scorecardresearch

ദോശ മാവ് തയ്യാറാക്കാൻ അരിയും ഉഴുന്നും വേണ്ട, ഇനി ഒരു കപ്പ് റവ മതി

അരിയും ഉഴുന്നും ഇല്ലെങ്കിലും ഇനി രുചികരവും സോഫ്റ്റുമായ ദോശ ചുട്ടെടുക്കാം, ഈ റെസിപ്പി ട്രൈ ചെയ്യൂ

അരിയും ഉഴുന്നും ഇല്ലെങ്കിലും ഇനി രുചികരവും സോഫ്റ്റുമായ ദോശ ചുട്ടെടുക്കാം, ഈ റെസിപ്പി ട്രൈ ചെയ്യൂ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Soft Dosa FI

ദോശ

മലയാളികളുടെ ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങളിൽ മാറ്റി നിർത്താനാകാത്ത ഒന്നാണ് ദോശ. എന്നാൽ ട്രെഡീഷ്ണൽ രീതിയിൽ ദോശമാവ് തയ്യാറാക്കാൻ കുറച്ചധികം തയ്യാറെടുപ്പുകൾ ആവശ്യമാണ്. അരിയും ഉഴുന്നും വെള്ളത്തിൽ കുതിർത്ത് അരച്ചെടുത്താൽ മാത്രം പോര, അത് പുളിപ്പിക്കാനും മറക്കരുത്. എന്നാൽ ഇതൊക്കെ മറന്നു പോയാൽ രാവിലത്തെ ആഹാരത്തിന് എന്തു ചെയ്യും. അടുക്കളയിൽ പ്രയോഗിക്കാവുന്ന ചി നുറുങ്ങു വിദ്യകൾ അറിഞ്ഞാൽ ഇനി ഇത്തരം സാഹചര്യങ്ങൾ നിസാരമായി നേരിടാം. അത്തരത്തിലൊരു ദോശ റെസിപ്പിയാണ് ഐശ്വര്യ പരിചയപ്പെടുത്തി തരുന്നത്. അരിയും ഉഴുന്നും ഇല്ലാതെ പൂപോലെ സോഫ്റ്റായ ദോശ രണ്ട് മിനിറ്റിൽ ഇങ്ങനെ തയ്യാറാക്കിയെടുക്കൂ. 

Advertisment

Also Read: അമിതമായി പുളിച്ചു പോകില്ല, അപ്പത്തിനുള്ള മാവ് ഇങ്ങനെ സൂക്ഷിക്കാം

ചേരുവകൾ

  • റവ- 1 കപ്പ്
  • തൈര്- 1 കപ്പ്
  • കുതിർത്ത അവിൽ- 1 ടീസ്പൂൺ
  • വെള്ളം- കാൽകപ്പ്
  • ബേക്കിംഗ് സോഡ- 1 ടീസ്പൂൺ

Also Read: ബ്രേക്ക്ഫാസ്റ്റ് പോഷകസമൃദ്ധമാക്കാം, ഇത് കഴിച്ച് ദിവസം തുടങ്ങൂ

Also Read: ഇനി ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ആരും മടികാണിക്കില്ല, ഈ വിദ്യ പ്രയോഗിക്കൂ

തയ്യാറാക്കുന്ന വിധം

  • ഒരു കപ്പ് റവയിലേയ്ക്ക് ഒരു ടീസ്പൂൺ അവൽ കുതിർത്തതും ഒരു കപ്പ് തൈരും ചേർക്കാം.
  • ഇതിലേയ്ക്ക് കാൽ കപ്പ് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കാം.
  • ശേഷം ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ഒരു ടീസ്പൂൺ ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം.
  • നന്നായി ഇളക്കി യോജിപ്പിച്ച മാവ് അഞ്ച് മിനിറ്റ് അടച്ചു വയ്ക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി എണ്ണ പുരട്ടാം.
  • തീ കുറച്ചു വച്ച് തയ്യാറാക്കിയ മാവ് അതിലേയ്ക്ക് ഒഴിച്ചു പരത്തി ഇരുവശവും വേവിച്ചെടുക്കാം. 
  • ഇത് തേങ്ങ ചമ്മന്തിയോടൊപ്പം കഴിച്ചു നോക്കൂ. 

Read More: പഞ്ഞിക്കെട്ടു പോലുള്ള ഇടിയപ്പം കിട്ടാൻ മാവ് ഇങ്ങനെ കുഴച്ചെടുക്കൂ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: