം അടുപ്പണയ്ക്കാം.
- ഇത് ചൂടോടെ ചപ്പാത്തി, ചോറ് എന്നിവക്കൊപ്പം കഴിക്കാം.
Advertisment
Read More
- റെസിപ്പി പഴയതാണെങ്കിലും കോഴിക്കോട് ഇപ്പോ ഇവനാണ് താരം
- ഉപ്പുമാവ് തയ്യാറാക്കാൻ ഇനി റവ തന്നെ വേണമെന്നില്ല, അവൽ ഉണ്ടോ?
- ഈ കൊഴുക്കട്ട സ്പെഷ്യലാണ്, റെസിപ്പി വളരെ സിംപിളാണ്
- പച്ചരിയും ഉഴുന്നും വേണ്ട, ദോശ സോഫ്റ്റും രുചികരവുമാക്കാൻ ഈ ഒരു ചേരുവ മതി
- കടലക്കറി രുചികരമാക്കാൻ ഈ മസാല കൂടി ചേർക്കൂ
- എണ്ണ പാഴാകില്ല, പൂരി ഇനി ഇങ്ങനെ വറുത്താൽ മതി
- ദാബാ സ്റ്റൈലിൽ ദാൽ തഡ്ക, രുചികരമായി വീട്ടിൽ തയ്യാറാക്കാം ഈ ചേരുവകൾ മതി: Parippu Curry Recipe
- ഉച്ചയൂണിന് ചൂടൻ ചില്ലി ബീഫ് ആയാലോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us