/indian-express-malayalam/media/media_files/2025/12/23/soft-dosa-2025-12-23-12-39-53.jpg)
സോഫ്റ്റ് ദോശ | ചിത്രം: ഫ്രീപിക്
സാധാരണയായി ദോശയുണ്ടാക്കാൻ അരിയും ഉഴുന്നും മണിക്കൂറുകളോളം കുതിർക്കാനും പിന്നീട് മാവ് പുളിക്കാനും കാത്തിരിക്കേണ്ടതുണ്ട്. എന്നാൽ ഇത്തരം നീണ്ട പ്രക്രിയകളൊന്നുമില്ലാതെ, പഞ്ഞിപോലെ മൃദുവായ ദോശകൾ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം എന്നതാണ് ഇൻസ്റ്റന്റ് ദോശകളുടെ പ്രത്യേകത. ഈ രീതിയിൽ ദോശ തയ്യാറാക്കുമ്പോൾ രുചിയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഉഴുന്ന് ഉപയോഗിക്കുന്നതിനു പകരം ഉരുളക്കിഴങ്ങ് അല്ലെങ്കിൽ അവൽ എന്നിവ ഉപയോഗിച്ച് വളരെ ലളിതമായി മാവ് തയ്യാറാക്കാൻ സാധിക്കും.
Also Read: അരി വേണ്ട രുചിയിൽ വിട്ടുവീഴ്ചയുമില്ല; 15 മിനിറ്റിൽ ഒരുക്കാം പോഷകസമൃദ്ധമായ ബിരിയാണി
രാവിലെ ജോലിക്ക് പോകുന്നവർക്കും കുട്ടികൾക്ക് ടിഫിൻ ബോക്സ് തയ്യാറാക്കുന്നവർക്കും ഇൻസ്റ്റന്റ് ദോശ വലിയൊരു ആശ്വാസമാണ്. ഇച്ചു തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- പച്ചരി- 1 കപ്പ്
- ഉരുളക്കിഴങ്ങ്- 2 എണ്ണം
- തൈര്- കാൽ കപ്പ്
- ബേക്കിംഗ് സോഡ- 1/4 ടീസ്പൂൺ
Also Read: ചോറ് ബാക്കി വന്നോ? 5 മിനിറ്റിൽ തയ്യാറാക്കാം കിടിലൻ ഫ്രൈഡ് റൈസ്
Also Read: ആരോഗ്യകരമായ ഈ പ്രഭാത ഭക്ഷണം കഴിക്കാൻ ആരും മടികാണിക്കില്ല
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് പച്ചരി അൽപ്പം വെള്ളത്തിൽ കുതിർത്തു വയ്ക്കാം.
- രണ്ട് ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് ഉടച്ചെടുക്കാം.
- കുതിർത്തെടുത്ത പച്ചരിയിലേയ്ക്ക് ഉരുളക്കിഴങ്ങ് ഉടച്ചതും, കാൽ കപ്പ് തൈരും ചേർക്കാം.
- ഒരു കപ്പ് പച്ചരിക്ക് ഒന്നേ കാൽ കപ്പ് വെള്ളം എന്ന കണക്കിൽ ഒഴിച്ച് അരി അരച്ചെടുക്കാം.
- അത് മറ്റൊരു ബൗളിലേക്ക് മാറ്റാം.
- ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കാം.
- അതിലേക്ക് ആവശ്യത്തിന് മാവ് ഒഴിച്ച് ഇരുവശങ്ങളും ചുട്ടെടുക്കാം.
- മുകളിലായി മുളകുപൊടിയും നെയ്യും കലക്കിയെടുത്തത് പുരട്ടാം. ചൂടോടെ കഴിച്ചു നോക്കൂ.
Read More: ഇനി ദിവസവും ഇഡ്ഡലിയുടെ രുചി കൂടും, ഇങ്ങനെ ചെയ്തു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us