/indian-express-malayalam/media/media_files/2025/01/01/BaJgVDf75wCCAakdj9U6.jpeg)
പുട്ട് | ചിത്രം: ഫ്രീപിക്
കേരളീയരുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണമായ പുട്ട്, അതിന്റെ തനിമയോടെയും മൃദുത്വത്തോടെയും തയ്യാറാക്കുക എന്നത് പലപ്പോഴും ഒരു വെല്ലുവിളിയാണ്. ചിലപ്പോൾ പുട്ട് കട്ടിയുള്ളതാകാനോ അല്ലെങ്കിൽ വേഗം ഉണങ്ങിപ്പോകാനോ സാധ്യതയുണ്ട്. എന്നാൽ ശരിയായ രീതിയിൽ മാവ് നനയ്ക്കാനും ആവി കയറ്റാനും അറിഞ്ഞാൽ നല്ല പഞ്ഞിപോലെയുള്ള മൃദുവായ പുട്ട് നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം.
Also Read: ഇനി ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ആരും മടികാണിക്കില്ല, ഈ വിദ്യ പ്രയോഗിക്കൂ
അരിപ്പൊടി കൊണ്ട് തയ്യാറാക്കുമ്പോൾ പലപ്പോഴും പുട്ട് വിചാരിക്കുന്നത്ര സോഫ്റ്റായി കിട്ടാറില്ല എന്ന് തോന്നിയിട്ടുണ്ടോ?. രാവിലെ ആസ്വദിച്ചു കഴിക്കാൻ പഞ്ഞി പോലെ സോഫ്റ്റ് പുട്ട് കിട്ടാൻ ഒരു നുറുങ്ങു വിദ്യയുണ്ട്. ഈ റെസിപ്പി ട്രൈ ചെയ്യൂ
ചേരുവകൾ
- പച്ചരി
- ഉപ്പ്
- ഉണക്ക കപ്പ
- ചെറുചൂടുള്ള വെള്ളം
Also Read: ബ്രേക്ക്ഫാസ്റ്റ് പോഷകസമൃദ്ധമാക്കാം, ഇത് കഴിച്ച് ദിവസം തുടങ്ങൂ
Also Read: അമിതമായി പുളിച്ചു പോകില്ല, അപ്പത്തിനുള്ള മാവ് ഇങ്ങനെ സൂക്ഷിക്കാം
തയ്യാറാക്കുന്ന വിധം
- പച്ചരി 8 മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തെടുക്കാം. ശേഷം വെള്ളം കളഞ്ഞ് അരി വെയിലത്തു വച്ച് നന്നായി ഉണക്കിയെടുക്കാം.
- ഒട്ടും ജലാംശം ഇല്ലാതെ ഉണക്കിയെടുത്ത അരി നന്നായി പൊടിച്ചെുക്കാം.
അരിപ്പൊടി അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാം. - പുട്ട് തയ്യാറാക്കാൻ ആവശ്യമായ പൊടി അതിൽ നിന്നെടുത്ത് കുറച്ച് ഉണക്ക കപ്പയുടെ പൊടി കൂടി ചേർത്ത് പാനിൽ ചൂടാക്കാം.
- വറുത്തെടുത്ത പൊടി തണുക്കാൻ മാറ്റി വയ്ക്കാം.
- തണുത്ത പൊടിയിൽ ചെറുചൂടുള്ള വെള്ളം ചേർത്ത് പുട്ട് തയ്യാറാക്കാൻ പാകത്തിന് നനച്ചെടുക്കാം.
- ശേഷം പുട്ടുകുറ്റിയിലേയ്ക്കു മാറ്റി അൽപം തേങ്ങ ചിരകിയതു കൂടി ചേർത്ത് ആവിയിൽ വേവിച്ചെടുക്കാം.
Read More: ആരോഗ്യകരമായ ഈ പ്രഭാത ഭക്ഷണം കഴിക്കാൻ ആരും മടികാണിക്കില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us