ചിക്കന്‍ ഫ്രൈ ഇഷ്ടമില്ലാത്തവര്‍ വളരെ കുറവായിരിക്കും. ചോറ്, ചപ്പാത്തി എന്നിവയുടെ കൂടെ അല്ലാതെ ചിക്കന്‍ ഫ്രൈ മാത്രം കഴിക്കുന്നവരുമുണ്ട്. പതിവില്‍ നിന്നു മാറി വ്യത്യസ്തമായൊരു ചിക്കന്‍ ഫ്രൈ റെസിപ്പി പരിചയപ്പെടുത്തുകയാണ് ഫുഡ് ബ്‌ളോഗറായ ഫാത്തിമ. എങ്ങനെ ഇതു തയ്യാറാക്കാമെന്നു നോക്കാം.
ചേരുവകള്‍:
- ചിക്കന്‍- 700 ഗ്രാം
- മുട്ട – 1
- മഞ്ഞള്‍ പൊടി – 1/3 ടേബിള്‍ സ്പൂണ്‍
- മുളകു പൊടി – 2 ടേബിള്‍ സ്പൂണ്‍
- കുരുമുളക് പൊടി – 1/2 ടേബിള്‍ സ്പൂണ്‍
- ഉപ്പ്- ആവശ്യത്തിന്
- ഉലുവ- 3/4 ടേബിള്‍ സ്പൂണ്‍
- ഇഞ്ചി വെളുത്തുളളി ചതച്ചത് – 3/4 ടേബിള്‍ സ്പൂണ്‍
- ചില്ലി ഫ്‌ളേക്‌സ്- 1 ടേബിള്‍ സ്പൂണ്‍
- കശുവണ്ടിപരിപ്പ് പൊടിച്ചത്- 1 1/2 ടേബിള്‍ സ്പൂണ്‍
- കോണ്‍ ഫ്‌ളോര്‍ – 1 ടേബിള്‍ സ്പൂണ്‍
- നാരങ്ങ നീര്- 1/2 ഭാഗം
- ഗരം മസാല- 1/2 ടീ സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
ചിക്കനിലേയ്ക്കു മുട്ട, മഞ്ഞള്‍ പൊടി, മുളകു പൊടി, കുരുമുളക് പൊടി, ഉപ്പ്, ഉലുവ, ഇഞ്ചി വെളുത്തുളളി ചതച്ചത്, ചില്ലി ഫ്‌ളേക്‌സ്, കശുവണ്ടി പൊടിച്ചത്, കോണ്‍ ഫ്‌ളോര്‍, നാരങ്ങാ നീര്, ഗരം മസാല എന്നിവ ചേര്‍ക്കുക.
- ശേഷം 30 മിനിറ്റ് ഇതെല്ലാം പുരട്ടി ചിക്കന്‍ മാറ്റിവയ്ക്കാവുന്നതാണ്.
- ഇതു എണ്ണിയിലിട്ട് വറുത്തെടുക്കാം. ഇതിലേയ്ക്കു ചെറിയുളളി, വെളുത്തിളളി, കറിവേപ്പില എന്നിവയും വറുത്തിടാവുന്നതാണ്.
Also Read