scorecardresearch
Latest News

ഉന്നക്കായ ഉണ്ടാക്കൽ ഇത്ര എളുപ്പമായിരുന്നോ?

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഉന്നക്കായ റെസിപ്പി പരിചയപ്പെടാം.

ഉന്നക്കായ ഉണ്ടാക്കൽ ഇത്ര എളുപ്പമായിരുന്നോ?

മധുരം ഏറെ ഇഷ്ടപ്പെടുന്നവർ എന്തായാലും ഉന്നക്കായ രുചിച്ചു നോക്കിയിട്ടുണ്ടാകും. കഴിച്ച സമയത്ത് ഇതൊന്നു വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ എന്നു തോന്നിയിട്ടുണ്ടോ. എന്നാൽ ഇനി ഒട്ടും താമസിക്കണ്ട. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഉന്നക്കായ റെസിപ്പി പരിചയപ്പെടാം.

ചേരുവകൾ:

  • പഴം(ഇടത്തരം പഴുത്തത്)
  • ചിരകിയ തേങ്ങ
  • ഉണക്കമുന്തിരി
  • കശുവണ്ടി
  • ഏലയ്ക്ക പൊടി
  • പഞ്ചസാര
  • നെയ്യ്
  • വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം:

  • പഴം പകുതിയായി മുറിച്ച് വേവിച്ചെടുക്കുക. നല്ല പഴുത്ത പഴം എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. അങ്ങനെ ചെയ്താൽ കൃത്യമായ പാകത്തിൽ കിട്ടണമെന്നില്ല.
  • ശേഷം പഴത്തിൻെറ തൊലി നീക്കം ചെയ്ത് നല്ലവണ്ണം ഉടച്ച് മാവ് രൂപത്തിലാക്കുക. ഇതിൻെറ മുകളിൽ നെയ്യ് പുരട്ടി മാറ്റിവയ്ക്കുക
  • നെയ്യ് ചൂടായ ശേഷം അതിലേയ്ക്കു ചിരകിയ തേങ്ങ, ഉണക്കമുന്തിരി, കശുവണ്ടി, ഏലയ്ക്ക പൊടി എന്നിവ ചേർക്കുക. നനവു മാറുന്ന വരെയും ഇളക്കി കൊടുക്കാം
  • നേരത്തെ ഒരുക്കി വച്ച മാവിൽ ചേരുവ ചേർത്ത് ആകൃതിയിലാക്കിയെടുക്കുക
  • ഓരോന്നും എണ്ണയിലിട്ട് പൊരിച്ചെടുക്കാവുന്നതാണ്.

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: Steps to make unnakkaaya easy cooking recipes

Best of Express