scorecardresearch

നാവിലിട്ടാൽ അലിഞ്ഞു പോകുന്നത്ര സോഫ്റ്റാണ്, റവ കൊണ്ട് ഒരു സ്പെഷ്യൽ സ്നാക്ക്

ആരോഗ്യപ്രദവും പോഷകസമൃദ്ധവുമായ ഈ റവ പാൽ കൊഴുക്കട്ട ഒരു തവണ കഴിച്ചാൽ വീണ്ടും കൊതിക്കും

ആരോഗ്യപ്രദവും പോഷകസമൃദ്ധവുമായ ഈ റവ പാൽ കൊഴുക്കട്ട ഒരു തവണ കഴിച്ചാൽ വീണ്ടും കൊതിക്കും

author-image
WebDesk
New Update
Rava Paal Kozhukkatta

റവ പാൽ കൊഴുക്കട്ട

വൈകുന്നേരങ്ങളെ മനോഹരമാക്കുന്നതിൽ നാടൻ പലഹാരങ്ങൾക്കുള്ള പങ്ക് ചെറുതല്ല. പണ്ട് കാലം മുതലേ മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് കൊഴുക്കട്ട. സാധാരണയായി അരിപ്പൊടി കൊണ്ട് തയ്യാറാക്കുന്ന കൊഴുക്കട്ടയിൽ നിന്ന് വ്യത്യസ്തമായി, റവയും പാലും നേന്ത്രപ്പഴവും ചേർത്തൊരുക്കുന്ന 'പാൽ കൊഴുക്കട്ട' രുചിയിലും ഗുണത്തിലും ഒരുപോലെ മുൻപന്തിയിലാണ്.

Advertisment

Also Read: ഇനി വടയുണ്ടാക്കാൻ മാവ് അരയ്‌ക്കേണ്ട, ഒരു കപ്പ് റവ മാത്രം മതി

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഈ വിഭവം വളരെ കുറഞ്ഞ സമയം കൊണ്ട് വീട്ടിൽ ഉണ്ടാക്കിയെടുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ആവിയിൽ വേവിച്ചെടുക്കുന്ന കുഞ്ഞൻ റവ ഉരുളകൾ ഏലയ്ക്കയുടെ മണമുള്ള കൊഴുത്ത പാലിലേക്ക് ചേർക്കുമ്പോൾ ഉണ്ടാകുന്ന രുചി അപാരമാണ്. അക്ഷയ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

ചേരുവകൾ

  • നെയ്യ്- 2 ടേബിൾസ്പൂൺ
  • നേന്ത്രപ്പഴം- 2
  • കശുവണ്ടി- 3 ടേബിൾസ്പൂൺ
  • ഉണക്കമുന്തിരി- 2ടേബിൾസ്പൂൺ
  • റവ- 1/2 കപ്പ്
  • പഞ്ചസാര- 4 ടേബിൾസ്പൂൺ
  • പാൽ- 2 1/2 കപ്പ്
  • ഏലയ്ക്ക- 1/4 ടീസ്പൂൺ
  • ഉപ്പ്-1 നുള്ള്
  • കോൺഫ്ലോർ- 1 ടേബിൾസ്പൂൺ 
  • വെള്ളം- 4 ടേബിൾസ്പൂൺ

Also Read: ബേക്കറി രുചിയിൽ വീട്ടിലുണ്ടാക്കാം ചൂടുള്ള മുട്ട പഫ്‌സ്, ഇതാ എളുപ്പവഴി

Also Read: ബാക്കി വന്ന ചപ്പാത്തി വീണ്ടും ചൂടാക്കേണ്ട, പകരം ഇങ്ങനെ ചെയ്തു നോക്കൂ

തയ്യാറാക്കുന്ന വിധം

  • ഒരു പാൻ അടുപ്പിൽ വച്ച് 1 ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കാം.
  • ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ​ നേന്ത്രപ്പഴം, രണ്ട് ടേബിൾസ്പൂൺ ഉണക്കമുന്തിരി എന്നിവ ചേർത്ത് വറുക്കാം.
  • അതേ നെയ്യിലേക്ക് ചെറുതായി അരിഞ്ഞ നേന്ത്രപ്പഴം ചേർത്ത് വേവിച്ചു മാറ്റാം.
  • ഒരു ടേബിൾസ്പൂൺ നെയ്യ് പാനിലേക്കു ചേർക്കാം.
  • അര കപ്പ് റവ ചൂടായ നെയ്യിൽ ചേർത്ത് വറുക്കാം.
  • ഒപ്പം അര കപ്പ് പാലും ചേർത്തിളക്കി യോജിപ്പിക്കാം.
  • അടുപ്പണച്ച് റവ തണുക്കുമ്പോൾ അത് ചെറിയ ഉരുളകളാക്കി മാറ്റാം.
  • ഒരു പാത്രത്തിൽ രണ്ട് കപ്പ് പാലെടുത്ത് തിളപ്പിക്കാം.
  • അതിലേക്ക് 2 ടേബിൾസ്പൂൺ പഞ്ചസാര ചേർക്കാം.
  • പഞ്ചസാര അലിയുമ്പോൾ കാൽ ടീസ്പൂൺ ഏലയ്ക്ക പൊടിച്ചതും, ഒരു നുള്ള് ഉപ്പും ചേർക്കുക.
  • ഒരു ടേബിൾസ്പൂൺ​ കോൺഫ്ലോറിലേയ്ക്ക് നാല് ടേബിൾസ്പൂൺ വെള്ളം ഒഴിച്ച് കലക്കിയെടുക്കാം.
  • പാൽ തിളച്ചു വരുമ്പോൾ കോൺഫ്ലോർ അതിലേയ്ക്ക് ഒഴിക്കാം.
  • കുറുകി വരുമ്പോൾ റവ ഉരുളകളും പഴം വേവിച്ചതും ചേർത്തിളക്കി അടുപ്പിൽ നിന്ന് മാറ്റാം. ചൂടോടെ തന്നെ കഴിച്ചു നോക്കൂ. 

Read More: മൈദ വേണ്ട, ഒരു കപ്പ് അരിപ്പൊടിൽ ചുട്ടെടുക്കാം ഹോട്ടൽ സ്റ്റൈൽ റുമാലി റൊട്ടി

Snack Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: